
ടീം തിരഞ്ഞെടുപ്പ് പാളി
ടീം തിരഞ്ഞെടുപ്പില്‍ ഇന്ത്യക്ക് പിഴച്ചുവെന്ന് പറയാം. ആറ് ബൗളിങ് ഓപ്ഷനാണ് ഇന്ത്യ ആദ്യ മത്സരത്തില്‍ പരിഗണിച്ചത്. അക്ഷര്‍ പട്ടേല്‍,വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരെ ഒരുമിച്ച് കളിപ്പിച്ചതും തെറ്റായ തീരുമാനമായിരുന്നു. യുസ്‌വേന്ദ്ര ചാഹല്‍ എന്ന സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍ ടീമിലുള്ളപ്പോള്‍ രണ്ട് സ്പിന്‍ ഓള്‍റൗണ്ടര്‍മാരെ പരിഗണിക്കാതെ ഒരു അധിക ബാറ്റ്‌സ്മാനെ ഇന്ത്യ പരിഗണിക്കേണ്ടിയിരുന്നു. അക്ഷര്‍ നന്നായി തല്ലുവാങ്ങിക്കൂട്ടി. ചഹാലിനെയും ഇംഗ്ലണ്ട് താരങ്ങള്‍ നന്നായി പ്രഹരിച്ചു. അക്ഷറിനെ പുറത്തിരുത്തി അധിക ബാറ്റ്‌സ്മാനായ സൂര്യകുമാര്‍ യാദവിനെ ഇന്ത്യ പരിഗണിക്കണമായിരുന്നു.

ക്യാപ്റ്റന്‍സിയില്‍ കോലിക്ക് പിഴച്ചു
ബൗളിങ് ചെയിഞ്ച് വരുത്തുന്നതില്‍ കോലിയുടെ തീരുമാനങ്ങള്‍ പിഴച്ചു. ആദ്യ ഓവറില്‍ അക്ഷര്‍ പട്ടേലിനെ കൊണ്ടുവന്ന കോലിക്ക് ഇംഗ്ലണ്ടിന് മുകളില്‍ സമ്മര്‍ദ്ദം സൃഷ്ടിക്കാനായില്ല. ഭുവനേശ്വര്‍ കുമാര്‍,യുസ്‌വേന്ദ്ര ചഹാല്‍,ശര്‍ദുല്‍ ഠാക്കൂര്‍ എന്നിവരെയെല്ലാം ആദ്യ പവര്‍പ്ലേയില്‍ മാറി മാറി പരീക്ഷിച്ച കോലിയുടെ തന്ത്രം ഫലിച്ചില്ല. സമീപകാലത്തായി ഇന്ത്യക്കായി പവര്‍പ്ലേയില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞിരുന്ന വാഷിങ്ടണ്‍ സുന്ദറിനെ ഇത്തവണ തുടക്കത്തിലേ പരിഗണിക്കാത്തതും തെറ്റായ തീരുമാനമായിപ്പോയി.

അമിത പ്രതിരോധം വിനയായി
നിലയുറപ്പിച്ച് ആക്രമണത്തിലേക്ക് ഗിയര്‍ മാറ്റാമെന്ന ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ തന്ത്രമാണ് ഇംഗ്ലണ്ട് ബൗളിങ് നിരയ്ക്ക് മുന്നില്‍ തകര്‍ന്നത്. ഓപ്പണിങ്ങില്‍ ശിഖര്‍ ധവാന്‍ (12 പന്തില്‍ 4) ഇനിയും ഇന്ത്യക്ക് പരീക്ഷിക്കാവുന്ന താരമല്ല. കെ എല്‍ രാഹുല്‍ (4 പന്തില്‍ 1) നീണ്ട ഇടവേളയ്ക്ക് ശേഷം കളിച്ചത് താരത്തിന്റെ ബാറ്റിങ്ങിനെ ബാധിച്ചു. ക്യാപ്റ്റന്‍ വിരാട് കോലിയുടെ (5 പന്തില്‍ 0) മോശം ഫോമും ടീമിന് തിരിച്ചടിയായി.
വമ്പന്‍ അടിക്കാരായ റിഷഭ് പന്ത് (23 പന്തില്‍ 21),ഹര്‍ദിക് പാണ്ഡ്യ (21 പന്തില്‍ 19) എന്നിവരും പതിവ് ശൈലിയില്‍ കളിക്കാത്തത് തിരിച്ചടിയായി.അക്ഷര്‍ പട്ടേലിനെയും വാഷിങ്ടണ്‍ സുന്ദറിനും മുമ്പ് ശര്‍ദുല്‍ ഠാക്കൂറിനെ ബാറ്റിങ്ങിനയച്ച ഇന്ത്യയുടെ തീരുമാനവും തെറ്റായിപ്പോയി. ആദ്യ പന്തില്‍ത്തന്നെ താരം പുറത്തായി.


Click it and Unblock the Notifications