
ആര്‍സിബിയിലെ വിരാട് കോലിയുടെ സഹതാരമെന്ന അമിത പരിഗണന ഇന്ത്യന്‍ ടീമിലും ചഹാലിന് ലഭിക്കുന്നുണ്ടെന്നാണ് വിമര്‍ശനം ഉയരുന്നത്. മറ്റ് എല്ലാ താരങ്ങളും സ്ഥാനത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുമ്പോഴും ചഹാലിന് ആശങ്കകളില്ലാതെ തല്‍സ്ഥാനത്ത് തുടരാനാകുന്നു.സമീപകാലത്തെ ചഹാലിന്റെ പ്രകടനത്തിന്റെ കണക്കുകള്‍ ചഹാല്‍ ടീമില്‍ സ്ഥാനം അര്‍ഹിക്കുന്നില്ലെന്ന് വ്യക്തമാക്കും.

2020 ജനുവരിക്ക് മുമ്പ് വരെ 36 മത്സരത്തില്‍ നിന്ന് 52 വിക്കറ്റാണ് ചഹാല്‍ വീഴ്ത്തിയത്. 21.9 എന്ന മികച്ച ശരാശരിയിലും ചഹാലിനുണ്ടായിരുന്നു. എന്നാല്‍ ഇതിന് ശേഷം 11 മത്സരം കളിച്ച ചഹാല്‍ വീഴ്ത്തിയത് വെറും 9 വിക്കറ്റും. ശരാശരി 21.9ല്‍ നിന്ന് 43.88 ആവുകയും ചെയ്തു. 9.3 ആണ് താരത്തിന്റെ സമീപകാലത്തെ ഇക്കോണമി. ഏകദിനത്തില്‍ ഇന്ത്യക്ക് ഏറെ ഗുണം ചെയ്യുന്ന ബൗളറാണെങ്കിലും ടി20യില്‍ ചഹാല്‍ ടീമിന്റെ അനാവശ്യ ബാധ്യതയാണ്.

ഓസ്‌ട്രേലിയക്കെതിരായ ടി20യില്‍ 4 ഓവറില്‍ 25 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ചഹാല്‍ ഇംഗ്ലണ്ടിനെതിരായ ഒന്നാം ടി20യില്‍ 44 റണ്‍സാണ് വിട്ടുകൊടുത്തത്. വീഴ്ത്തിയത് ഒരു വിക്കറ്റും. രണ്ടാം ടി20യിലും മൂന്നാം ടി20യിലും 40 റണ്‍സിലധികം താരം വഴങ്ങി. ഇംഗ്ലണ്ട് ബാറ്റിങ് നിരയെ ഒരുഘട്ടത്തിലും സമ്മര്‍ദ്ദത്തിലാക്കാന്‍ ചഹാലിന് സാധിക്കുന്നില്ല.

അവസാന സീസണിലെ ഐപിഎല്ലില്‍ 15 മത്സരത്തില്‍ നിന്ന് 21 വിക്കറ്റ് താരം നേടിയിരുന്നു. 7.08 എന്ന ഭേദപ്പെട്ട ഇക്കോണമിയും അദ്ദേഹത്തിനുണ്ടായിരുന്നു. ഈ പ്രകടനമാണ് എല്ലാവരെയും മറികടന്ന് പ്ലേയിങ് 11ലേക്ക് ചഹാലിനെ എത്തിച്ചത്. അവസരം തേടി നിരവധി ബൗളര്‍മാര്‍ പുറത്തുണ്ടായിട്ടും ചഹാല്‍ സ്ഥിരം ടീമിന്റെ ഭാഗമാവുകയാണ്.

കുല്‍ദീപ് യാദവിനെ എന്തുകൊണ്ട് കളിപ്പിക്കുന്നില്ല എന്നതാണ് പ്രധാന ചോദ്യം. ബാറ്റുകൊണ്ടും തിളങ്ങാന്‍ കഴിയുന്ന അക്ഷര്‍ പട്ടേലും അവസരം തേടുന്നു. വരുണ്‍ ചക്രവര്‍ത്തി,രാഹുല്‍ തെവാത്തിയ എന്നിവരെ പരിഗണിച്ചെങ്കിലും ഫിറ്റ്‌നസ് ടെസ്റ്റ് പാസായില്ല. രാഹുല്‍ ചഹാറിനെ സ്പിന്നറായി ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സീനിയര്‍ താരം അശ്വിന്‍ ഐപിഎല്ലിലടക്കം തിളങ്ങിയിട്ടും പരിഗണിക്കാന്‍ ടീം മാനേജ്‌മെന്റ് തയ്യാറായിട്ടില്ല.

ടി20 ലോകകപ്പ് വരാനിരിക്കെ ചഹാലിന്റെ സ്ഥാനം വലിയ ചോദ്യം ഉയര്‍ത്തുകയാണ്. സ്പിന്നിന് വളരെ പ്രാധാന്യമുള്ള ഇന്ത്യന്‍ പിച്ചില്‍ ചഹാലിനെപ്പോലെ റണ്‍സ് വിട്ടുകൊടുക്കാന്‍ മടിയില്ലാത്ത താരത്തെ പരിഗണിച്ചാല്‍ ലോകകപ്പില്‍ ഇന്ത്യക്ക് വലിയ തിരിച്ചടി തന്നെ ചിലപ്പോള്‍ നേരിടേണ്ടി വന്നേക്കും. ഇത്തവണത്തെ ഐപിഎല്‍ താരങ്ങള്‍ക്ക് വളരെ നിര്‍ണ്ണായകമായി മാറും.


Click it and Unblock the Notifications