IND vs ENG T20: ഇഷാന്‍ കിഷന്‍ ഫിറ്റാണെങ്കില്‍ കെ എല്‍ രാഹുലിനെ കളിപ്പിക്കരുത്- മൈക്കല്‍ വോണ്‍
അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടി20 ഇന്ന് നടക്കുകയാണ്. പരമ്പരയില്‍ ഇരു ടീമും 2-2 എന്ന നിലയിലുള്ളതിനാല്‍ ഇന്നത്തെ മത്സരം ജയിക്കുന്ന ടീമാവും പരമ്പര സ്വന്തമാക്കുക. നിര്‍ണ്ണായക മത്സരമായതിനാല്‍ത്തന്നെ ഏറ്റവും ശക്തമായ താരങ്ങളെത്തന്നെ രംഗത്തിറക്കാനാവും ടീമുകള്‍ ശ്രമിക്കുക. ഇപ്പോഴിതാ ഇഷാന്‍ കിഷന്‍ ഫിറ്റാണെങ്കില്‍ മോശം ഫോമിലുള്ള കെ എല്‍ രാഹുലിന് പകരക്കാരനായി ഇറക്കണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍.
'കെ എല്‍ രാഹുല്‍ ഇന്ന് കളിക്കരുത്. ഈ നിമിഷത്തിലെ ഏറ്റവും മികച്ച താരമാരോ അയാളെ കളിപ്പിക്കുക. ആരാണോ കൂടുതല്‍ വ്യക്തതയോടെയും കൃത്യതയോടെയും കളിക്കുന്നത് അവരെ കളിപ്പിക്കുക. ഇഷാന്‍ കിഷന്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യണം. എന്റെ അഭിപ്രായത്തില്‍ രാഹുല്‍ മികച്ച ഫോമിലല്ല. നിര്‍ണ്ണായക മത്സരത്തില്‍ ആത്മവിശ്വാസത്തോടെ അവന്‍ കളിക്കാന്‍ സാധ്യത കുറവാണ്. അതിനാല്‍ത്തന്നെ രോഹിതിനൊപ്പം ഇഷാന്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യണം'-മൈക്കല്‍ വോണ്‍ പറഞ്ഞു.

നിലവിലെ സാഹചര്യത്തില്‍ രാഹുലിന് പകരം രോഹിതിനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാന്‍ ഇഷാന്‍ എത്തിയേക്കും. അരങ്ങേറ്റ മത്സരത്തില്‍ത്തന്നെ അര്‍ധ സെഞ്ച്വറി നേടിയ ഇഷാന്‍ രണ്ടാം മത്സരത്തില്‍ മൂന്നാം നമ്പറില്‍ ഇറങ്ങി നിരാശപ്പെടുത്തി. നാലാം ടെസ്റ്റില്‍ അവസരം നിഷേധിക്കപ്പെട്ട ഇഷാന് അവസാന മത്സരത്തില്‍ അവസരം ലഭിക്കാന്‍ സാധ്യത കൂടുതലാണ്. രോഹിതും ഇഷാനും നേരത്തെ മുംബൈ ഇന്ത്യന്‍സില്‍ കളിച്ച് അനുഭവസമ്പത്തുള്ളവരുമാണ്.
രാഹുല്‍ അവസാന നാല് മത്സരത്തിലും നിരാശപ്പെടുത്തി. രണ്ട് മത്സരത്തില്‍ ഡെക്കിന് പുറത്താവുകയും ചെയ്തു. ഒരു ബൗണ്ടറികൊണ്ട് പോലും ഫോമിലേക്ക് തിരിച്ചെത്താന്‍ പ്രതിഭയുള്ളവനാണ് രാഹുലെങ്കിലും നിര്‍ണ്ണായക മത്സരത്തില്‍ നിലവിലെ രാഹുലിന്റെ ഫോം വിലയിരുത്തി അവസരം നല്‍കാന്‍ സാധ്യത കുറവാണ്. എന്നാല്‍ ഇന്ത്യയുടെ ബാറ്റിങ് കോച്ച് വിക്രം റാത്തോര്‍ രാഹുലിന് പൂര്‍ണ്ണ പിന്തുണ നല്‍കുന്നുണ്ട്.
നാലാം മത്സരത്തില്‍ തിളങ്ങിയ സൂര്യകുമാര്‍ യാദവിന് അഞ്ചാം മത്സരത്തിലും അവസരം ലഭിച്ചേക്കും. അവസാന മത്സരത്തില്‍ വെടിക്കെട്ട് അര്‍ധ സെഞ്ച്വറിയാണ് സൂര്യകുമാര്‍ നേടിയത്. നാലാം മത്സരത്തില്‍ നന്നായി തല്ലുവാങ്ങിയ വാഷിങ്ടണ്‍ സുന്ദറിന് പകരം ടി നടരാജന്‍ പ്ലേയിങ് 11ലേക്ക് എത്തിയേക്കും. പരിക്കേറ്റ് വിശ്രമത്തിലായിരുന്ന താരം ഫിറ്റ്‌നസ് വീണ്ടെടുത്ത് ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications