Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: സഞ്ജുവിനെ ഇത്ര വിശ്വാസമില്ലേ? പറഞ്ഞത് മാനിക്കാതെ വീണ്ടും സൂര്യ!! പണി പാളി

ചെന്നൈ: ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന് തന്റെ വിക്കറ്റ് കീപ്പറായ മലയാളി താരം സഞ്ജു സാംസണില്‍ വലിയ വിശ്വാസമില്ലെന്നു വീണ്ടുമൊരു സംഭവം അടിവരയിടുകയാണ്. അദ്ദേഹത്തിന്റെ അഭിപ്രായം മാനിക്കാതെ രണ്ടാം ടി20യില്‍ സൂര്യ തെറ്റായ തീരുമാനം സ്വീകരിക്കുകയും ഇതു കാരണം പണി കിട്ടുകയും ചെയ്തു. വിലപ്പെട്ട രണ്ടു റിവ്യുകളില്‍ ഒന്നാണ് സ്‌കൈയുടെ മണ്ടത്തരം കാരണം ഇന്ത്യക്കു നഷ്ടമായത്.

തുടര്‍ച്ചായി രണ്ടാം ടി20യിലാണ് സഞ്ജുവിന്റെ അഭിപ്രായം മുഖവിലയ്‌ക്കെടുക്കാതെ സ്‌കൈ എടുത്തുചാടി മണ്ടത്തരം കാണിച്ചത്. ചെന്നൈിലെ ചെപ്പോക്കില്‍ നടന്ന രണ്ടാമങ്കത്തിലാണ് ഇന്ത്യന്‍ നായകന്‍ അബദ്ധം കാണിച്ചത്. എപ്പോഴായിരുന്നു സംഭവമെന്നു നമുക്കു നോക്കാം.

SURYAKUMAR YADAV

സൂര്യയുടെ അബദ്ധം

ഇംഗ്ലണ്ട് ഇന്നിങ്‌സില്‍ ആറാമത്തെ ഓവറിലെ ആദ്യത്തെ ബോൡ തന്നെയാണ് സൂര്യകുമാര്‍ യാദവ് വലിയ അബദ്ധം കാണിച്ചത്. പവര്‍പ്ലേ പൂര്‍ത്തിയായപ്പോള്‍ ഇംഗ്ലണ്ട് രണ്ടു വിക്കറ്റിനു 58 റണ്‍സെന്ന ശക്തമായ നിലയിലായിരുന്നു. 20 ബോളില്‍ നിന്നും 37 റണ്‍സോടെ ക്യാപ്റ്റന്‍ ജോസ്ബട്‌ലറും ഏഴു ബോളില്‍ 13 റണ്‍സുമായി ഹാരി ബ്രൂക്കുമായിരുന്നു അപ്പോള്‍ ക്രീസില്‍.

പവര്‍പ്ലേ കഴിഞ്ഞതിനു പിന്നാലെ തന്റെ തുറുപ്പുചീട്ടായ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയെ സൂര്യ ആദ്യ ഓവര്‍ എറിയാന്‍ കൊണ്ടുവന്നു. ബട്‌ലറാണ് സ്‌ട്രൈക്ക് നേരിട്ടത്. പിച്ച് ചെയ്ത ശേഷം സൈഡിലേക്കു വന്ന ബോള്‍ ബട്‌ലര്‍ കളിക്കാന്‍ ശ്രമിച്ചെങ്കിലും നേരെ പാഡില്‍ പതിക്കുകയായിരുന്നു. പിന്നാലെ വരുണിന്റെയും ഇന്ത്യന്‍ താരങ്ങളുടെയും ശക്തമായ എല്‍ബിഡബ്ല്യു അപ്പീല്‍. പക്ഷെ അംപയര്‍ ഇതു തള്ളി.

സഞ്ജു പറഞ്ഞത് ഇങ്ങനെ

ഓണ്‍ഫീല്‍ഡ് അംപയര്‍ അപ്പീല്‍ തള്ളിയതിനു പിന്നാലെ വരുണിനു അടുത്തേക്കു വന്ന നായകന്‍ സൂര്യ അഭിപ്രായം തേടി. കൂടാതെ സഞ്ജുവിനോടും അദ്ദേഹം റിവ്യു എടുക്കുന്നതിനെക്കുറിച്ച് ചോദിക്കുകയും ചെയ്തു. പക്ഷെ സഞ്ജു അതു റിവ്യു എടുക്കണമോയെന്ന കാര്യത്തില്‍ അത്ര താല്‍പ്പര്യം കാണിച്ചില്ല. മാത്രമല്ല ലെഗ് സ്റ്റംപിന്റെ ലൈനിലാണ് ബോളെന്നും അദ്ദേഹം സൂര്യയോടു പറയുന്നത് സ്റ്റംപ് മൈക്കില്‍ കേള്‍ക്കാമായിരുന്നു.

SANJU SAMSON

ഇതോടെ സൂര്യ റിവ്യു എടുക്കാതെ പിന്മാറുമെന്നാണ് എല്ലാവരും ഉറപ്പിച്ചത്. പക്ഷെ ടൈമറില്‍ രണ്ടു സെക്കന്റുകള്‍ മാത്രം ശേഷിക്കെ തികച്ചും അപ്രതീക്ഷിതമായി അദ്ദേഹം റിവ്യു വിളിക്കുകയായിരുന്നു. കാണികളും കമന്റേറ്റര്‍മാരും ഒരുപോലെ ആശ്ചര്യപ്പെട്ട നിമിഷമായിരുന്നു ഇത്.

റിവ്യു എടുക്കാനുള്ള സൂര്യയുടെ തീരുമാനം തെറ്റായിരുന്നുവെന്നു പിന്നാലെ വ്യക്തമാവുകയും ചെയ്തു. പിച്ച് ചെയ്ത ബോള്‍ ലെഗ് സ്റ്റംപിലെ ബേല്‍സ് കഷ്ടിച്ച് തെറിപ്പിക്കുമെന്നാണ് ബോള്‍ ട്രാക്കിങില്‍ തെളിഞ്ഞത്. ഇതോടെ നോട്ടൗട്ടെന്ന ഓണ്‍ഫീല്‍ഡ് അംപയറുടെ കോള്‍ തേര്‍ഡ് അംപയറും ശരിവയ്ക്കുകയും ചെയ്തു. ഇതോടെ വിലപ്പെട്ട ഒരു റിവ്യു ഇന്ത്യക്കു നഷ്ടമായി.

പ്ലെയിങ് ഇലവന്‍

ഇന്ത്യ- സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ധ്രുവ് ജുറേല്‍, റിങ്കു സിങ്, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി.

ഇംഗ്ലണ്ട്- ബെന്‍ ഡക്കെറ്റ്, ഫിലിപ്പ് സാള്‍ട്ട് (വിക്കറ്റ് കീപ്പര്‍), ജോസ് ബട്ലര്‍ (ക്യാപ്റ്റന്‍), ഹാരി ബ്രൂക്ക്, ലിയാം ലിവിംഗ്സ്റ്റണ്‍, ജാമി സ്മിത്ത്, ജാമി ഒവേര്‍ട്ടണ്‍, ബ്രൈഡണ്‍ കാര്‍സ്, ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റഷീദ്, മാര്‍ക്ക് വുഡ്.

Story first published: Saturday, January 25, 2025, 20:21 [IST]
Other articles published on Jan 25, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+