For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: സഞ്ജു കണ്ട് പഠിക്കൂ, സമ്മര്‍ദ്ദത്തില്‍ കുലുങ്ങാതെ ജുറേല്‍- അടുത്ത ധോണിയോ?

റാഞ്ചി: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിലൂടെ ഇന്ത്യയുടെ ഹീറോയായിരിക്കുകയാണ് ദ്രുവ് ജുറേല്‍. ബാറ്റ് ചെയ്യാന്‍ പ്രയാസമുള്ള പിച്ചില്‍ ഇന്ത്യയുടെ പല പ്രമുഖ താരങ്ങളും നിരാശപ്പെടുത്തിയപ്പോഴും ഒരുവശത്ത് തകര്‍പ്പന്‍ പ്രകടനത്തോടെ കസറിയിരിക്കുകയാണ് ദ്രുവ് ജുറേല്‍. ക്ഷമയോടെ ബാറ്റുചെയ്ത് പിടിച്ചുനിന്ന ജുറേല്‍ അന്താരാഷ്ട്ര ക്രിക്കറ്റിലെ തന്റെ ആദ്യ അര്‍ധ സെഞ്ച്വറിയും നേടി. അര്‍ധ സെഞ്ച്വറി പിന്നിട്ടതിന് പിന്നാലെ കടന്നാക്രമിക്കുന്ന ബാറ്റിങ്ങാണ് ജുറേല്‍ കാഴ്ചവെച്ചത്.

ഇന്ത്യയെ ഒറ്റക്ക് മുന്നോട്ട് കൊണ്ടുപോകാന്‍ ജുറേലിന് സാധിച്ചു. ഇപ്പോഴിതാ ജുറേലിനെ എംഎസ് ധോണിയുമായി താരതമ്യപ്പെടുത്തുകയാണ് മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസവുമായ സുനില്‍ ഗവാസ്‌കര്‍. 'സന്ദര്‍ഭത്തിനനുസരിച്ച് സമ്മര്‍ദ്ദമില്ലാതെ കളിക്കുന്ന കാണുമ്പോള്‍ ജുറേല്‍ അടുത്ത ധോണിയാകുമെന്നാണ് തോന്നുന്നത്' എന്നാണ് കമന്ററി പറയവെ ഗവാസ്‌കര്‍ പറഞ്ഞത്. വലിയ ഭാവി തനിക്കുണ്ടെന്ന് തെളിയിക്കുന്ന പ്രകടനമാണ് ജുറേല്‍ കാഴ്ചവെച്ചിരിക്കുന്നത്.

ഇന്ത്യയുടെ ബാറ്റിങ് നിരക്ക് പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാനായില്ല. 177ന് 7 എന്ന നിലയിലേക്ക് തകര്‍ന്ന ഇന്ത്യയെ ഒരുവശത്ത് കുല്‍ദീപ് യാദവിനൊപ്പം ചേര്‍ന്ന് കരക്കെത്തിച്ചത് ജുറേലാണ്. യുവതാരത്തിന്റെ രണ്ടാമത്തെ ടെസ്റ്റ് മത്സരമാണിത്. ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിലും വലിയ അനുഭവസമ്പത്തില്ലാത്ത താരമാണ് ജുറേല്‍. എന്നാല്‍ ഇന്ത്യക്കൊപ്പം അവസരത്തിനൊത്തുയരാന്‍ അദ്ദേഹത്തിനായിരിക്കുകയാണ്. ധോണിയെപ്പോലെ ഒറ്റക്ക് ടീമിനെ മുന്നോട്ട് കൊണ്ടുപോകാന്‍ ജുറേലിന് കഴിവുണ്ട്.

സമ്മര്‍ദ്ദ സാഹചര്യത്തില്‍ അദ്ദേഹം പതറുന്നില്ല. മികച്ച ഷോട്ടുകള്‍ കളിക്കാന്‍ യുവതാരത്തിന് കഴിവുണ്ട്. എടുത്തു പറയേണ്ടത് വലിയ ഷോട്ടുകള്‍ കളിക്കാനുള്ള കഴിവാണ്. മോശം പന്തുകളെ സിക്‌സര്‍ പറത്താന്‍ ജുറേല്‍ ധൈര്യം കാട്ടുന്നു. ഒരു ബൗളറേയും ഭയക്കാത്ത മനോഭാവം ജുറേലിനുണ്ട്. ഇന്ത്യക്ക് ഏറ്റവും അനിവാര്യമായ സമയത്ത് പിടിച്ചുനിന്ന് അടിത്തറ പാവുകയും പിന്നീട് ആക്രമിക്കുകയും ചെയ്ത് ടീം സ്‌കോര്‍ മുന്നോട്ടുയര്‍ത്തുകയും ചെയ്തത് ജുറേലിന്റെ പ്രതിഭ തുറന്നുകാട്ടുന്നതാണ്.

dhruv jurel

മൂന്ന് ഫോര്‍മാറ്റിലും മികവ് കാട്ടുന്നവനായി ജുറേല്‍ വളരാന്‍ സാധ്യതയുണ്ട്. ടി20യില്‍ ജുറേലിന്റെ ഫിനിഷിങ് മികവ് എല്ലാവരും കണ്ടിട്ടുള്ളതാണ്. അണ്ടര്‍ 19 ലോകകപ്പിലൂടെ വളര്‍ന്ന ജുറേല്‍ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പമാണ്. അവസാന സീസണില്‍ രാജസ്ഥാന്റെ ഫിനിഷറായി തകര്‍പ്പന്‍ പ്രകടനമാണ് ജുറേല്‍ കാഴ്ചവെച്ചത്. ഇപ്പോള്‍ ടെസ്റ്റിലേക്ക് സര്‍പ്രൈസ് വിളിയെത്തിയപ്പോള്‍ ഗംഭീരമായി ഇത് മുതലാക്കുകയും ചെയ്തു.

100ലധികം ലീഡ് ഇന്ത്യ വഴങ്ങുമെന്ന് തോന്നിപ്പിച്ചെങ്കിലും ഇംഗ്ലണ്ടിന്റെ ലീഡ് 46 ആക്കി കുറച്ചത് ജുറേലിന്റെ മികവാണ്. 149 പന്ത് നേരിട്ട് 6 ഫോറും 4 സിക്‌സും ഉള്‍പ്പെടെ 90 റണ്‍സാണ് ജുറേല്‍ നേടിയത്. സെഞ്ച്വറിയോടെ താരം കസറുമെന്ന് പ്രതീക്ഷിച്ചെങ്കിലും 10 റണ്‍സകലെ വീണു.

ടോം ഹാര്‍ട്ട്‌ലി ജുറേലിനെ ക്ലീന്‍ബൗള്‍ഡാക്കുകയായിരുന്നു. കുല്‍ദീപ് യാദവ് 28 റണ്‍സും ആകാശ് ദീപ് 9 റണ്‍സും നേടി ജുറേലിന് വലിയ പിന്തുണയാണ് നല്‍കിയത്. ജുറേലിന്റെ പ്രകടനമാണ് 307 എന്ന സ്‌കോറിലേക്ക് ഇന്ത്യയെ എത്തിച്ചത്.

ജുറേലിന്റെ മുന്നോട്ടുള്ള യാത്രക്ക് അടിത്തറയാകുന്ന ഇന്നിങ്‌സാണ് റാഞ്ചിയില്‍ കാഴ്ചവെച്ചതെന്ന് പറയാം. ജുറേലിന്റെ പിതാവ് കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത പട്ടാളക്കാരനാണ്. അതുകൊണ്ടുതന്നെ അച്ഛന്റെ പോരാട്ടവീര്യം ജുറേലിനുമുണ്ടെന്നാണ് കമന്റേറ്റര്‍മാര്‍ പറഞ്ഞത്. വിക്കറ്റിന് പിന്നിലും ജുറേല്‍ മികച്ച പ്രകടനം നടത്തുന്നു. പല കീപ്പര്‍മാര്‍ക്കും ഇന്ത്യയുടെ സ്പിന്നര്‍മാരെ കീപ്പ് ചെയ്യുകയെന്നത് പ്രയാസമാണ്. എന്നാല്‍ ജുറേലിന് ഇത് നന്നായി ചെയ്യാന്‍ സാധിക്കുന്നു.

ടി20 ലോകകപ്പ് വരാനിരിക്കെ ഇന്ത്യ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് ജുറേലിനെ പരിഗണിക്കാനും സാധ്യതയുണ്ട്. ഇന്ത്യക്കാവശ്യം ഫിനിഷര്‍ റോളില്‍ തിളങ്ങുന്ന വിക്കറ്റ് കീപ്പറെയാണ്. സഞ്ജു സാംസണെക്കാള്‍ ഇന്ത്യക്ക് ഗുണം ചെയ്യുക ജുറേലാവും. അതുകൊണ്ടുതന്നെ ടി20 ലോകകപ്പ് ടീമിലേക്ക് ജുറേലിന്റെ സര്‍പ്രൈസ് വരവ് പ്രതീക്ഷിക്കാം.

Story first published: Sunday, February 25, 2024, 11:52 [IST]
Other articles published on Feb 25, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+