For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG T20: ഇന്ത്യക്ക് ഒന്നാം നമ്പര്‍ ടി20 ടീമാവാം, പക്ഷേ ഇംഗ്ലണ്ടിനെതിരേ അത് നേടണം

അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പരക്ക് ഇന്ന് കൈീട്ട് ഏഴ് മണിക്ക് ആരംഭമാവുകയാണ്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് മത്സരം. ആതിഥേയരെന്ന നിലയില്‍ ഇന്ത്യയെ സംബന്ധിച്ച് മുന്‍തൂക്കമുണ്ടെങ്കിലും ഇംഗ്ലണ്ട് കരുത്തരുടെ നിരയാണ്. നിലവിലെ ഒന്നാം നമ്പര്‍ ടി20 ടീമാണ് ഓയിന്‍ മോര്‍ഗന്‍ നായകനായുള്ള ഇംഗ്ലണ്ട്. ഇപ്പോഴിതാ ഒന്നാം നമ്പര്‍ ടീമെന്ന ബഹുമതി സ്വന്തമാക്കാനുള്ള അവസരം ഇന്ത്യക്ക് മുന്നില്‍ എത്തിയിരിക്കുകയാണ്.

ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര പരമ്പര 4-1ന് വിജയിക്കാനായാല്‍ ഇന്ത്യക്ക് ഇംഗ്ലണ്ടിനെ മറികടന്ന് ഐസിസി ടി20 ടീം റാങ്കിങ്ങില്‍ തലപ്പത്തെത്താന്‍ സാധിക്കും. നിലവില്‍ 275 റേറ്റിങ് പോയിന്റോടെയാണ് ത്രീ ലയണ്‍സ് തലപ്പത്തുള്ളത്. രണ്ടാം സ്ഥാനത്തുള്ള ഇന്ത്യക്ക് 268 പോയിന്റാണുള്ളത്. അതിനാല്‍ത്തന്നെ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര 4-1ന് നേടാന്‍ സാധിച്ചാല്‍ ഇംഗ്ലണ്ടിനെ മറികടന്ന് തലപ്പത്തെത്താന്‍ കോലിക്കും സംഘത്തിനുമാവും.

kohliandeoinmorgan

ടി20 ലോകകപ്പ് ഈ വര്‍ഷം ഒക്ടോബറിലും നവംബറിലുമായി ഇന്ത്യയില്‍ നടക്കാനിരിക്കെ ഇന്ത്യക്ക് കരുത്ത് കാട്ടാനുള്ള സുവര്‍ണ്ണാവസരമാണ് മുന്നിലുള്ളത്. എന്നാല്‍ ഇംഗ്ലണ്ടിനെ കീഴടക്കുക അത്ര എളുപ്പമാവില്ല. നാല് മത്സര ടെസ്റ്റ് പരമ്പര 3-1ന് സ്വന്തമാക്കിയതുപോലെ ടി20യില്‍ ഇംഗ്ലണ്ടിനെ വീഴ്ത്താനാവില്ല. കാരണം പ്രതിഭാശാലികളായ ടി20 സ്‌പെഷ്യലിസ്റ്റുകളുടെ നീണ്ട നിര ഇംഗ്ലണ്ടിനുണ്ട്.

നിലവിലെ ഒന്നാം നമ്പര്‍ ടി20 ബാറ്റ്‌സ്മാന്‍ ഇംഗ്ലണ്ടിന്റെ ഡേവിഡ് മലാനാണ്. അവസാനമായി ഇന്ത്യയും ഇംഗ്ലണ്ടും നേരിട്ട അഞ്ച് ടി20 മത്സരങ്ങളുടെ കണക്കെടുത്താല്‍ ടോപ് സ്‌കോറര്‍ ഡേവിഡ് മലാനാണ്. നിലവില്‍ മികച്ച ഫോമിലുമാണ് താരമുള്ളത്. ഓയിന്‍ മോര്‍ഗന്‍,ജോസ് ബട്‌ലര്‍,ബെന്‍ സ്‌റ്റോക്‌സ് എന്നിവരെല്ലാം വെടിക്കെട്ട് പ്രകടനം നടത്താന്‍ കെല്‍പ്പുള്ളവരാണ്.

ജോഫ്രാ ആര്‍ച്ചറെപ്പോലൊരു സൂപ്പര്‍ പേസറിനൊപ്പം സാം കറാന്‍,മോയിന്‍ അലി,ബെന്‍ സ്‌റ്റോക്‌സ് തുടങ്ങിയ ഓള്‍റൗണ്ടര്‍മാരും ചേരുമ്പോള്‍ ഇംഗ്ലണ്ട് ഇന്ത്യക്ക് വെല്ലുവിളി ഉയര്‍ത്തുമെന്നുറപ്പ്. ടി20 ലോകകപ്പിന് മുമ്പായി ഇന്ത്യയിലെ സാഹചര്യത്തില്‍ പരമ്പര പിടിക്കാനായാല്‍ ഇംഗ്ലണ്ടിനത് വലിയ നേട്ടവും ആത്മവിശ്വാസവുമാകും.

ഇന്ത്യയ്ക്കും താരസമ്പത്തില്‍ കുറവില്ല.രോഹിത് ശര്‍മ,കെ എല്‍ രാഹുല്‍,വിരാട് കോലി,റിഷഭ് പന്ത്,ഹര്‍ദിക് പാണ്ഡ്യ,ശ്രേയസ് അയ്യര്‍,സൂര്യകുമാര്‍ യാദവ് തുടങ്ങിയ മികച്ച ബാറ്റിങ് നിരയും യുസ്‌വേന്ദ്ര ചഹാല്‍,ഭുവനേശ്വര്‍ കുമാര്‍,ദീപക് ചഹാര്‍ തുടങ്ങിയ മികച്ച ബൗളിങ് നിരയും ഇന്ത്യക്കൊപ്പമുണ്ട്. ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്ക് പകരം അക്ഷര്‍ പട്ടേല്‍ ടി20 നിരയിലും ഇടം പിടിക്കും. പരിക്കേറ്റ ടി നടരാജന്‍ ആദ്യ ടി20ക്ക് ഉണ്ടാകില്ല.

Story first published: Friday, March 12, 2021, 15:43 [IST]
Other articles published on Mar 12, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+