IND vs ENG T20: ടി20 ലോകകപ്പിലെ ഫേവറേറ്റ് ആര്? ആദില്‍ റഷീദ് പ്രതികരിക്കുന്നു
അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ മികച്ച പ്രകടനമാണ് ഇംഗ്ലണ്ട് സ്പിന്നര്‍ ആദില്‍ റഷീദ് കാഴ്ചവെച്ചത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ പൂജ്യത്തിന് പുറത്താക്കിയത് ഉള്‍പ്പെടെ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. ഇപ്പോഴിതാ ഇത്തവണത്തെ ടി20 ലോകകപ്പിലെ ഫേവറേറ്റുകളെക്കുറിച്ച് തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് ഇംഗ്ലണ്ട് സീനിയര്‍ സ്പിന്നര്‍ ആദില്‍ റഷീദ്.
അവരുടേതായ ദിവസം ആര്‍ക്കും സാധ്യതകളുണ്ടെന്നാണ് റഷീദ് പറഞ്ഞത്. 'രസകരമായ മത്സരമാണ് ടി20. അവരുടേതായ ദിവസം ആര്‍ക്കും വിജയിക്കാനാവും. ഏതൊരു മികച്ച ടീമിന്റെയും വിജയം തീരുമാനിക്കുന്നത് അവരുടെ ബാറ്റിങ് നിരയും ബൗളിങ് നിരയും എങ്ങനെ മികച്ച പ്രകടനം നടത്തുന്നു എന്നതിനെ ആശ്രയിച്ചാണ്. ഇന്ത്യ വളരെ ശക്തമായ നിരയാണ്. ശക്തരായ മറ്റ് ടീമുകളുമുണ്ട്. വലിയ ആത്മവിശ്വാസത്തോടെ നമ്മുടെ കരുത്തില്‍ വിശ്വസിച്ച് കഠിനമായി പ്രയത്‌നിച്ചാല്‍ നമുക്ക് സാധ്യതയുണ്ട്'-ആദില്‍ റഷീദ് പറഞ്ഞു.

ഏകദിന ലോകകപ്പിലെ നിലവിലെ ജേതാക്കള്‍ ഇംഗ്ലണ്ടാണ്. പിന്നാലെ ടി20 ലോകകപ്പും നേടാനായാല്‍ ഇംഗ്ലണ്ടിനത് ചരിത്ര നേട്ടമവാവുമെന്നും അദ്ദേഹം പറഞ്ഞു. 'അത്തരമൊരു നേട്ടം സ്വന്തമാക്കാനായാല്‍ ടീമിനും വ്യക്തിപരമായും വലിയ അംഗീകാരമായിരിക്കും അത്. ആക്രമണ ക്രിക്കറ്റില്‍ അവസാന അഞ്ച്-ആറ് വര്‍ഷമായി മികച്ച ആത്മവിശ്വാസമാണ് ഇംഗ്ലണ്ടിനുള്ളത്. ഏകദിന ലോകകപ്പിന് പിന്നാലെ ടി20 ലോകകപ്പും നേടാനായാല്‍ അതൊരു വലിയ നേട്ടമായിരിക്കും'-റഷീദ് പറഞ്ഞു.
ടി20യില്‍ മികച്ച റെക്കോഡുള്ള ബൗളറാണ് റഷീദ്. നിലവില്‍ ഇംഗ്ലണ്ടിന്റെ പരിമിത ഓവര്‍ ടീമിലെ സ്ഥിര സാന്നിധ്യമാണ് അദ്ദേഹം. എന്നാല്‍ ഇത്തവണത്തെ ഐപിഎല്ലില്‍ റഷീദിനെ വാങ്ങാന്‍ ആളുണ്ടായില്ല. തന്നെ ആരെങ്കിലും വാങ്ങുമെന്ന് സ്വയം വിശ്വസിച്ചിരുന്നില്ലെന്നും അതിനാല്‍ നിരാശയില്ലെന്നും റഷീദ് പറഞ്ഞു. 'ഐപിഎല്ലില്‍ ആരും വാങ്ങാത്തതില്‍ നിരാശയില്ല.
നിരവധി സ്പിന്നര്‍മാര്‍ക്ക് അവിടെ അവസരമില്ല. ഇന്ത്യക്ക് മികച്ച ആഭ്യന്തര സ്പിന്നര്‍മാരുണ്ട്. അതിനാല്‍ത്തന്നെ എന്നെ ആരെങ്കിലും വാങ്ങുമെന്ന് കരുതുന്നില്ല. ഐപിഎല്ലില്‍ ലഭിക്കുകയെന്നത് വലിയ കാര്യം തന്നെയാണ്. ആരെങ്കിലും തങ്ങളെ വാങ്ങുമെന്ന് താരങ്ങള്‍ക്ക് വലിയ പ്രതീക്ഷകളുണ്ടാവും. അതാണ് ഐപിഎല്‍ പോലുള്ള ടൂര്‍ണമെന്റുകളുടെ സ്വാധീനം'-റഷീദ് പറഞ്ഞു.
ഇന്ത്യക്കെതിരായ രണ്ടാം ടി20യിലും ആദില്‍ റഷീദിന്റെ പ്രകടനം നിര്‍ണ്ണായകമാണ്. ഇന്ത്യയുടെ പ്രമുഖ ബാറ്റിങ് നിരയ്ക്ക് വലിയ വെല്ലുവിളിയാണ് റഷീദ് ഉയര്‍ത്തുന്നത്. നിലവില്‍ അഞ്ച് മത്സര പരമ്പരയില്‍ ഇംഗ്ലണ്ട് 1-0ന് മുന്നിലാണ്. ടി20 ലോകകപ്പ് ഇന്ത്യയില്‍ നടക്കാനിരിക്കെ ഇപ്പോള്‍ പരമ്പര നേടാനായാല്‍ ഇംഗ്ലണ്ടിനത് വലിയ ആത്മവിശ്വാസമാവും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications