IND vs ENG T20: മധ്യഓവറുകളില്‍ ഉയര്‍ന്ന പ്രഹരശേഷി, തലപ്പത്ത് രോഹിത്, പിന്നാലെ അയ്യര്‍
അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പരയ്ക്ക് ഇന്ന് വൈകുന്നേരം 7 മണിക്ക് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ തുടക്കമാവുകയാണ്. ടി20 ലോകകപ്പ് വരാനിരിക്കെ അഞ്ച് മത്സര പരമ്പര ഇരു ടീമിനും വളരെ നിര്‍ണ്ണായകമാണ്. ഇംഗ്ലണ്ട് നിലവിലെ ഒന്നാം നമ്പര്‍ ടി20 ടീമായതിനാലും മികച്ച താരങ്ങളുള്ളതിനാലും ഇന്ത്യക്ക് ജയം ഒട്ടും എളുപ്പമാവില്ല. മികച്ച തുടക്കത്തോടൊപ്പം മധ്യ ഓവറുകളില്‍ (7 മുതല്‍ 16 ഓവര്‍) റണ്‍സുയര്‍ത്തേണ്ടതും മത്സരഗതിയെ കാര്യമായി സ്വാധീനിക്കുന്ന കാര്യമാണ്.

2019ന് ശേഷം ടി20യില്‍ മധ്യ ഓവറുകളില്‍ മികച്ച പ്രഹരശേഷിയുള്ള ഇന്ത്യന്‍ താരമാണ്. കണക്കുകള്‍ പരിശോധിക്കാം. ഇന്ത്യന്‍ ഓപ്പണറും വൈസ് ക്യാപ്റ്റനുമായ രോഹിത് ശര്‍മയാണ് പട്ടികയില്‍ തലപ്പത്ത്. 136 പന്തുകള്‍ നേരിട്ട രോഹിതിന്റെ സ്‌ട്രൈക്കറേറ്റ് 146.3 ആണ്. ഓപ്പണറായി ഇറങ്ങി നിലയുറപ്പിച്ചാല്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ അസാമാന്യ മികവാണ് രോഹിത്തിനുള്ളത്. ഇംഗ്ലണ്ടിനെതിരേ മികച്ച റെക്കോഡ് രോഹിതിനുണ്ട്.

രണ്ടാം സ്ഥാനത്ത് ശ്രേയസ് അയ്യരാണ്. ഇന്ത്യയുടെ നാലാം നമ്പര്‍ ബാറ്റ്‌സ്മാനായ അയ്യര്‍ 185 പന്തുകള്‍ ഇക്കാലയളവില്‍ നേരിട്ടപ്പോള്‍ മധ്യനിരയിലെ സ്‌ട്രൈക്കറേറ്റ് 139.5 ആണ്. ഇംഗ്ലണ്ടിനെതിരായ ഒന്നാം ടി20യിലും നാലാം നമ്പറില്‍ അയ്യരുണ്ടാവും. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ നായകനാണ് ശ്രേയസ്. ഇന്ത്യന്‍ നായകന്‍ വിരാട് കോലി മൂന്നാം സ്ഥാനത്തുണ്ട്. 324 പന്തുകള്‍ നേരിട്ട കോലിയുടെ സ്‌ട്രൈക്കറേറ്റ് 138 ആണ്.

സമീപകാലത്തായി മോശം ഫോമിലാണ് അദ്ദേഹം. കോലി പൊതുവേ മൂന്നാം നമ്പറിലാണ് ബാറ്റ് ചെയ്യാനിറങ്ങുന്നത്. ഇംഗ്ലണ്ടിനെതിരെയും മൂന്നാം നമ്പറില്‍ത്തന്നെയാണ് കോലിയെ പ്രതീക്ഷിക്കുന്നത്. ക്യാപ്റ്റനെന്ന നിലയില്‍ ഇന്നിങ്‌സ് കെട്ടിപ്പടുക്കാന്‍ കോലിക്ക് മികവുണ്ട്. ഇംഗ്ലണ്ടിനെതിരേ ഭേദപ്പെട്ട റെക്കോഡ് കോലിക്ക് അവകാശപ്പെടാം.

കെ എല്‍ രാഹുലാണ് പട്ടികയിലെ നാലാം സ്ഥാനത്ത്. 229 പന്തുകള്‍ നേരിട്ട രാഹുലിന്റെ സ്‌ട്രൈക്കറേറ്റ് 124.5 ആണ്. ഓപ്പണറായാണ് രാഹുല്‍ കൂടുതല്‍ ശോഭിക്കുന്നത്. മധ്യനിരയിലും അദ്ദേഹത്തെ ഇന്ത്യ പരീക്ഷിച്ചിട്ടുണ്ട്. പഞ്ചാബ് കിങ്‌സ് ക്യാപ്റ്റന്‍ കൂടിയായ രാഹുല്‍ ഇംഗ്ലണ്ടിനെതിരേ ടി20യില്‍ സെഞ്ച്വറി നേടിയിട്ടുള്ള താരമാണ്. ഓസ്‌ട്രേലിയക്കും ഇംഗ്ലണ്ടിനും എതിരായ ടെസ്റ്റ് പരമ്പരയില്‍ രാഹുലിന് അവസരം ലഭിച്ചിരുന്നില്ല.

ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്താണ് ഈ റെക്കോഡില്‍ അഞ്ചാം സ്ഥാനത്ത്. 154 പന്തുകള്‍ നേരിട്ട റിഷഭിന്റെ ശരാശരി 120.1 ആണ്. പരിമിത ഓവര്‍ ടീമിലെ സ്ഥാനം നഷ്ടപ്പെട്ട റിഷഭ് പന്ത് സമീപകാലത്ത് നടത്തിയ തകര്‍പ്പന്‍ പ്രകടനത്തിലൂടെ വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്. ഇംഗ്ലണ്ടിനെതിരേ ടി20യിലും കീപ്പറായി റിഷഭ് എത്തിയേക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications