IND vs ENG T20: ഇന്ത്യന്‍ ടീമില്‍ മൂന്ന് മാറ്റങ്ങള്‍ക്ക് സാധ്യത, സൂര്യകുമാര്‍ പുറത്ത് തന്നെ
അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടി20 ഇന്ന് വൈകീട്ട് 7 മണിക്ക് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടക്കുകയാണ്. ആദ്യ മത്സരം തോറ്റതിനാല്‍ത്തന്നെ ഇന്ത്യയെ സംബന്ധിച്ച് തിരിച്ചുവരവ് അത്യാവശ്യമാണ്. മികച്ച താരനിരയുണ്ടായിട്ടും ആദ്യ മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ ദയനീയ തോല്‍വി ഇന്ത്യക്ക് ഏറ്റുവാങ്ങേണ്ടി വന്നു. അഞ്ച് മത്സര പരമ്പരയില്‍ 1-0ന് പിന്നിലുള്ള ഇന്ത്യക്ക് രണ്ടാം മത്സരത്തിലെ ജയം വളരെ അനിവാര്യമാണ്. അതിനാല്‍ത്തന്നെ ഇന്ത്യ ടീമില്‍ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. രണ്ടാം ടി20യില്‍ ഇന്ത്യ വരുത്താന്‍ സാധ്യതയുള്ള മൂന്ന് മാറ്റങ്ങളിതാ.

ശിഖര്‍ ധവാന് പകരം രോഹിത് ശര്‍മ
ആദ്യ മത്സരത്തില്‍ വിശ്രമം അനുവദിച്ച രോഹിത് ശര്‍മ രണ്ടാം മത്സരത്തില്‍ തിരിച്ചെത്തിയേക്കും. അപ്പോള്‍ ശിഖര്‍ ധവാന് പുറത്തിരിക്കേണ്ടി വരും. ആദ്യ മത്സരത്തില്‍ ധവാന്‍-രാഹുല്‍ ഓപ്പണിങ് കൂട്ടുകെട്ട് പരാജയപ്പെട്ടിരുന്നു. അതിനാല്‍ത്തന്നെ രോഹിത് രാഹുല്‍ ഓപ്പണിങ് കൂട്ടുകെട്ട് തിരിച്ചെത്തിയേക്കും. ഇരുവരുടെയും കൂട്ടുകെട്ട് സമീപകാലത്തായി ഇന്ത്യയുടെ കരുത്താണ്. ഇരുവരും ഇംഗ്ലണ്ടിനെതിരേ ടി20 സെഞ്ച്വറി നേടിയവരുമാണ്. അതിനാല്‍ത്തന്നെ രണ്ടാം മത്സരത്തില്‍ രോഹിത് ടീമിലേക്ക് എത്തുമെന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്.

അക്ഷര്‍ പട്ടേലിന് പകരം ദീപക് ചഹാര്‍
സമീപകാലത്തായി ഇന്ത്യയുടെ ടി20 ടീമിലെ സ്ഥിര സാന്നിധ്യമായിരുന്ന ദീപക് ചഹാറിന് ഇംഗ്ലണ്ടിനെതിരായ ഒന്നാം ടി20യില്‍ അവസരം ലഭിച്ചിരുന്നില്ല. മൂന്ന് സ്പിന്നര്‍മാരുമായി തന്ത്രം മെനഞ്ഞ ഇന്ത്യക്ക് കടുത്ത തിരിച്ചടി നേരിടുകയായിരുന്നു. അതിനാല്‍ത്തന്നെ രണ്ടാം മത്സരത്തില്‍ അക്ഷര്‍ പട്ടേലിന് ടീമിന് പുറത്തുപോകേണ്ടി വരും. ടെസ്റ്റിലെ മിന്നും പ്രകടനത്തിന്റെ കരുത്തില്‍ ടി20ക്ക് ഇറങ്ങിയ അക്ഷര്‍ നന്നായി തല്ലുവാങ്ങിയെങ്കിലും വിക്കറ്റ് നേടാനായില്ല. നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ പേസും ബൗണ്‍സും തിളങ്ങവെ സ്വിങ് ബൗളറായ ദീപക് ചഹാറിന് ഇന്ത്യ അവസരം നല്‍കിയേക്കും.

ശര്‍ദുല്‍ ഠാക്കൂറിന് പകരം നവദീപ് സൈനി
ആദ്യ മത്സരത്തില്‍ ബാറ്റുകൊണ്ടും പന്തുകൊണ്ടും മാത്രമല്ല ഫീല്‍ഡിങ്ങിലും നിരാശപ്പെടുത്തിയ ശര്‍ദുല്‍ ഠാക്കൂര്‍ ടീമിന് പുറത്താകാന്‍ സാധ്യത കൂടുതലാണ്. പകരം പേസര്‍ നവദീപ് സൈനി ടീമിലെത്തിയേക്കും. ഭുവി,സൈനി,ദീപക്,ചഹാല്‍,സുന്ദര്‍ എന്നീ കൂട്ടുകെട്ടാവും ഇന്ത്യ രണ്ടാം മത്സരത്തില്‍ ഇറക്കാന്‍ സാധ്യത. ഹര്‍ദിക് പാണ്ഡ്യയും പന്തെറിയുന്നത് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ സമ്മര്‍ദ്ദം കുറയ്ക്കുന്ന കാര്യമാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications