Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മൂന്നാം ടി20യില്‍ ജയം, ഇന്ത്യയെ കൂടുതല്‍ തവണ തോല്‍പ്പിച്ച് ടീമെന്ന റെക്കോഡില്‍ ഇനി ഇംഗ്ലണ്ടും

അഹമ്മദാബാദ്: ഇന്ത്യക്കെതിരായ മൂന്നാം ടി20യില്‍ എട്ട് വിക്കറ്റിന്റെ ജയം നേടിയതോടെ അഭിമാന നേട്ടത്തിന്റെ ഭാഗമായി ഇംഗ്ലണ്ട്. ഇന്ത്യക്കെതിരേ ടി20യില്‍ കൂടുതല്‍ ജയം നേടുന്ന ടീമെന്ന റെക്കോഡില്‍ ഓസ്‌ട്രേലിയക്കൊപ്പം തലപ്പത്താണ് ഇനി ഇംഗ്ലണ്ടിന്റെ സ്ഥാനം. ഇരു ടീമും ഒമ്പത് തവണ വീതം ഇന്ത്യയെ പരിമിത ഓവറില്‍ തോല്‍പ്പിച്ചു. എട്ട് തവണ ഇന്ത്യയെ തോല്‍പ്പിച്ച ന്യൂസീലന്‍ഡാണ് ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്ത്.

ഇന്ത്യക്കെതിരായ ഈ പരമ്പര തുടങ്ങുന്നതിന് മുമ്പ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ 14 ടി20കളാണ് കളിച്ചത്. ഇതില്‍ ഏഴ് മത്സരം വീതം ജയിച്ച് ഇരു കൂട്ടരും തുല്യത പങ്കിടുകയായിരുന്നു. എന്നാല്‍ ഇന്ത്യക്കെതിരായ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ജയിക്കാന്‍ ഇംഗ്ലണ്ടിനായിരുന്നെങ്കിലും രണ്ടാം മത്സരത്തില്‍ ഇന്ത്യ തിരിച്ചുവന്നു. മൂന്നാം മത്സരത്തില്‍ വിജയിച്ചതോടെയാണ് ഇംഗ്ലണ്ട് ഇന്ത്യക്കെതിരേ ഈ അഭിമാന നേട്ടത്തിലെത്തിയത്. പരമ്പരയില്‍ രണ്ട് മത്സരം ശേഷിക്കെ ഒരു മത്സരം കൂടി ജയിച്ചാല്‍ ഈ റെക്കോഡില്‍ തലപ്പത്തെത്താനും പരമ്പര നേടാനും ഇംഗ്ലണ്ടിനാവും.

englandt20team

നിലവിലെ നമ്പന്‍ വണ്‍ ടി20 ടീമാണ് ഇംഗ്ലണ്ടിന്റേത്. ഇംഗ്ലണ്ടിനെ 4-1ന് തോല്‍പ്പിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ ഇന്ത്യക്ക് ടി20 റാങ്കിങ്ങില്‍ തലപ്പത്തെത്താന്‍ സാധിക്കുമായിരുന്നു. എന്നാല്‍ ഇംഗ്ലണ്ട് രണ്ട് മത്സരം ജയിച്ച് മുന്നിട്ട് നില്‍ക്കുന്നതിനാല്‍ ഇനി അതിന് ഇന്ത്യക്ക് അവസരമില്ല. ഇന്ത്യയില്‍ ഇന്ത്യക്കെതിരേ മികച്ച പ്രകടനം നടത്തുന്നത് ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിന് കരുത്താവും.

നിലവില്‍ മറ്റൊരു ടീമിനും ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യയില്‍ ടി20 പരമ്പരയില്ല. അതിനാല്‍ത്തന്നെ ഇംഗ്ലണ്ടിന് കൂടുതല്‍ മുന്‍തൂക്കം നല്‍കുന്ന പരമ്പരയാണിത്. കൂടാതെ റിപ്പോര്‍ട്ടനുസരിച്ച് ടി20 ലോകകപ്പിലെ പ്രധാന മത്സരങ്ങളെല്ലാം അഹമ്മദാബാദിലെ നരന്ദ്രേ മോദി സ്‌റ്റേഡിയത്തിലാവും നടക്കുക. നിലവില്‍ ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലെ അഞ്ച് മത്സരങ്ങള്‍ക്കും നരേന്ദ്ര മോദി സ്‌റ്റേഡിയം തന്നെയാണ് വേദി. ഇതും ഇംഗ്ലണ്ടിന് കൂടുതല്‍ ഗുണം ചെയ്യും.

പരമ്പരയില്‍ ഇനിയുള്ള രണ്ട് മത്സരങ്ങള്‍ ജയിക്കാന്‍ സാധിച്ചാല്‍ മാത്രമെ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാനാവും. ടോസ് നേടിയ ടീമാണ് ആദ്യ മൂന്ന് മത്സരവും ജയിച്ചത്. ആദ്യം ബാറ്റ് ചെയ്യുക ഇവിടെ പ്രയാസമാണ്. ന്യൂബോളില്‍ നല്ല പേസും സ്വിങ്ങും ലഭിക്കുന്നുണ്ടെങ്കിലും രണ്ടാം ബാറ്റിങ്ങിനിറങ്ങുമ്പോള്‍ പിച്ച് കൂടുതല്‍ ബാറ്റിങ്ങിന് അനുകൂലമാണ്. അതിനാല്‍ത്തന്നെ വരും മത്സരങ്ങളിലും ടോസ് നിര്‍ണ്ണായകമാവും.

Story first published: Wednesday, March 17, 2021, 12:15 [IST]
Other articles published on Mar 17, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+