IND vs ENG T20: പേരുകേട്ട ബൗളിങ് നിര, എന്നിട്ടും ഇന്ത്യക്ക് ആ നേട്ടമില്ല, ആറ് തവണയും കീഴടങ്ങി
അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടിരിക്കുകയാണ്. എട്ട് വിക്കറ്റിനാണ് സന്ദര്‍ശകര്‍ ഇന്ത്യയെ കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് 15.3 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു.
ഇംഗ്ലണ്ട് ബൗളിങ് നിരയുടെ മികവ് ആവര്‍ത്തിക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കായില്ല. ഇംഗ്ലണ്ട് സ്പിന്നര്‍ ആദില്‍ റഷീദ് ഇന്ത്യയെ വെള്ളം കുടിപ്പിച്ചപ്പോള്‍ ഇന്ത്യയുടെ ചഹാലും അക്ഷറും നന്നായി തല്ലുവാങ്ങി. ഇന്ത്യന്‍ ബൗളര്‍മാര്‍ ലോക ക്രിക്കറ്റിലെത്തന്നെ ഏറ്റവും മികച്ചവരുടെ പട്ടികയില്‍ ഉള്ളവരാണെങ്കിലും ഒരു തവണ പോലും 130ല്‍ താഴെയുള്ള ടി20 സ്‌കോറിനെ പ്രതിരോധിക്കാന്‍ ഇന്ത്യക്കായിട്ടില്ല.

ആറ് തവണയാണ് ഇന്ത്യ ടി20യില്‍ 130ല്‍ താഴെ റണ്‍സ് നേടിയത്. ഇതില്‍ ആറ് തവണയും ഇന്ത്യക്ക് ജയിക്കാനായില്ല. ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് ചെറിയ സ്‌കോറിനെ പ്രതിരോധിക്കുമ്പോള്‍ എതിരാളികള്‍ക്ക് സമ്മര്‍ദ്ദം നല്‍കാനാവുന്നില്ല എന്നതാണ് വാസ്തവം. അവസാന ഓവറുകളില്‍ ജസ്പ്രീത് ബുംറയും ഭുവനേശ്വര്‍ കുമാറുമെല്ലാം റണ്ണൊഴുക്ക് തടയാന്‍ മിടുക്കന്‍മാരാണെങ്കിലും ടീമിന്റെ ചെറിയ സ്‌കോര്‍ പ്രതിരോധിച്ച് ടീമിന് വിജയമൊരുക്കാന്‍ ഇതുവരെ അവര്‍ക്ക് സാധിച്ചിട്ടില്ല.
ഇംഗ്ലണ്ടിനെതിരേ ഇന്ത്യയുടെ പേരുകേട്ട ബാറ്റിങ് നിര തകര്‍ന്നടിഞ്ഞു. രോഹിത് ശര്‍മയുടെ അഭാവം ടീമില്‍ നിഴലിച്ച് നിന്നു. കെ എല്‍ രാഹുല്‍,വിരാട് കോലി,ശിഖര്‍ ധവാന്‍,റിഷഭ് പന്ത്,ഹര്‍ദിക് പാണ്ഡ്യ എന്നിവരെല്ലാം നിരാശപ്പെടുത്തിയപ്പോള്‍ ശ്രേയസ് അയ്യരുടെ പ്രകടനമാണ് വലിയ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്. മൂന്ന് സ്പിന്നര്‍മാരെ പരിഗണിച്ചുള്ള ഇന്ത്യയുടെ തന്ത്രം പിഴക്കുകയായിരുന്നു.
ഇന്ത്യക്കെതിരേ വേഗത്തില്‍ റണ്‍സ് പിന്തുടര്‍ന്ന് ജയിക്കുന്ന മൂന്നാമത്തെ ടീമാണ് ഇംഗ്ലണ്ട്. 15.3 ഓവറിലാണ് ഇംഗ്ലണ്ട് വിജയം നേടിയത്. 2008ല്‍ 11.2 ഓവറിലും 2012ല്‍ 14.5 ഓവറിലും ഓസ്‌ട്രേലിയ ഇന്ത്യയെ റണ്‍സ് പിന്തുടര്‍ന്ന് തോല്‍പ്പിച്ചിട്ടുണ്ട്. 20 ഓവര്‍ ബാറ്റ് ചെയ്ത് ഇത് നാലാം തവണയാണ് ഇന്ത്യ 130ല്‍ താഴെ റണ്‍സ് നേടുന്നത്.
നായകന്‍ വിരാട് കോലിയുടെ മോശം ഫോമും ടീമിന് വലിയ തലവേദനയാണ്. 2021ല്‍ ഇതുവരെ മൂന്ന് തവണ കോലി പൂജ്യത്തിന് പുറത്തായി. അവസാന അഞ്ച് ഇന്നിങ്‌സില്‍ മൂന്ന് തവണയാണ് കോലി പൂജ്യത്തിന് പുറത്താകുന്നത്. ഇന്ത്യയുടെ കെ എല്‍ രാഹുല്‍ ഇത് മൂന്നാ തവണയാണ് നാട്ടില്‍ നടക്കുന്ന ടി20യില്‍ രണ്ടക്കം കാണാനാവാതെ പുറത്താവുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications