Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG T20: 'എല്ലാവരും പൂര്‍ണ്ണ ആരോഗ്യവാന്മാര്‍, ജോഫ്രാ ആര്‍ച്ചര്‍ കളിക്കും'- ഓയിന്‍ മോര്‍ഗന്‍

അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് മത്സര ടി20 പരമ്പരയ്ക്ക് ഇന്ന് അഹമ്മദാബാദില്‍ തുടക്കമാവുകയാണ്. ടെസ്റ്റ് പരമ്പരയില്‍ തങ്ങളെ കീഴടക്കിയ ഇന്ത്യയെ തോല്‍പ്പിക്കാന്‍ ഏറ്റവും ശക്തമായ ടീമുമായാണ് ഇംഗ്ലണ്ട് എത്തിയിരിക്കുന്നത്. ഇരു ടീമിലും പ്രതിഭാശാലികളുടെ നീണ്ട നിര തന്നെയുള്ളതിനാല്‍ പ്രവചനം അസാധ്യമാണ്. ജസ്പ്രീത് ബുംറയില്ലാതെ ഇറങ്ങുന്ന ഇന്ത്യന്‍ ബൗളിങ്‌നിരയുടെ പ്രകടനം മത്സരത്തില്‍ നിര്‍ണ്ണായകമാവും. ഇപ്പോഴിതാ ഇംഗ്ലണ്ട് പൂര്‍ണ്ണ സജ്ജരാണെന്നും എല്ലാ താരങ്ങളും പൂര്‍ണ്ണ ആരോഗ്യവാന്മാരാണെന്നും പറഞ്ഞിരിക്കുകയാണ് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍.

നേരത്തെ ടെസ്റ്റിനിടെ കൈമുട്ടിന് പരിക്കേറ്റ സ്റ്റാര്‍ പേസര്‍ ജോഫ്രാ ആര്‍ച്ചര്‍ പരിമിത ഓവര്‍ പരമ്പര കളിക്കുന്നതില്‍ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ടി20 പരമ്പരയുടെ ആദ്യ മത്സരം മുതല്‍ ആര്‍ച്ചര്‍ ടീമിലുണ്ടാകുമെന്നും മോര്‍ഗന്‍ വ്യക്തമാക്കി. ടേണിങ് പിച്ചുകളാണ് അഹമ്മദാബാദില്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

eoinmorgan

'ടി20 ക്രിക്കറ്റില്‍ ഞങ്ങള്‍ മികച്ച ഫോമിലാണ്. അവസാന രണ്ട് വര്‍ഷത്തിനിടെ നേടിയ കിരീടങ്ങള്‍ ഞങ്ങളുടെ ആത്മവിശ്വാസം ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ ലോകകപ്പ് വരാനിരിക്കെ ദൗര്‍ബല്യങ്ങള്‍ കുറച്ച് മുന്നോട്ട് പോകേണ്ടതുണ്ട്. മികച്ച ടീം ഞങ്ങള്‍ക്കുണ്ട്. ടെസ്റ്റ് പരമ്പരയ്ക്ക് സമാനമായ പിച്ചാണ് പ്രതീക്ഷിക്കപ്പെടുന്നത്. ടേണിങ് ലഭിക്കുന്ന പിച്ചാണ് പ്രതീക്ഷിക്കുന്നത്'-ഓയിന്‍ മോര്‍ഗന്‍ പറഞ്ഞു.

ടി20യില്‍ ഇന്ത്യക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍ ഇംഗ്ലണ്ടിന് സാധിക്കും. ജോണി ബെയര്‍‌സ്റ്റോ,ജേസന്‍ റോയ്,ഡേവിഡ് മലാന്‍,ജോസ് ബട്‌ലര്‍,ബെന്‍ സ്‌റ്റോക്‌സ്,മോയിന്‍ അലി,സാം കറാന്‍,ഓയിന്‍ മോര്‍ഗന്‍,ജോഫ്രാ ആര്‍ച്ചര്‍ തുടങ്ങിയവരെല്ലാം ടി20 ഫോര്‍മാറ്റില്‍ ഒന്നിനൊന്ന് മികവുള്ളവരാണ്. നിലവിലെ ഒന്നാം നമ്പര്‍ ടി20 ടീമാണ് ഇംഗ്ലണ്ട്.

ജോഫ്രാ ആര്‍ച്ചര്‍ കളിക്കുന്നത് ഇംഗ്ലണ്ടിന്റെ ആത്മവിശ്വാസം ഉയര്‍ത്തും. ബെന്‍ സ്‌റ്റോക്‌സ്,സാം കറാന്‍,മോയിന്‍ അലി എന്നീ ഓള്‍റൗണ്ടര്‍മാര്‍ ഇംഗ്ലണ്ടിന്റെ ആത്മവിശ്വാസം ഉയര്‍ത്തും. പേസ് ബൗളിങ്ങില്‍ ക്രിസ് ജോര്‍ദാന്‍,മാര്‍ക്ക് വുഡ് എന്നിവരിലൊരാളും ടീമില്‍ ഇടം പിടിച്ചേക്കും. സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി ആദില്‍ റഷീദാവും പ്ലേയിങ് 11നില്‍ ഇടം പിടിക്കുക.

ഇന്ത്യന്‍ നിരയില്‍ ജസ്പ്രീത് ബുംറയുടെ അഭാവമുണ്ട്. ഭുവനേശ്വര്‍ കുമാര്‍ തിരിച്ചെത്തുന്നത് ടീമിന് പ്രതീക്ഷ നല്‍കുന്നു. എന്നാല്‍ യുവ പേസറും ടീമിലെ ഏക ഇടം കൈയന്‍ പേസറുമായ ടി നടരാജന്‍ കളിച്ചേക്കില്ലെന്നാണ് വിവരം. സൂര്യകുമാര്‍ യാദവിന് ടീമില്‍ അരങ്ങേറ്റത്തിനുള്ള അവസരം ലഭിക്കുമെന്നുമാണ് റിപ്പോര്‍ട്ട്.

Story first published: Friday, March 12, 2021, 9:06 [IST]
Other articles published on Mar 12, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+