For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG T20: തോല്‍വിക്ക് പിന്നാലെ ഇംഗ്ലണ്ടിന് തിരിച്ചടി, മാച്ച് ഫീയുടെ 20 ശതമാനം പിഴ

അഹമ്മദാബാദ്: നാലാം ടി20യില്‍ ഇന്ത്യയോട് തോറ്റതിന് പിന്നാലെ ഇംഗ്ലണ്ടിന് വമ്പന്‍ തിരിച്ചടി. കുറഞ്ഞ ഓവര്‍ നിരക്കിന് മാച്ച് ഫീയുടെ 20 ശതമാനമാണ് പിഴശിക്ഷയായി വിധിച്ചത്. ഐസിസി മാച്ച് റഫറി ജവഗല്‍ ശ്രീനാഥിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പിഴ ശിക്ഷ. നിശ്ചയിച്ച സമയത്തിനേക്കാളും ഒരു ഓവര്‍ കുറവാണ് ഇംഗ്ലണ്ട് എറിഞ്ഞത്. ഇതോടെയാണ് ഐസിസി ആര്‍ട്ടിക്കിള്‍ 2.22 പ്രകാരം ഇംഗ്ലണ്ടിന് പിഴ ശിക്ഷ വിധിച്ചത്.

മൂന്നാം മത്സരത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കിന് ഇന്ത്യക്കും മാച്ച് ഫീയുടെ 20 ശതമാനം പിഴ ശിക്ഷ ലഭിച്ചിരുന്നു. അഞ്ച് മത്സര പരമ്പരയില്‍ നിലവില്‍ ഇരു ടീമും 2-2 എന്ന നിലയിലാണ്. പരമ്പര വിജയിയെ തീരുമാനിക്കുന്ന അഞ്ചാം മത്സരം ഇന്ന് നടക്കും. ജയിക്കുന്ന ടീം പരമ്പര സ്വന്തമാക്കും. ടി20 ലോകകപ്പ് ഇൗ വര്‍ഷം ഒക്ടോബറിലും നവംബറിലുമായി ഇന്ത്യയില്‍ നടക്കാനിരിക്കെ ടി20 പരമ്പര നേടാനായാല്‍ ഇംഗ്ലണ്ടിനത് വലിയ ആത്മവിശ്വാസമാവും.

നിര്‍ണ്ണായകമായ നാലാം മത്സരത്തില്‍ എട്ട് റണ്‍സിനാണ് ഇന്ത്യ വിജയിച്ചത്. ആദ്യ മൂന്ന് മത്സരത്തിലും ടോസ് നേടിയ ടീമാണ് വിജയിച്ചത്. അഹമ്മദാബാദിലെ പിച്ചില്‍ ആദ്യം ബാറ്റ് ചെയ്യുക വളരെ പ്രയാസമാണ്. പേസര്‍മാര്‍ക്ക് എക്‌സ്ട്രാ ബൗണ്‍സും സ്പിന്നര്‍മാര്‍ക്ക് ടേണും ലഭിക്കുന്ന പിച്ചില്‍ രണ്ടാമത് ബാറ്റ് ചെയ്യുമ്പോഴാണ് കൂടുതല്‍ എളുപ്പം.

england

ആദ്യ മൂന്ന് മത്സരത്തിലും ടോസ് നേടിയ ടീം എതിര്‍ ടീമിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. എന്നാല്‍ ജീവന്‍മരണ പോരാട്ടത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വിജയം പിടിച്ചെടുക്കുകയായിരുന്നു. അരങ്ങേറ്റ താരം സൂര്യകുമാര്‍ യാദവിന്റെ (57) അര്‍ധ സെഞ്ച്വറിയാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഇന്ത്യയുടെ ബൗളര്‍മാരുടെ പ്രകടനവും നിര്‍ണ്ണായകമായി.

ബെന്‍ സ്റ്റോക്‌സിനെയും ഓയിന്‍ മോര്‍ഗനെയും അടുത്തടുത്ത പന്തുകളില്‍ പുറത്താക്കി ശര്‍ദുല്‍ ഠാക്കൂറാണ് മത്സരം ഇന്ത്യക്ക് അനുകൂലമാക്കി മാറ്റിയത്. ഓപ്പണര്‍മാരുടെ മോശം ഫോമാണ് ഇന്ത്യക്ക് തിരിച്ചടിയാവുന്നത്. കെ എല്‍ രാഹുല്‍,രോഹിത് ശര്‍മ എന്നിവര്‍ ഇതുവരെ ഫോം കണ്ടെത്തിയിട്ടില്ല. വിരാട് കോലി ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുന്നുണ്ട്. അഞ്ചാം മത്സരത്തില്‍ ഇന്ത്യന്‍ നിരയില്‍ മാറ്റമുണ്ടാവുമെന്നുറപ്പ്.

ടി നടരാജന്‍ ഇന്ത്യന്‍ ടീമിലേക്ക് എത്തിയിട്ടുണ്ട്. ഇടം കൈയന്‍ പേസറായ നടരാജന്‍ പ്ലേയിങ് 11ലേക്ക് എത്തിയാല്‍ ഇന്ത്യന്‍ ടീമിനത് കൂടുതല്‍ ഗുണം ചെയ്‌തേക്കും. വാഷിങ്ടണ്‍ സുന്ദറിന് ടീമിലെ സ്ഥാനം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്.

Story first published: Saturday, March 20, 2021, 10:09 [IST]
Other articles published on Mar 20, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+