Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG T20: വിമര്‍ശകര്‍ക്ക് ബാറ്റുകൊണ്ട് മറുപടി, കോലി കുറിച്ച നാല് റെക്കോഡുകളിതാ

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യില്‍ ഇന്ത്യ വമ്പന്‍ ജയത്തോടെ തിരിച്ചെത്തിയിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ എട്ട് വിക്കറ്റിന് തോറ്റ കോലിയും സംഘവും രണ്ടാം മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചത്. ഇഷാന്‍ കിഷന്റെയും (32 പന്തില്‍ 56) വിരാട് കോലിയുടെയും (49 പന്തില്‍ 73*) ബാറ്റിങ് പ്രകടനമാണ് ഇന്ത്യക്ക് കരുത്തായത്. മോശം ഫോമിലായിരുന്ന കോലിയുടെ ശക്തമായ തിരിച്ചുവരവിന് കൂടിയാണ് മത്സരം സാക്ഷ്യം വഹിച്ചത്. രണ്ടാം ടി20യിലെ തകര്‍പ്പന്‍ പ്രകടനത്തോടെ വിരാട് കോലി സ്വന്തമാക്കിയ നാല് വമ്പന്‍ റെക്കോഡുകളിതാ.

ടി20 അര്‍ധ സെഞ്ച്വറിയില്‍ രോഹിതിനെ മറികടന്നു

ടി20 അര്‍ധ സെഞ്ച്വറിയില്‍ രോഹിതിനെ മറികടന്നു

അന്താരാഷ്ട്ര ടി20യില്‍ കൂടുതല്‍ അര്‍ധ സെഞ്ച്വറിയുള്ള താരങ്ങളുടെ റെക്കോഡില്‍ ഇന്ത്യയുടെ തന്നെ രോഹിത് ശര്‍മയെ മറികടന്ന് തലപ്പത്തെത്തി കോലി. രണ്ടാം ടി20യിലെ അര്‍ധ സെഞ്ച്വറി പ്രകടനം കോലിയുടെ കരിയറിലെ 26ാം ടി20 അര്‍ധ സെഞ്ച്വറിയായിരുന്നു. രോഹിത് 25 അര്‍ധ സെഞ്ച്വറിയാണ് നേടിയിട്ടുള്ളത്. ഡേവിഡ് വാര്‍ണര്‍,മാര്‍ട്ടിന്‍ ഗുപ്റ്റില്‍ എന്നിവര്‍ 19 അര്‍ധ സെഞ്ച്വറികള്‍ വീതവും നേടിയിട്ടുണ്ട്. ആദ്യ രണ്ട് മത്സരത്തിലും രോഹിത് ശര്‍മക്ക് വിശ്രമം അനുവദിച്ചിരുന്നു.

ടി20യില്‍ 3000 റണ്‍സ് നേടുന്ന ആദ്യ താരം

ടി20യില്‍ 3000 റണ്‍സ് നേടുന്ന ആദ്യ താരം

അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ 3000 റണ്‍സ് നേടുന്ന ആദ്യത്തെ താരമായി വിരാട് കോലി. ടി20 ഫോര്‍മാറ്റില്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാര്‍ നിരവധിയുണ്ടെങ്കിലും സ്ഥിരതകൊണ്ട് വിസ്മയിപ്പിക്കാന്‍ കോലിക്ക് മാത്രമെ സാധിച്ചിട്ടുള്ളു. മൂന്ന് ഫോര്‍മാറ്റിലും 50ന് മുകളിലാണ് കോലിയുടെ ശരാശരി. ഈ നേട്ടമുള്ള നിലവിലെ ഏകതാരമാണ് കോലി. സമീപകാലത്ത് മോശം ഫോമിലായിരുന്നെങ്കിലും തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയോടെ അദ്ദേഹം തിരിച്ചുവരവ് അറിയിച്ചിരിക്കുകയാണ്.

12,000 അന്താരാഷ്ട്ര റണ്‍സ് നേടുന്ന ആദ്യ ഇന്ത്യന്‍ നായകന്‍

12,000 അന്താരാഷ്ട്ര റണ്‍സ് നേടുന്ന ആദ്യ ഇന്ത്യന്‍ നായകന്‍

മൂന്ന് ഫോര്‍മാറ്റിലുമായി 12,000 അന്താരാഷ്ട്ര റണ്‍സ് പിന്നിടുന്ന ആദ്യ ഇന്ത്യന്‍ നായകനെന്ന റെക്കോഡ് ഇനി കോലിക്ക് സ്വന്തം. സൗരവ് ഗാംഗുലിക്കും എംഎസ് ധോണിക്കുമൊന്നും നേടാന്‍ പറ്റാത്ത നേട്ടമാണിത്. വേഗത്തില്‍ ഈ നേട്ടത്തിലെത്തുന്ന ക്യാപ്റ്റനെന്ന റെക്കോഡും കോലി സ്വന്തമാക്കി. 226 ഇന്നിങ്‌സില്‍ നിന്നാണ് കോലി 12000 റണ്‍സ് നേടിയത്. രണ്ടാം സ്ഥാനത്തുള്ള റിക്കി പോണ്ടിങ്ങിന് ഈ നേട്ടത്തിലെത്താന്‍ 282 ഇന്നിങ്‌സ് വേണ്ടിവന്നു.

നാല് തവണ സിക്‌സിലൂടെ കളി അവസാനിപ്പിച്ചു

നാല് തവണ സിക്‌സിലൂടെ കളി അവസാനിപ്പിച്ചു

കൂടുതല്‍ മത്സരങ്ങളില്‍ സിക്‌സിലൂടെ വിജയ റണ്‍സ് നേടുന്ന ഇന്ത്യന്‍ ബാറ്റ്‌സ്മാനായി കോലി. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യിലും സിക്‌സറിലൂടെ വിജയ റണ്‍സ് നേടിയ കോലി ഇത് നാലാം തവണയാണ് ഇത്തരമൊരു നേട്ടം സ്വന്തമാക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള എംഎസ് ധോണിയും ഹര്‍ദിക് പാണ്ഡ്യയും മൂന്ന് തവണയാണ് സിക്‌സറിലൂടെ ഇന്ത്യയുടെ മത്സരം അവസാനിപ്പിച്ചത്.

Story first published: Monday, March 15, 2021, 9:48 [IST]
Other articles published on Mar 15, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+