
ഇന്ത്യയുടെ സ്പിന്‍ ഓള്‍റൗണ്ടറായ രവീന്ദ്ര ജഡേജയുടെ 2019ലെ ഏകദിന ലോകകപ്പിന് ശേഷമുള്ള ടി20 മത്സരങ്ങളിലെ സ്‌ട്രൈക്കറേറ്റ് 146.3 ആണ്. മധ്യനിരയില്‍ ജഡേജയുടെ ബാറ്റിങ് വെടിക്കെട്ട് പല മത്സരങ്ങളിലും ഇന്ത്യക്ക് നിര്‍ണ്ണായകവുമായിട്ടുണ്ട്. നിലവില്‍ പരിക്കേറ്റ് പുറത്താണ് അദ്ദേഹം. എന്നാല്‍ വരാനിരിക്കുന്ന ടി20 ലോകകപ്പിലുള്‍പ്പെടെ ഇന്ത്യന്‍ നിരയില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്താന്‍ കെല്‍പ്പുള്ള താരമാണ് ജഡേജ.

ഇന്ത്യക്കായി 50 ടികളില്‍ നിന്ന് 217 റണ്‍സ് മാത്രമാണ് ജഡേജ നേടിയിട്ടുള്ളത്. എന്നാല്‍ സമീപകാലത്തെ താരത്തിന്റെ പ്രകടനം വളരെ മികച്ചതാണ്. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ വിശ്വസ്തനാണ് അദ്ദേഹം.39 ടി20 വിക്കറ്റും താരത്തിന്റെ പേരിലുണ്ട്. 184 ഐപിഎല്ലില്‍ നിന്നായി 2159 റണ്‍സും 114 വിക്കറ്റും ജഡേജ നേടിയിട്ടുണ്ട്. സിഎസ്‌കെയ്ക്കുവേണ്ടി അദ്ദേഹം ഐപിഎല്‍ കളിക്കുന്നത്.

ഈ പട്ടികയിലെ രണ്ടാം സ്ഥാനം രോഹിത് ശര്‍മയുടെ പേരിലാണ്. 144.9 ആണ് രോഹിതിന്റെ സ്‌ട്രൈക്കറേറ്റ്. ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണറായ രോഹിതിന് ഇംഗ്ലണ്ടിനെതിരായ ഒന്നാം ടി20യില്‍ വിശ്രമം നല്‍കിയിരുന്നു. സമീപകാലത്തായി മികച്ച ഫോമിലുള്ള രോഹിത് രണ്ടാം മത്സരത്തില്‍ ടീമിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ. 2019ന് ശേഷം ടി20യില്‍ മധ്യ ഓവറുകളില്‍ മികച്ച സ്‌ട്രൈക്കറേറ്റ് ഉള്ളവരില്‍ രോഹിത് തലപ്പത്താണ്. 136 പന്തുകള്‍ നേരിട്ട താരത്തിന്റെ സ്‌ട്രൈക്കറേറ്റ് 146.3 ആണ്.

മൂന്നാം സ്ഥാനത്ത് ഇന്ത്യയുടെ വിരാട് കോലിയാണ്. 140.59 ആണ് ഇന്ത്യന്‍ ക്യാപ്റ്റന്റെ സ്‌ട്രൈക്കറേറ്റ്. എന്നാല്‍ സമീപകാലത്തായി അദ്ദേഹം മോശം ഫോമിലാണ്. ഇംഗ്ലണ്ടിനെതിരായ ഒന്നാം ടി20യില്‍ പൂജ്യത്തിനാണ് കോലി പുറത്തായത്. അവസാന അഞ്ച് ഇന്നിങ്‌സില്‍ മൂന്ന് തവണ കോലി പൂജ്യത്തിന് പുറത്തായിട്ടുണ്ട്. കോലിയുടെ മോശം ഫോം ഇന്ത്യക്ക് വലിയ ആശങ്കയാണുണ്ടാക്കുന്നത്.

ശ്രേയസ് അയ്യരാണ് ഈ റെക്കോഡില്‍ നാലാം സ്ഥാനത്ത്. ഇന്ത്യയുടെ നാലാം നമ്പര്‍ ബാറ്റ്‌സ്മാനായ ശ്രേയസിന്റെ സ്‌ട്രൈക്കറേറ്റ് 139.5 ആണ്. ഇംഗ്ലണ്ടിനെതിരായ ഒന്നാം ടി20യില്‍ അര്‍ധ സെഞ്ച്വറിയോടെ ഇന്ത്യയെ വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത് ശ്രേയസാണ്. മധ്യനിരയില്‍ 2019ന് ശേഷം മികച്ച സ്‌ട്രൈക്കറേറ്റുള്ള രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് ശ്രേയസ്. 139.5 ആണ് അദ്ദേഹത്തിന്റെ സ്‌ട്രൈക്കറേറ്റ്.


Click it and Unblock the Notifications