Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: അംപയറോടു ചൂടായി സ്‌റ്റോക്‌സ്!! കാണികളുടെ കൂവല്‍, ഇന്ത്യക്കു വഴിവിട്ട സഹായം? സംഭവമറിയാം

എഡ്ബാസ്റ്റണ്‍: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ടെസ്റ്റിന്റെ മൂന്നാംദിനം അവസാന സെഷനില്‍ വന്‍ വിവാദം. കളി തീരാന്‍ കുറച്ചു ഓവറുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ഇന്ത്യക്കു നിയമം ലംഘിച്ച് സഹായം നല്‍കിയെന്ന് ആരോപിച്ച് ഇംഗ്ലീഷ് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് രോഷാകുലനായി രംഗത്തു വന്നത്. പിന്നാലെ ഇംഗ്ലീഷ് കാണികള്‍ കൂവലോടെ ഇതിനെതിരേ പ്രതിഷേധിക്കുകയും ചെയ്യുകയായിരുന്നു.

അതേസമയം, ഒന്നാമിന്നിങ്‌സില്‍ 180 റണ്‍സിന്റെ ലീഡ് സ്വന്തമാക്കിയ ശേഷം വീണ്ടും ബാറ്റിങിറങ്ങിയ ഇന്ത്യ ടെസ്റ്റില്‍ പിടിമുറുക്കിയിരിക്കുകയാണ്. 244 റണ്‍സിന്റെ ഇപ്പോള്‍ ശുഭ്മന്‍ ഗില്ലും സംഘവും നേടിക്കഴിഞ്ഞു. പക്ഷെ ലീഡ് 500ന് മുകളിലെങ്കിലും എത്തിച്ച ശേഷം മാത്രമേ ഇംഗ്ലണ്ടിനെ വീണ്ടും ബാറ്റിങിനു അയക്കാന്‍ ഇന്ത്യ ശ്രമിച്ചേക്കുകയുള്ളൂ. ഒരു വിക്കറ്റിന് 64 റണ്‍സെടുത്താണ് മൂന്നാംദിനം ഇന്ത്യ കളി അവസാനിപ്പിച്ചത്.

STOKES UMPIRE

വിവാദത്തിനു കാരണമെന്ത്?

മൂന്നാം ദിനം അവസാനത്തെ സെഷനില്‍ ഇംഗ്ലീഷ് ഫാസ്റ്റ് ബൗളര്‍ ജോഷ് ടങെറിഞ്ഞ എട്ടാം ഓവറിലായിരുന്നു നാടകീയ രംഗങ്ങള്‍. വിക്കറ്റ് നഷ്ടമില്ലാതെ 45 റണ്‍സെന്ന നിലയിലാണ് ഇന്ത്യ ഈ ഓവര്‍ ആരംഭിച്ചത്. 22 റണ്‍സ് വീതമെടുത്ത കെഎല്‍ രാഹുലും യശസ്വി ജയ്‌സ്വാളുമായിരുന്നു ക്രീസില്‍.

ജയ്്‌സ്വാളാണ് സ്‌ട്രൈക്ക് നേരിട്ടത്. ആദ്യ ബോളില്‍ റണ്ണില്ല. അടുത്ത ബോളില്‍ താരം ബൗണ്ടറി പായിച്ചു. അടുത്ത ബോളില്‍ ഡബിള്‍. എന്നാല്‍ നാലാമത്തെ ബോളില്‍ ജയ്‌സ്വാളിനെ ടങ് വിക്കറ്റിനു മുന്നില്‍ കുരുക്കി. റൗണ്ട് ദി വിക്കറ്റായി ഫുള്ളര്‍ ലെങ്ത് ബോളാണ് ടങ് പരീക്ഷിച്ചത്. ജയ്‌സ്വാള്‍ ഡ്രൈവിനു ശ്രമിച്ചെങ്കിലും കണക്ടായില്ല. ബോള്‍ നേരെ പാഡില്‍ പതിക്കുകയും ചെയ്തു.

പിന്നാലെ ടങിന്റെയും ഇംഗ്ലീഷ് താരങ്ങളുടെയും ശക്തമായ എല്‍ബിഡബ്ല്യു അപ്പീല്‍. ബംഗ്ലാദേശ് അംപയര്‍ ഷറഫുദുള്ള അതു ഔട്ടും വിധിക്കുകയായിരുന്നു. എന്നാല്‍ അതു ഔട്ടല്ലെന്ന വിശ്വാസത്തിലായിരുന്നു ജയ്‌സ്വാള്‍. നോണ്‍ സ്‌ട്രൈക്കറായ രാഹുലിനോടു ഇതേക്കുറിച്ച് അദ്ദേഹം സംസാരിക്കുകയും ഒടുവില്‍ റിവ്യുവിനായി ആംഗ്യം കാണിക്കുകയുമായിരുന്നു.

പക്ഷെ അപ്പോഴക്കും റിവ്യു വിളിക്കാനുള്ള ഡിആര്‍എസ് ടൈമറിലെ സമയവും അവസാനിച്ചു കഴിഞ്ഞിരുന്നു. എന്നാല്‍ അംപയര്‍ റിവ്യു അനുവദിക്കുകയും ചെയ്തു. ടൈമര്‍ സ്‌റ്റോപ്പായി സെക്കന്റുകള്‍ക്കു ശേഷമാണ് ജയ്‌സ്വാള്‍ റിവ്യു പോയത്. ഇതു കണ്ട ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്‌റ്റോക്‌സ് പ്രതിഷേധവുമായ അംപയറുടെ അടുത്തേക്കു കുതിച്ചെത്തി.

റിവ്യു അനുവദിക്കരുതെന്നും ടൈമറില്‍ സമയം അവസാനിച്ച ശേഷമാണ് ഇന്ത്യ റിവ്യു എടുത്തതെന്നും അദ്ദേഹം വാദിക്കുകയും ചെയ്തു. ഇതിനിടെ ജയ്‌സ്വാളും രാഹുലും സ്റ്റോക്‌സിന്റെ അടുത്തേക്കു വന്ന് സംസാരിക്കുന്നതും കാണാമായിരുന്നു.

STOKES UMPIRE

പക്ഷെ സ്റ്റോക്‌സ് വഴങ്ങിയില്ല. ഓണ്‍ഫീല്‍ഡ് അംപയര്‍മാര്‍ സ്റ്റോക്‌സിനോടുസംസാരിക്കുകയും കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്തു. ഈ സമയത്തു സ്റ്റേഡിയത്തിലെ ഇംഗ്ലീഷ് കാണികളില്‍ നിന്നും കൂവലും ഉയരുന്നുണ്ടായിരുന്നു. ഒടുവില്‍ അല്‍പ്പസമയത്തിനു ശേഷം സ്റ്റോക്‌സ് അല്‍പ്പം മയപ്പെടുകയും പിന്‍മാറുകയുമായിരുന്നു.

തുടര്‍ന്ന് തേര്‍ഡ് അംപയര്‍ റിവ്യു നടപടിയുമായി മുന്നോട്ടു പോവുകയും ചെയ്തു. പക്ഷെ തീരുമാനം ഇന്ത്യക്കു അനുകൂലമായിരുന്നില്ല. റീപ്ലേ പരിശോധിച്ചപ്പോള്‍ ബാറ്റിലോ, പാഡിലോ എഡ്ജില്ലായിരുന്നെന്നു തെളിഞ്ഞു. മാത്രമല്ല ബോള്‍ ട്രാക്കിങില്‍ അതു കൃത്യമായി സ്റ്റംപുകളില്‍ കൊള്ളുമെന്നും വ്യക്തമായി. ഇതോടെ തേര്‍ഡ് അംപയറും അതു ഔട്ട് തന്നെ വിധിച്ചു. ഇതോടെ ജയ്‌സ്വാളിനു നിരാശയോടെ ക്രീസ് വിടേണ്ടിയും വന്നു.

Story first published: Saturday, July 5, 2025, 6:55 [IST]
Other articles published on Jul 5, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+