Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG T20: ധവാന് കാര്യങ്ങള്‍ കടുപ്പം, ടി20 ടീമിലെ സ്ഥാനം ഉടന്‍ തെറിക്കും, മടങ്ങിവരവ് പ്രയാസം

അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പര പുരോഗമിക്കവെ നിലവില്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ പ്ലേയിങ് 11ന് പുറത്താണ്. ആദ്യ മത്സരത്തില്‍ തിളങ്ങാതിരുന്ന ധവാന് രണ്ടാം മത്സരത്തില്‍ അവസരം നഷ്ടമായതോടെ പകരക്കാരനായെത്തിയ ഇഷാന്‍ കിഷന്‍ ലഭിച്ച അവസരം മുതലാക്കുകയും ചെയ്തു. പവര്‍പ്ലേയില്‍ ആഞ്ഞടിച്ച് കളിച്ച ഇഷാന്‍ അരങ്ങേറ്റ മത്സരത്തില്‍ത്തന്നെ അര്‍ധ സെഞ്ച്വറിയും നേടി. ഇതോടെ ധവാന്റെ ടി20 യിലെ കരിയര്‍ അവസാനിച്ചുവെന്ന് തന്നെ പറയാം. ഇനിയൊരു മടങ്ങിവരവ് ധവാനെ സംബന്ധിച്ച് വലിയ പ്രയാസമാവും.

ഇടം കൈയന്‍ ഓപ്പണറായ ധവാന്‍ അതിവേഗം റണ്‍സുയര്‍ത്തുന്നതില്‍ പരാജയപ്പെടുന്നു. പവര്‍പ്ലേ മുതലാക്കിക്കളിക്കുന്ന യുവ ഓപ്പണര്‍മാര്‍ ഓപ്പണിങ്ങിനായി കാത്തിരിക്കുന്നത് ധവാനെ സംബന്ധിച്ച് വലിയ വെല്ലുവിളി തന്നെയാണ്. ഇടവേളയ്ക്ക് ശേഷം ടി20 ടീമിലേക്ക് തിരിച്ചെത്തിയ ധവാന്റെ അവസാന നാല് ടി20 മത്സരത്തിലെ സ്‌കോര്‍ 1,52,28,4 എന്നിങ്ങനെയാണ്. പവര്‍പ്ലേയില്‍ വമ്പന്‍ ഷോട്ട് കളിക്കാന്‍ മികവില്ലാത്തതാണ് ധവാന്റെ പ്രശ്‌നം.

dhawanpractise

ഒരു കാലഘട്ടത്തില്‍ മൂന്ന് ഫോര്‍മാറ്റിലെയും സ്ഥിര ഓപ്പണറായിരുന്നു ധവാന്‍. എന്നാല്‍ ഇപ്പോള്‍ ടെസ്റ്റ് ടീമിനും പുറത്താണ്. എന്നാല്‍ ഏകദിനത്തില്‍ മുഖ്യ പരിഗണന ധവാന്‍-രോഹിത് ഓപ്പണിങ് കൂട്ടുകെട്ടിന് തന്നെയാണ്. ടി20യില്‍ നിലവില്‍ ടീമിലുണ്ടെങ്കിലും ഉടന്‍ തന്നെ ടീമിന് പുറത്തായേക്കും. ടി20 ലോകകപ്പില്‍ രോഹിത്-കെ എല്‍ രാഹുല്‍ ഓപ്പണിങ് കൂട്ടുകെട്ടിനാണ് പ്രഥാന പരിഗണന ലഭിക്കുന്നത്. ഇഷാന്‍ കിഷന്‍,മായങ്ക് അഗര്‍വാള്‍ തുടങ്ങിയവരെല്ലാം അവസരം കാത്ത് പുറത്തുള്ളതിനാല്‍ ധവാന്റെ കാര്യങ്ങള്‍ പ്രയാസകരമാവും.

സ്ഥിരത കണ്ടെത്താന്‍ നിലവില്‍ ധവാന് സാധിക്കുന്നില്ല. അവസാന ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനുവേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. തുടര്‍ച്ചയായി രണ്ട് സെഞ്ച്വറിയടക്കം നേടിയെങ്കിലും ടി20യിലെ വേഗത്തിനനുസരിച്ചുള്ള പ്രകടനമായിരുന്നില്ല അത്. 44 ശരാശരിയില്‍ 618 റണ്‍സാണ് ധവാന്‍ നേടിയത്. ബാറ്റിങ് വെടിക്കെട്ടിന് പ്രധാന്യം കൂടി വരുന്ന സാഹചര്യത്തില്‍ യുവതാരങ്ങള്‍ക്ക് മുന്നില്‍ ധവാന് വഴിമാറിക്കൊടുക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്.

വിജയ് ഹസാരെ ട്രോഫിയില്‍ 0,6,0,153,44 എന്നിങ്ങനെയായിരുന്നു ധവാന്റെ പ്രകടനം. സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫിയില്‍ 23,5,77,0 എന്നിങ്ങനെയായിരുന്നു ധവാന്റെ പ്രകടനം. ആഭ്യന്തര ക്രിക്കറ്റിലും സ്ഥിരത കണ്ടെത്താന്‍ സാധിക്കാത്ത ധവാന് ടി20 ലോകകപ്പിനുള്ള ടീമില്‍ ഇടം ഉണ്ടാകാന്‍ സാധ്യത വളരെ കുറവാണ്. എന്നാല്‍ വരാനിരിക്കുന്ന ഐപിഎല്ലില്‍ തിളങ്ങിയാല്‍ ധവാന് റിസര്‍വ് ഓപ്പണര്‍ സ്ഥാനം ലഭിച്ചേക്കും. മായങ്ക് അഗര്‍വാളും തിളങ്ങിയാല്‍ അതിനുള്ള സാധ്യതയും അവസാനിക്കും. പൃത്ഥ്വി ഷാ,ശുഭ്മാന്‍ ഗില്‍ തുടങ്ങിയവരും ഓപ്പണര്‍ റോളില്‍ അവസരം കാത്തിരിക്കുന്ന യുവതാരങ്ങളാണ്.

Story first published: Tuesday, March 16, 2021, 13:56 [IST]
Other articles published on Mar 16, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+