Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ആ ബോളില്‍ ഷോട്ടോ? സര്‍ഫറാസിനെ 'പഞ്ഞിക്കിട്ട്' ഗവാസ്‌കര്‍! ജുറേലിന് ബോധമില്ലേ

ധരംശാല: ഇംഗ്ലണ്ടുമായുള്ള അവസാന ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ യുവതാരങ്ങളായ സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറേല്‍ എന്നിവരുടെ പുറത്താവലുകള്‍ക്കെതിരേ ആഞ്ഞടിച്ചിരിക്കുകയാണ് മുന്‍ ബാറ്റിങ് ഇതിഹാം സുനില്‍ ഗവാസ്‌കര്‍. രണ്ടു പേരും പുറത്തായ രീതി ഒരിക്കലും അംഗീകരിക്കാനാവില്ലെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിച്ചിരിക്കുന്നത്. അഞ്ചാമനായി ഇറങ്ങിയ സര്‍ഫറാസ് 56ഉം ഏഴാമനായി കളിച്ച ജുറേല്‍ 15ഉം റണ്‍സെടുത്താണ് പുറത്തായത്.

നന്നായി ബാറ്റ് ചെയ്തു കൊണ്ടിരിക്കെയാണ് മോശം ഷോട്ടുകള്‍ കളിച്ച് ഇരുവരും വിക്കറ്റ് നഷ്ടപ്പെടുത്തിയത്. സ്പിന്നര്‍ ഷുഐബ് ബഷീറിന്റെ ബൗളിങില്‍ സ്ലിപ്പില്‍ ജോ റൂട്ടിന് സിംപിള്‍ ക്യാച്ച് സമ്മാനിച്ചാണ് സര്‍ഫറാസ് മടങ്ങിയത്. ജുറേലാവട്ടെ ഷുഐബിനെതിരേ സിക്‌സറിനു തുനിഞ്ഞ് ലോങ് ഓണില്‍ ബെന്‍ ഡക്കെറ്റിനു അനായാസ ക്യാച്ച് നല്‍കുകയായിരുന്നു.

SARARAZ KHAN

സര്‍ഫറാസ് വിക്കറ്റ് നഷ്ടപ്പെടുത്തിയ ബോളില്‍ യഥാര്‍ഥത്തില്‍ ഷോട്ട് പോലും കളിക്കേണ്ട ആവശ്യമില്ലായിരുന്നുവെന്നാണ് ഗവാസ്‌കറുടെ നിരീക്ഷണം. ബോള്‍ പിച്ച് ചെയ്ത ശേഷം ഉയര്‍ന്നാണ് വന്നത്. ഷോട്ട് കളിക്കാന്‍ മതിയായ വണ്ണം ഷോര്‍ട്ടായിരുന്നില്ല ആ ബോള്‍. പക്ഷെ സര്‍ഫറാസ് ഖാന്‍ അതിനു ശ്രമിക്കുകയും വില നല്‍കേണ്ടി വരികയും ചെയ്തു. ടീ ബ്രേക്കിനു ശേഷമുള്ള ആദ്യ ബോളായിരുന്നു ഇന്ത്യ കളിച്ചത്.

ഡോണ്‍ ബ്രാഡ്മാന്‍ എന്നോടു ഒരിക്കല്‍ പറഞ്ഞിട്ടുള്ള കാര്യം ഓര്‍മ വരികയാണ്. 200 റണ്‍സില്‍ ബാറ്റ് ചെയ്യുമ്പോള്‍ പോലും പൂജ്യത്തിലാണ് ബാറ്റ് ചെയ്യുന്നതെന്നാണ് താന്‍ ചിന്തിക്കാറുള്ളതെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. എന്നാല്‍ ഇവിടെ സര്‍ഫറാസ് ഖാന്‍ ഒരു സെഷനിലെ ആദ്യത്തെ ബോളിലാണ് ഇത്തരമൊരു മോശം ഷോട്ട് കളിച്ചിരിക്കുന്നതെന്നും ഗവാസ്‌കര്‍ വ്യക്തമാക്കി.

ആദ്യത്തെ 30 ബോളില്‍ വെറും ഒമ്പത് റണ്‍സ് മാത്രമെടുത്ത് വളരെ ഡിഫന്‍സീവ് ശൈലിയിലാണ് സര്‍ഫറാസ് ബാറ്റ് ചെയ്തത്. എന്നാല്‍ അടുത്ത 25 ബോളില്‍ 42 ണ്‍സ് താരം വാരിക്കൂട്ടുകയായിരുന്നു. 60 ബോളിലാണ് 56 റണ്‍സെടുത്ത് സര്‍ഫറാസ് മടങ്ങിയത്. എട്ടു ഫോറുകളും ഒരു സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.

ഈ പരമ്പരയില്‍ സര്‍ഫറാസിന്റെ മൂന്നാമത്തെ ഫിഫ്റ്റി കൂടിയായിരുന്നു ഇത്. നേരത്തേ രാജ്‌കോട്ടിലെ അരങ്ങേറ്റ ടെസ്റ്റില്‍ രണ്ടിന്നിങ്‌സുകളിലും സര്‍ഫറാസ് ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ നേടിയിരുന്നു.

സര്‍ഫറാസിന്റെ മാത്രമല്ല ധരംശാല ടെസ്റ്റില്‍ ധ്രുവ് ജുറേലിന്റെയും പുറത്താവല്‍ ഗവാസ്‌കറെ ക്ഷുഭിതനാക്കി. തൊട്ടുമുമ്പത്തെ റാഞ്ചി ടെസ്റ്റിലെ പ്ലെയര്‍ ഓഫ് ദി മാച്ചായിരുന്ന ജുറേലില്‍ നിന്നും വീണ്ടുമൊരു മികച്ച ഇന്നിങ്‌സ് ടീം പ്രതീക്ഷിച്ചിരുന്നു. പക്ഷെ അനാവശ്യ ധൃതി കാണിച്ച് താരം വിക്കറ്റ് നഷ്ടപ്പെടുത്തുകയായിരുന്നു.

DHRUV JUREL

24 ബോളില്‍ രണ്ടു ഫോറുള്‍പ്പെടെ 15 റണ്‍സാണ് ജുറേല്‍ നേടിയത്. ഷുഐബ് ബഷീറിനെതിരേ ക്രീസിനു പുറത്തേക്കിറങ്ങി താരം സിക്‌സറടിക്കാന്‍ ശ്രമിച്ചെങ്കിലും അതു വിജയിച്ചില്ല. ലോങ് ഓണില്‍ ബൗണ്ടറി ലൈനിന് അരികില്‍ നേരെ ഡക്കെറ്റിന്റെ കൈകളിലേക്കാണ് ബോള്‍ വന്നത്.

യാതൊരു ബോധവുമില്ലാത്ത ഷോട്ടാണ് ധ്രുവ് ജുറേല്‍ കളിച്ചതെന്നായിരുന്നു കമന്ററിക്കിടെ ഗവാസ്‌കര്‍ ആഞ്ഞടിച്ചത്. ഇത്തരമൊരു ഷോട്ട് ആവശ്യമില്ലായിരുന്നുവെന്നും താന്‍ പുറത്തായ രീതിയില്‍ ജുറേലിനു വലിയ നിരാശയുണ്ടാവുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം, ടെസ്റ്റില്‍ ഇന്ത്യ പിടിമുറുക്കിയിരിക്കുകയാണ്. ലീഡ് 255 റണ്‍സിലെത്തിയതോടെ ഇന്ത്യ ഇന്നിങ്‌സ് വിജയം കൊയ്യുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

Story first published: Saturday, March 9, 2024, 6:56 [IST]
Other articles published on Mar 9, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+