Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ഗംഭീറിന്റെ ഫേവറിറ്റ് തെറിക്കും!! മറ്റു 2 പേരെയും സൂര്യ തഴയും, ആരൊക്കെ പുറത്തേക്ക്

കൊല്‍ക്കത്ത: ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ അടുത്തയാഴ്ച തുടങ്ങാനിരിക്കുന്ന അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പരയ്്ക്കായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍. 22ന് കൊല്‍ക്കത്തയിലാണ് ആദ്യ പോരാട്ടം. സൂര്യകുമാര്‍ യാദവിനു കീഴില്‍ ശക്തമായ ടീമിനെ ഈ പരമ്പരയ്ക്കായി ഇന്ത്യ പ്രഖ്യാപിച്ചു കഴിഞ്ഞു. ചാംപ്യന്‍സ് ട്രോഫിയുടെ ഭാഗമാവാന്‍ സാധ്യതയുള്ള ചില താരങ്ങള്‍ക്കു ഈ പരമ്പരയില്‍ ഇന്ത്യ വിശ്രമവും നല്‍കിയിരിക്കുകയാണ്.

ജോസ് ബട്‌ലറുടെ കീഴിലിറങ്ങുന്ന ഇംഗ്ലണ്ടിനെതിരേ ഇന്ത്യക്കു ജയം കടുപ്പം തന്നെയായിരിക്കും. അതിനാല്‍ തന്നെ ഏറ്റവും കരുത്തുറ്റ ഇലവനെ ഇന്ത്യ അണിനിരത്തുകയും വേണം. ആദ്യ ടി20യിയില്‍ പ്ലെയിങ് ഇലവനില്‍ ചില താരങ്ങളെ സൂര്യ മാറ്റി നിര്‍ത്തിയേക്കും. മുഖ്യ കോച്ച് ഗൗതം ഗംഭീറിന്റെ ഫേവറിറ്റും ഇക്കൂട്ടത്തിലുണ്ട്. ആദ്യ ടി20യില്‍ അവസരം ലഭിക്കാനിടയില്ലാത്തവര്‍ ആരൊക്കെയെന്നു നോക്കാം.

WASHINGTON SUNDAR

വാഷിങ്ടണ്‍ സുന്ദര്‍

ഇടംകൈയന്‍ സ്പിന്നറും ഓള്‍റൗണ്ടറുമായ വാഷിങ്ടണ്‍ സുന്ദറാണ് ഈ ലിസ്റ്റിലെ ഒരാള്‍. മിന്നുന്ന ഫോമിലുള്ള അക്ഷര്‍ പട്ടേലിനായിരിക്കും സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറായി പ്ലെയിങ് ഇലവനിലേക്കു പ്രഥമ പരിഗണന ലഭിക്കുക. അതുകൊണ്ടു തന്നെ വാഷിങ്ടണിനെ ഇന്ത്യ തഴയുകയും ചെയ്യും.

അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയാണ് അക്ഷര്‍. അതുകൊണ്ടു തന്നെ മുഴുവന്‍ മല്‍സരങ്ങളിലും അദ്ദേഹം പ്ലെയിങ് ഇലവനില്‍ ഉണ്ടാവാന്‍ തന്നെയാണ് സാധ്യത. അക്ഷറിനൊപ്പം സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി ടീമിലുണ്ടാവുക വരുണ്‍ ചക്രവര്‍ത്തിയാവുമെന്നാണ് സൂചനകള്‍. അതിനാല്‍ വാഷിങ്ടണിനു വാട്ടര്‍ ബോയ് മാത്രമായി ഒതുങ്ങേണ്ടിയും വരും.

രവി ബിഷ്‌നോയ്

യുവ സ്പിന്നര്‍ രവി ബിഷ്‌നോയിയാണ് ആദ്യ ടി20യില്‍ ഇന്ത്യ ഒഴിവാക്കാനിടയുള്ള രണ്ടാമത്തെ താരം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ മികച്ച തുടക്കമാണ് അദ്ദേഹത്തിനു ഇതിനകം ലഭിച്ചിട്ടുള്ളത്. 37 മല്‍സരങ്ങളില്‍ നിന്നും 15.39 സ്‌ട്രൈക്ക് റേറ്റില്‍ 56 വിക്കറ്റുകള്‍ ബിഷ്‌നോയ് ഇതിനകം നേടിക്കഴിഞ്ഞു. എങ്കിലും ഇംഗ്ലണ്ടുമായുള്ള ആദ്യ ടി20യില്‍ അദ്ദേഹം അവസരം പ്രതീക്ഷിക്കേണ്ടതില്ല.

ബിഷ്‌നോയിയെ പിന്തള്ളി വരുണ്‍ ഇപ്പോള്‍ ടി20യിലെ ഫസ്റ്റ് ചോയ്‌സ് സ്പിന്നറായി മാറി വരുണ്‍ മാറിക്കഴിഞ്ഞു. ബംഗ്ലാദേശ്, സൗത്താഫ്രിക്ക എന്നിവരുമായുള്ള അവസാന ടി20 പരമ്പരകളിലെ ഗംഭീര പ്രകടനമാണ് ഇതിനു കാരണം. വരുണിനൊപ്പം അക്ഷര്‍ പട്ടേലും സ്പിന്നറായി ഇലവനിലുണ്ടാവുമെന്നതിനാല്‍ ബിഷ്‌നോയ്ക്കു പുറത്താവും സ്ഥാനം.

HARSHIT RANA

ഹര്‍ഷിത് റാണ

ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിന്റെ ഫേവറിറ്റുകളിലൊരാളായ യുവ ഫാസ്റ്റ് ബൗളര്‍ ഹര്‍ഷിത് റാണയും ആദ്യ ടി20യില്‍ പ്ലെയിങ് ഇലവനില്‍ അവസരം പ്രതീക്ഷിക്കേണ്ടതില്ല. കഴിഞ്ഞ ഐപിഎല്ലില്‍ ഗംഭീര്‍ഡ മുഖ്യ ഉപദേശകനായിരുന്ന കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ഭാഗമായിരുന്നു ഹര്‍ഷിത്.

ഫൈനലിലുള്‍പ്പെടെ കെകെആറിനായി പേസര്‍ മിന്നുന്ന പ്രകടനം നടത്തുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് ഇന്ത്യന്‍ ടീമിലേക്കും ഹര്‍ഷിത്തിനെ ഗംഭീര്‍ കൊണ്ടുവന്നത്. ഓസ്‌ട്രേലിയയുമായുള്ള കഴിഞ്ഞ ടെസ്റ്റ് പരമ്പരയില്‍ രണ്ടു മല്‍സരങ്ങളില്‍ താപം പന്തെറിയുകയും ചെയ്തു.

എന്നാല്‍ ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20യില്‍ പരിചയസമ്പന്നനായ മുഹമ്മദ് ഷമിക്കൊപ്പം മികച്ച ഫോമിലുള്ള അര്‍ഷ്ദീപ് സിങായിരിക്കും ഇന്ത്യയുടെ മറ്റൊരു പ്രധാന ഫാസ്റ്റ് ബൗളര്‍. ഇവരെ സഹായിക്കാന്‍ ഹാര്‍ദിക് പാണ്ഡ്യ, നിതീഷ് റെഡ്ഡി എന്നിവരുള്ളതിനാല്‍ ഹര്‍ഷിത്തിനെ പ്ലെയിങ് ഇലവനില്‍ നിന്നൊഴിവാക്കുകയും ചെയ്യും.

Story first published: Wednesday, January 15, 2025, 19:22 [IST]
Other articles published on Jan 15, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+