IND vs ENG T29: അരങ്ങേറുന്നതിന് മുമ്പ് രോഹിത് എന്താണ് പറഞ്ഞത്? വെളിപ്പെടുത്തി ഇഷാന്‍ കിഷന്‍
അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യിലൂടെ ഇന്ത്യന്‍ ടി20 ടീമില്‍ അരങ്ങേറ്റം നടത്തിയിരിക്കുകയാണ് യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ഇഷാന്‍ കിഷന്‍. ശിഖര്‍ ധവാന് പകരം ഓപ്പണ്‍ റോളിലെത്തിയ ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍ 32 പന്തില്‍ 5 ഫോറും നാല് സിക്‌സും ഉള്‍പ്പെടെ 56 റണ്‍സാണ് നേടിയത്. ആദ്യമായി ടീമിലേക്ക് പരിഗണിക്കപ്പെട്ടതിന്റെ പരിഭവമൊന്നുമില്ലാതെ തകര്‍പ്പന്‍ പ്രകടനം തന്നെകാഴ്ചവെക്കാന്‍ ഇഷാന്‍ കിഷനായി. ഇപ്പോഴിതാ അരങ്ങേറുന്നതിന് മുമ്പ് രോഹിത് ശര്‍മ തന്നോട് പറഞ്ഞ കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ് ഇഷാന്‍ കിഷന്‍.

'ഒരു ക്രിക്കറ്റ് താരമെന്ന നിലയില്‍ നിരവധിയാളുകള്‍ നിങ്ങളുടെ വിജയത്തിനായി സഹായിക്കാന്‍ ഉണ്ടാവും. മത്സരത്തിന് മുമ്പ് രോഹിത് ഭായി നീ ഓപ്പണ്‍ ചെയ്യാന്‍ പോവുകയാണെന്ന് പറഞ്ഞു. സമ്മര്‍ദ്ദമില്ലാതെ ഐപിഎല്ലില്‍ കളിക്കുന്ന പോലെ കളിച്ചാല്‍ മതിയെന്നും പറഞ്ഞു. തീര്‍ച്ചയായും വലിയ സമ്മര്‍ദ്ദമുണ്ടായിരുന്നു. എന്നാല്‍ ഇന്ത്യയുടെ ദേശീയ പതാകയും ദേശീയ ജഴ്‌സിയും അണിയുമ്പോള്‍ ഏറ്റവും മികച്ചത് പുറത്തെടുക്കാനെ ശ്രമിക്കുകയുള്ളൂ'-ഇഷാന്‍ പറഞ്ഞു.

മുംബൈ ഇന്ത്യന്‍സിലൂടെ വളര്‍ന്നുവന്ന താരമാണ് ഇഷാന്‍ കിഷന്‍. 23കാരനായ താരത്തെ ഓപ്പണറെന്ന നിലയിലും മധ്യനിര താരമെന്ന നിലയിലും മാറി മാറി പരീക്ഷിച്ചപ്പോള്‍ ലഭിച്ച അവസരങ്ങളെയെല്ലാം മുതലാക്കാന്‍ ഇഷാന് സാധിച്ചിരുന്നു. ഇടം കൈയന്‍ ബാറ്റ്‌സ്മാനായ ഇഷാന്‍ 51 ഐപിഎല്ലില്‍ നിന്ന് 1211 റണ്‍സാണ് നേടിയത്. ഏഴ് അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും.

തുടക്കം മുതല്‍ ആക്രമിച്ച് കളിക്കാന്‍ മിടുക്കുള്ള താരം കൂടിയാണ് ഇഷാന്‍. മുംബൈ ഇന്ത്യന്‍സിന്റെ നെറ്റ്‌സില്‍ ജസ്പ്രീത് ബുംറ,ട്രന്റ് ബോള്‍ട്ട്,നതാന്‍ കോള്‍ട്ടര്‍ നെയ്ല്‍ തുടങ്ങിയ അന്താരാഷ്ട്ര ക്രിക്കറ്റിലെ സൂപ്പര്‍ ഫാസ്റ്റ് ബൗളര്‍മാരെ നേരിട്ട് പഠിച്ചത് ഇംഗ്ലണ്ട് പേസര്‍മാരെ അനായാസമായി നേരിടാന്‍ സഹായിച്ചെന്നും ഇഷാന്‍ പറഞ്ഞു.

ടോം കറാനെ കടന്നാക്രമിച്ച ഇഷാന്‍ സ്പിന്നര്‍ ആദില്‍ റഷീദിനെ തുടര്‍ച്ചയായി രണ്ട് പന്തുകള്‍ അതിര്‍ത്തി കടത്തുകയും ചെയ്തു. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ ഇനിയും മൂന്ന് മത്സരം ശേഷിക്കുന്നുണ്ട്. ഇഷാന് അവസരം ലഭിക്കാനും സാധ്യതയുണ്ട്. പരമ്പരയില്‍ സ്ഥിരതയോടെ തിളങ്ങാന്‍ സാധിച്ചാല്‍ ടീമിലെ സ്ഥാനം ഉറപ്പിക്കാന്‍ ഇഷാന് സാധിക്കും. വിക്കറ്റ് കീപ്പറും ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍ ആണെന്നതും താരത്തിന് പോസിറ്റീവായ കാര്യമാണ്.

റിഷഭ് പന്തിന് ഫോം കണ്ടെത്താന്‍ സാധിക്കാതെ വന്നാല്‍ മധ്യനിരയിലേക്ക് പകരം ഇഷാനെ പരിഗണിക്കപ്പെടും. അതിനാല്‍ റിഷഭിനും മിന്നും പ്രകടനം നടത്തേണ്ടത് നിലനില്‍പ്പിന്റെ പ്രശ്‌നമായി മാറിയിരിക്കുകയാണ്. ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കാന്‍ താരങ്ങള്‍ തമ്മില്‍ വലിയ മത്സരം തന്നെയാണ് നടക്കുന്നത്. ഓപ്പണിങ്ങില്‍ കെ എല്‍ രാഹുല്‍-രോഹിത് ശര്‍മ കൂട്ടുകെട്ടിന് തന്നെയാവും മുഖ്യ പരിഗണന ലഭിക്കുക.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications