IND vs ENG T20: ടീമിനെ വിജയിപ്പിക്കാന്‍ മിടുക്കന്‍ രോഹിത്, കോലിയേക്കാള്‍ കേമന്‍, കണക്കുകള്‍ ഇതാ
അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടി20 മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി കാഴ്ചവെച്ചത്. 49 പന്തുകള്‍ നേരിട്ട് പുറത്താവാതെ 73 റണ്‍സാണ് കോലി നേടിയത്. 5 ഫോറും മൂന്ന് സിക്‌സും ഇതില്‍ ഉള്‍പ്പെടും. റണ്‍ചേസില്‍ ഒരിക്കല്‍ക്കൂടി തന്റെ മികവ് കാട്ടാന്‍ കോലിക്ക് സാധിച്ചു. എന്നാല്‍ ടീം വിജയം നേടിയ ടി20 മത്സരങ്ങളില്‍ കൂടുതല്‍ റണ്‍സ് നേടിയ താരം ആരാണ്? കണക്കുകള്‍ പരിശോധിക്കാം.

രോഹിത് ശര്‍മ
ഇന്ത്യന്‍ പരിമിത ഓലര്‍ ടീം വൈസ് ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മയാണ് ഈ റെക്കോഡില്‍ തലപ്പത്ത്. 2152 റണ്‍സാണ് ഇന്ത്യ വിജയിച്ച ടി20 മത്സരങ്ങളില്‍ രോഹിത് നേടിയത്. ഓപ്പണറായി ഇറങ്ങി തല്ലിത്തകര്‍ക്കുന്ന രോഹിത് 108 ടി20കളില്‍ നിന്നായി 2773 റണ്‍സാണ് ഇന്ത്യക്കായി നേടിയത്. ഇതില്‍ നാല് സെഞ്ച്വറിയും 21 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. അസാമാന്യമായി സിക്‌സര്‍ നേടാന്‍ മിടുക്കുള്ളതിനാല്‍ത്തന്നെ ഹിറ്റ്മാന്‍ എന്ന വിശേഷണമാണ് രോഹിതിന് ആരാധകര്‍ ചാര്‍ത്തിയത്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ അഞ്ച് തവണ കിരീടത്തിലെത്തിച്ച ക്യാപ്റ്റന്‍കൂടിയാണ് അദ്ദേഹം.

വിരാട് കോലി
പട്ടികയില്‍ രണ്ടാം സ്ഥാനത്ത് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയാണ്. 2070 റണ്‍സാണ് കോലി ഇന്ത്യ വിജയിച്ച ടി20 മത്സരങ്ങളില്‍ നേടിയത്. റണ്‍ചേസിങ്ങില്‍ ഇന്ത്യക്കായി കൂടുതല്‍ റണ്‍സ് നേടിയ താരം കോലിയാണ്. ടി20യില്‍ കൂടുതല്‍ അര്‍ധ സെഞ്ച്വറിയെന്ന റെക്കോഡും കോലിയുടെ പേരിലാണ്. നിലവില്‍ മൂന്ന് ഫോര്‍മാറ്റിലും 50 ശരാശരിയുള്ള ഏക താരമാണ് കോലി. ടി20യില്‍ 3000 റണ്‍സ് നേടിയ ഏക താരവും കോലിയാണ്. 26 അര്‍ധ സെഞ്ച്വറി നേടിയെങ്കിലും ഒരു തവണ പോലും ഇന്ത്യക്കായി ടി20 സെഞ്ച്വറി നേടാന്‍ കോലിക്കായിട്ടില്ല.

മാര്‍ട്ടിന്‍ ഗുപ്റ്റില്‍
ന്യൂസീലന്‍ഡിന്റെ വെടിക്കെട്ട് ഓപ്പണറാണ് മാര്‍ട്ടിന്‍ ഗുപ്റ്റില്‍. ഈ റെക്കോഡില്‍ മൂന്നാം സ്ഥാനത്താണ് അദ്ദേഹം. ന്യൂസീലന്‍ഡ് വിജയിച്ച മത്സരങ്ങളില്‍ 1742 റണ്‍സാണ് ഗുപ്റ്റില്‍ നേടിയത്. 34കാരനായ ഗുപ്റ്റില്‍ 99 ടി20യില്‍ നിന്ന് 2839 റണ്‍സാണ് ആകെ നേടിയത്. 17 അര്‍ധ സെഞ്ച്വറിയും രണ്ട് സെഞ്ച്വറിയും ഗുപ്റ്റിലിന്റെ പേരിലുണ്ട്. 139 സിക്‌സും 251 ബൗണ്ടറിയും ടി20യില്‍ താരം പറത്തിയിട്ടുണ്ട്.

ഷുഹൈബ് മാലിക്
മുന്‍ പാകിസ്താന്‍ താരവും മധ്യനിര ബാറ്റ്‌സ്മാനുമായ ഷുഹൈബ് മാലിക്കാണ് ഈ പട്ടികയിലെ നാലാമന്‍. പാകിസ്താന്‍ ജയിച്ച മത്സരങ്ങളില്‍ 1669 റണ്‍സാണ് അദ്ദേഹം നേടിയത്. 39കാരനായ മാലിക് 116 മത്സരത്തില്‍ നിന്ന് 2335 റണ്‍സാണ് ടി20യില്‍ പാകിസ്താനായി നേടിയത്. 8 അര്‍ധ സെഞ്ച്വറിയും അദ്ദേഹത്തിന്റെ അക്കൗണ്ടിലുണ്ട്. 61 സിക്‌സും 192 ഫോറും മാലിക് അടിച്ചെടുത്തിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications