IND vs ENG T20: ഹര്‍ദിക്കിനെ വേണ്ടവിധം ബാറ്റിങ്ങില്‍ ഇന്ത്യ ഉപയോഗിക്കുന്നില്ല- അജയ് ജഡേജ
മുംബൈ: ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പര പുരോഗമിക്കുകയാണ്. ആദ്യ മൂന്ന് മത്സരങ്ങള്‍ പൂര്‍ത്തിയാവുമ്പോള്‍ 2-1ന് മുന്നിട്ട് നില്‍ക്കുന്നത് സന്ദര്‍ശകരായ ഇംഗ്ലണ്ടാണ്. നിലവിലെ ഒന്നാം നമ്പര്‍ ടി20 ടീമായ ഇംഗ്ലണ്ടിനെതിരേ ഇന്ത്യയുടെ ബാറ്റിങ് നിരയാണ് കൂടുതല്‍ നിരാശപ്പെടുത്തുന്നത്. സ്ഥിരതയോടെ കളിക്കാന്‍ ആര്‍ക്കും സാധിക്കുന്നില്ല. ടി20 ലോകകപ്പ് വരാനിരിക്കെ ഇന്ത്യയുടെ ബാറ്റിങ് നിരയുടെ പ്രകടനം ആശങ്കപ്പെടുത്തുന്നതാണ്. ഇപ്പോഴിതാ ഹര്‍ദിക് പാണ്ഡ്യയെ ബാറ്റിങ്ങില്‍ ഇന്ത്യ വേണ്ടവിധം ഉപയോഗിക്കുന്നില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം അജയ് ജഡേജ.
'ഏത് ബാറ്റ്‌സ്മാന് ഏത് പൊസിഷനാണ് ഏറ്റവും അനുയോജ്യമെന്ന് ഇന്ത്യക്ക് മനസിലാക്കാന്‍ സാധിക്കുന്നില്ല. ഏത് പൊസിഷനില്‍ കളിപ്പിച്ചാല്‍ അവനില്‍ നിന്ന് കൂടുതല്‍ മികച്ച പ്രകടനം ഉണ്ടാവുമെന്ന് മനസിലാക്കണം. ഓരോ ബൗളര്‍മാര്‍ക്കെതിരെയും അനുയോജ്യനായ താരമാരാണെന്ന് മനസിലാക്കാന്‍ സാധിക്കണം. ഹര്‍ദിക് പാണ്ഡ്യയുടെ മികച്ച ദിവസങ്ങളില്‍ പേസ് ബൗളര്‍മാരെ നന്നായി നേരിടാന്‍ അവന് സാധിക്കും. ആര്‍ച്ചറിനും വുഡിനും കറാനും ജോര്‍ദാനുമെതിരേ ഫലപ്രദമായി അവനെ ഉപയോഗിക്കണം'-അജയ് പറഞ്ഞു.

നേരത്തെ ആറാം നമ്പറിലാണ് ഹര്‍ദിക് കളിച്ചിരുന്നത്. എന്നാല്‍ ഇന്ത്യ നാല് ബൗളര്‍മാരെ പരിഗണിക്കാന്‍ തുടങ്ങിയതോടെ ഏഴാം നമ്പറിലേക്ക് ഹര്‍ദിക്കിന് മാറേണ്ടി വരുന്നു. ഇത് അവന്റെ ബാറ്റിങ്ങിനെ ബാധിക്കുന്നതായും അജയ് അഭിപ്രായപ്പെട്ടു. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യക്കായി ആറാം നമ്പറിലാണ് ഹര്‍ദിക് കളിച്ചത്. മാച്ച് വിന്നറായി മാറാനും താരത്തിന് സാധിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20യില്‍ ആറാം നമ്പര്‍ സ്ഥാനം ലഭിച്ചെങ്കിലും അവസാന രണ്ട് ടി20യിലും ഇന്ത്യ നാല് ബൗളര്‍മാരെ പരിഗണിച്ചതോടെ ഏഴാം നമ്പറില്‍ ഇറങ്ങാന്‍ ഹര്‍ദിക് നിര്‍ബന്ധിതനായെന്നും അദ്ദേഹം പറഞ്ഞു.
ഓസ്‌ട്രേലിയയില്‍ ഇന്ത്യ ടി20 പരമ്പര നേടിയപ്പോള്‍ ഹര്‍ദിക്കിന്റെ പ്രകടനം വളരെ മികച്ചതായിരുന്നു. എന്നാല്‍ ഇംഗ്ലണ്ടിനെതിരേ ഇതേ മികവ് ആവര്‍ത്തിക്കാന്‍ താരത്തിനാവുന്നില്ല. അവസാന ഓവറുകളില്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ മിടുക്കനാണ് ഹര്‍ദിക്. എന്നാല്‍ ഇംഗ്ലണ്ടിനെതിരേ ഈ വെടിക്കെട്ട് കാണുന്നില്ല. ആദ്യ മത്സരത്തില്‍ 19 പന്തില്‍ 21 റണ്‍സെടുത്തപ്പോള്‍ രണ്ടാം മത്സരത്തില്‍ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചില്ല. മൂന്നാം മത്സരത്തില്‍ 15 പന്തില്‍ 17 റണ്‍സാണ് നേടിയത്.
അവസാന ഓവറുകളില്‍ ഇംഗ്ലണ്ട് ബൗളര്‍മാര്‍ കൂടുതല്‍ മികവ് കാട്ടുന്നതോടെ റണ്‍സുയര്‍ത്താന്‍ അദ്ദേഹം പാടുപെടുകയാണ്. നാലാം മത്സരം ഇന്ന് നടക്കാനിരിക്കെ ഹര്‍ദിക്കിന്റെ പ്രകടനം നിര്‍ണ്ണായകമാണ്. എല്ലാം മത്സരത്തിലും ടീമില്‍ മാറ്റം വരുത്തുന്നതും ഇന്ത്യയുടെ പ്രകടനത്തെ ബാധിച്ചിട്ടുണ്ട്. താരങ്ങള്‍ക്ക് സ്ഥിരം ബാറ്റിങ് പൊസിഷനില്‍ കളിക്കാന്‍ അവസരം ലഭിക്കാത്തതും തിരിച്ചടിയായി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications