Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: വേണ്ടെന്ന് സഞ്ജു, വിശ്വസിക്കാതെ സൂര്യ; ഡിആര്‍എസ് പാഴാക്കി മണ്ടത്തരം

കൊല്‍ക്കത്ത: ഇന്ത്യ-ഇംഗ്ലണ്ട് ഒന്നാം ടി20 ആവേശകരമായി പുരോഗമിക്കുകയാണ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇംഗ്ലണ്ടിന് പ്രതീക്ഷിച്ച തുടക്കമല്ല ലഭിച്ചത്. അര്‍ഷ്ദീപ് സിങ്ങിന്റെ മിന്നും ബൗളിങ് കരുത്തില്‍ ഇംഗ്ലണ്ടിനെ തുടക്കത്തിലേ ഞെട്ടിക്കാന്‍ ഇന്ത്യക്ക് സാധിച്ചു. ആദ്യ ഓവറില്‍ത്തന്നെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഫില്‍ സാള്‍ട്ടിനെ പുറത്താക്കാന്‍ അര്‍ഷ്ദീപിന് സാധിച്ചു. ബെന്‍ ഡക്കറ്റിനേയും മടക്കാന്‍ അര്‍ഷ്ദീപിനായി.

സ്‌പെഷ്യലിസ്റ്റ് പേസറായി അര്‍ഷ്ദീപ് സിങ്ങിനെ മാത്രമാണ് ഇന്ത്യ കളിപ്പിച്ചത്. അഞ്ചാം ഓവര്‍ എറിയാനെത്തിയ അര്‍ഷ്ദീപ് സിങ്ങിന്റെ ഓവറിലെ അവസാന പന്തില്‍ ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് ഒരു അബദ്ധം കാട്ടി. ഹാരി ബ്രൂക്ക് ക്രീസില്‍ നില്‍ക്കവെ അനാവശ്യമായി സൂര്യകുമാര്‍ യാദവ് റിവ്യൂ പാഴാക്കുകയായിരുന്നു. വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണെ വിശ്വസിക്കാതെ സൂര്യകുമാര്‍ റിവ്യൂവെടുത്തതാണ് തിരിച്ചടിയായി മാറിയത്.

സഞ്ജുവിന്റെ വാക്ക് കേട്ടില്ല

അര്‍ഷ്ദീപിന്റെ അല്‍പ്പം ബൗണ്‍സ് നിറഞ്ഞ പന്തിനെ ക്രീസില്‍ നിന്ന് കയറി കളിക്കാനാണ് ഹാരി ബ്രൂക്ക് ശ്രമിച്ചത്. ബ്രൂക്കിന്റെ ബാറ്റിങ് അരികിലൂടെ പോയ പന്തില്‍ വിക്കറ്റിനായി അര്‍ഷ്ദീപ് സിങ് അപ്പീല്‍ ചെയ്തു. എന്നാല്‍ ഇന്ത്യയുടെ മറ്റൊരു താരവും അപ്പീല്‍ ചെയ്തില്ല. പക്ഷെ ബൗളറായ അര്‍ഷ്ദീപിന്റെ അപ്പീലിനെ വിശ്വസിച്ച് സൂര്യകുമാര്‍ യാദവ് റിവ്യൂവിന് തയ്യാറാവുകയായിരുന്നു. എന്നാല്‍ ഇത് വിക്കറ്റല്ലെന്നും താനൊന്നും കേട്ടിട്ടില്ലെന്നും വിക്കറ്റ് കീപ്പറായ സഞ്ജു സാംസണ്‍ പറയുന്നുണ്ടായിരുന്നു.

എന്നാല്‍ ഇത് വിശ്വസിക്കാതെ സൂര്യകുമാര്‍ യാദവ് അര്‍ഷ്ദീപിനെ വിശ്വസിക്കുകയായിരുന്നു. റിവ്യൂവില്‍ ഇത് വിക്കറ്റല്ലെന്ന് വ്യക്തമായി. പന്തും ബാറ്റും തമ്മില്‍ നല്ല അകലമുണ്ടെന്ന് വ്യക്തമാവുകയും റിവ്യൂ പാഴാവുകയും ചെയ്തു. സഞ്ജു സാംസണിന്റെ വാക്കുകളെ വിശ്വസിക്കാത്തതാണ് ഇന്ത്യയുടെ നിര്‍ണ്ണായക റിവ്യൂ പാഴാകാന്‍ കാരണമെന്ന് പറയാം. അര്‍ഷ്ദീപ് സിങ് വിക്കറ്റാണെന്ന തരത്തില്‍ വലിയ ആത്മവിശ്വാസം കാട്ടിയതാണ് സൂര്യകുമാര്‍ റിവ്യൂ നല്‍കാന്‍ കാരണമെന്ന് പറയാം.

sanju samson

ഇംഗ്ലണ്ടിനെ വിറപ്പിച്ച് ഇന്ത്യ

ടോസ് നേടിയ ഇന്ത്യ ഇംഗ്ലണ്ടിനെ ആദ്യം ബാറ്റ് ചെയ്യാന്‍ അയക്കുകയായിരുന്നു. പിച്ചിലെ സ്പിന്നിന്റെ മുന്‍തൂക്കം വിലയിരുത്തിയാണ് ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ ആദ്യം പന്തെറിയാന്‍ തീരുമാനിച്ചത്. അര്‍ഷ്ദീപ് സിങ് നിലവാരം തുടര്‍ന്നതോടെ പവര്‍പ്ലേയില്‍ റണ്ണൊഴുക്കാന്‍ ഇംഗ്ലണ്ടിനായില്ല. മറുവശത്ത് ഹാര്‍ദിക് പാണ്ഡ്യക്ക് പ്രതീക്ഷിച്ച പ്രകടനം കാട്ടാനായില്ല. എന്നാല്‍ വരുണ്‍ ചക്രവര്‍ത്തി സ്പിന്‍ നിരയില്‍ വീണ്ടും വിസ്മയിപ്പിച്ചു.

ഒരേ ഓവറില്‍ ഹാരി ബ്രൂക്കിനേയും ലിയാം ലിവിങ്‌സ്റ്റണേയും ക്ലീന്‍ബൗള്‍ഡാക്കാന്‍ വരുണിന് സാധിച്ചു. ജേക്കബ് ബതലിനെ വരുണിന്റെ പന്തില്‍ സഞ്ജു സാംസണ്‍ സ്റ്റംപ് ചെയ്‌തെങ്കിലും നേരിയ വ്യത്യാസത്തില്‍ ക്രീസില്‍ താരത്തിന്റെ കാലുണ്ടായിരുന്നു. മധ്യ ഓവറുകളില്‍ അക്ഷര്‍ പട്ടേല്‍ തല്ലുവാങ്ങിയപ്പോഴും വരുണ്‍ തകര്‍പ്പന്‍ ബൗളിങ് പ്രകടനങ്ങളുമായി കൈയടി നേടിയെടുത്തു. ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലറാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് വെല്ലുവിളി ഉയര്‍ത്തിയത്.

സഞ്ജുവിന് നിര്‍ണ്ണായകം

ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് തഴയപ്പെട്ട സഞ്ജു സാംസണ്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികളുമായി അഭിപ്രായ ഭിന്നതയിലാണുള്ളത്. ഈ സാഹചര്യത്തില്‍ സഞ്ജുവിന് തകര്‍പ്പന്‍ പ്രകടനം കാഴ്ചവെക്കേണ്ടതായുണ്ട്. നിലവിലെ സഞ്ജുവിന്റെ ഫോം വലിയ പ്രതീക്ഷ നല്‍കുന്നതാണ്. മൂന്ന് സെഞ്ച്വറികളോടെ അവസാന സീസണില്‍ കസറാന്‍ സഞ്ജുവിനായിരുന്നു. ഇതേ മികവ് തുടരാന്‍ സഞ്ജുവിന് സാധിക്കുമോയെന്നത് കണ്ടറിയാം.

പ്ലേയിങ് 11

ഇന്ത്യ- സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ, സൂര്യകുമാര്‍ യാദവ് (c), തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിങ്, നിതീഷ് കുമാര്‍ റെഡ്ഡി, അക്ഷര്‍ പട്ടേല്‍, രവി ബിഷ്‌നോയ്, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി

ഇംഗ്ലണ്ട്- ബെന്‍ ഡക്കറ്റ്, ഫില്‍ സാള്‍ട്ട്, ജോസ് ബട്‌ലര്‍ (c), ഹാരി ബ്രൂക്ക്, ലിയാം ലിവിങ്‌സ്റ്റണ്‍, ജേക്കബ് ബദല്‍, ജാമി ഓവര്‍ട്ടന്‍, ഗുസ് ആറ്റ്കിന്‍സന്‍, ജോഫ്രാ ആര്‍ച്ചര്‍, ആദില്‍ റഷീദ്, മാര്‍ക്ക് വുഡ്

Story first published: Wednesday, January 22, 2025, 20:03 [IST]
Other articles published on Jan 22, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+