IND vs ENG T20: ഇഷാന്റെ പ്രകടനം കണ്ട് അത്ഭുതപ്പെട്ടില്ല, അവന്‍ സൂപ്പറാണെന്ന് അറിയാം- ജേസന്‍ റോയ്
അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യില്‍ തകര്‍പ്പന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യ മത്സരത്തില്‍ എട്ട് വിക്കറ്റിന് തോറ്റതിന്റെ ക്ഷീണം രണ്ടാം മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ ജയവുമായി ഇന്ത്യ മറികടന്നു. അഞ്ച് മത്സര പരമ്പരയില്‍ 1-1 ഒപ്പമെത്തുകയും ചെയ്തു. ഇംഗ്ലണ്ടിന്റെ സകല കണക്കുകൂട്ടലും തെറ്റിച്ചത് ഓപ്പണര്‍ ഇഷാന്‍ കിഷന്റെ പ്രകടനമാണ്. അരങ്ങേറ്റ മത്സരത്തില്‍ വെടിക്കെട്ട് അര്‍ധ സെഞ്ച്വറിയുമായി ഇഷാന്‍ ഇന്ത്യക്ക് തുടക്കത്തിലേ തന്നെ മുന്‍തൂക്കം നല്‍കുകയായിരുന്നു.

ഇപ്പോഴിതാ അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഇഷാന്‍ കിഷന്‍ വെടിക്കെട്ട് പ്രകടനം നടത്തുന്നത് കണ്ടിട്ട് അത്ഭുതം തോന്നിയില്ലെന്ന് പറഞ്ഞിരിക്കുകയാണ് ഇംഗ്ലണ്ട് ഓപ്പണര്‍ ജേസന്‍ റോയ്. 'ഇഷാന്‍ കിഷന്‍ ഒരു സൂപ്പര്‍ താരമാണ്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം നിരവധി തവണ അവന്‍ ഇത്തരം വെടിക്കെട്ട് പ്രകടനം നടത്തിയിട്ടുണ്ട്. അവന്റെ ഇത്തരം പ്രകടനം കാണുമ്പോള്‍ അത്ഭുതപ്പെടാറില്ല.

കാരണം അവനൊരു സൂപ്പര്‍ താരമാണെന്ന് എല്ലാവര്‍ക്കുമറിയാം. ആ രാത്രിയില്‍ അവന് നന്നായി പദ്ധതി പ്രാവര്‍ത്തികമാക്കാനായി. ബൗളര്‍മാര്‍ക്കെതിരേ ആധിപത്യം സ്ഥാപിക്കാനും വലിയ സിക്‌സര്‍ നേടാനുമായി. എന്നാല്‍ എന്റെ പല ഷോട്ടുകളും ഉദ്ദേശിച്ച ഫലം ഉണ്ടാക്കിയില്ല. തന്റെ കഴിവുകളെ പൂര്‍ണ്ണമായും പ്രകടിപ്പിക്കാന്‍ സാധിക്കുന്നതിലാണ് കാര്യം'-ജേസന്‍ റോയ് പറഞ്ഞു. ഇംഗ്ലണ്ടിനുവേണ്ടി രണ്ട് മത്സരത്തിലും ഓപ്പണിങ്ങില്‍ തിളങ്ങാന്‍ ജേസന് സാധിച്ചിരുന്നു. എന്നാല്‍ രണ്ട് തവണയും വാഷിങ്ടണ്‍ സുന്ദറിന് വിക്കറ്റ് സമ്മാനിച്ചാണ് ജേസന്‍ മടങ്ങിയത്.

തനിക്ക് ലഭിച്ച അവസരത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ ജേസന്‍ റോയിക്ക് സാധിച്ചു. മുംബൈ ഇന്ത്യന്‍സിനൊപ്പം അവസാന സീസണില്‍ തകര്‍പ്പന്‍ പ്രകടനമാണ് ഇഷാന്‍ കാഴ്ചവെച്ചത്. മധ്യനിരയിലും ടോപ് ഓഡറിലും ഒരുപോലെ ഉപയോഗിക്കാവുന്ന താരമാണ് ഇഷാന്‍ കിഷന്‍. ഏത് പൊസിഷനിലും തിളങ്ങാന്‍ അവന് മികവുണ്ട്. കൂടാതെ വിക്കറ്റ് കീപ്പര്‍ ആണെന്നതും ഇടം കൈയന്‍ ആണെന്നതും ഇഷാന്റെ പോസിറ്റീവ് കാര്യമാണ്.

മൂന്നാം മത്സരത്തിലും ഇഷാന്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തിയേക്കും.എന്നാല്‍ രോഹിത് ശര്‍മ മടങ്ങിയെത്തുമ്പോള്‍ ആരെ പുറത്താക്കുമെന്നത് വലിയ ചോദ്യമാണ്. ആദ്യ രണ്ട് മത്സരത്തിലും നിറം മങ്ങിയ കെ എല്‍ രാഹുലിനെ പുറത്തിരുത്തിയാല്‍ അത് ടീമിന് ഗുണം ചെയ്യില്ല. കാരണം ടി20 ലോകകപ്പില്‍ ഇന്ത്യ ഓപ്പണറായി പരിഗണിക്കുന്ന പ്രമുഖ താരമാണ് രാഹുല്‍. കൂടാതെ ടി20യിലെ നിലവിലെ മികച്ച ഓപ്പണര്‍മാരില്‍ ഒരാളും കൂടിയാണ് അദ്ദേഹം.
നിലവിലെ ഒന്നാം നമ്പര്‍ ടീമായ ഇംഗ്ലണ്ടിനെതിരേ പരമ്പര നേടാനായാല്‍ വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യക്കത് വലിയ ആത്മവിശ്വാസമാവും. ഇനിയുള്ള മൂന്ന് മത്സരവും ജയിച്ച് 4-1ന് പരമ്പര നേടിയാല്‍ ടി20 ടീം റാങ്കിങ്ങില്‍ ഇന്ത്യക്ക് തലപ്പത്തെത്താനാവും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications