മാഞ്ചസ്റ്റര്‍: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള നാലാം ക്രിക്കറ്റ് ടെസ്റ്റിലെ ഹസ്തദാന വിവാദത്തില്‍ രവീന്ദ്ര ജഡേജയെയും വാഷിങ്ടണ്‍ സുന്ദറിനെയും കുറ്റപ്പെടുത്തിയിരിക്കുകയാണ് സൗത്താഫ്രിക്കയുടെ മുന്‍ ഇതിഹാസ പേസര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍. കളിയിയില്‍ സമനില സമ്മതിക്കുകയെന്ന ലക്ഷ്യവുമായി ഹസ്തദാനം ചെയ്യുന്നതിനായി ഇരുവരെയും ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് സമീപിക്കുകയായിരുന്നു.
പക്ഷെ ജഡേജയും വാഷിങ്ടണും ഇതിനു തയ്യാറായില്ല. 89, 80 എന്നിങ്ങനെ സ്‌കോറുകൡല്‍ ബാറ്റ് ചെയ്തു കൊണ്ടിരിക്കുകയായിരുന്നു ജഡേജയു വാഷിങ്ടണും. ബാറ്റിങ് തുടര്‍ന്ന രണ്ടു പേരും തങ്ങളുടെ സെഞ്ച്വറികള്‍ തികച്ച ശേഷമാണ് കളി സമനിലയാക്കാന്‍ തയ്യാറായത്. ഈ വിവാദത്തില്‍ ഒരു വിഭാഗം ഇന്ത്യയെ അനുകൂലിക്കുമ്പോള്‍ സ്‌റ്റെയ്‌നടക്കമുള്ളവര്‍ ഇംഗ്ലണ്ടിന്റെ പക്ഷത്തുമാണ്.

പിന്തുണച്ച് ഷാംസി
ഇന്ത്യന്‍ താരങ്ങളായ രവീന്ദ്ര ജഡേജയും വാഷിങ്ടണ്‍ സുന്ദറും ചെയ്തതു തന്നെയാണ് ശരിയെന്നു താന്‍ വിശ്വസിക്കുന്നതായി സൗത്താഫ്രിക്കന്‍ സ്പിന്നര്‍ തബ്രെയ്‌സ് ഷാംസി വ്യക്കമാക്കി. ആ സമയത്തു ഇന്ത്യന്‍ ജോടികള്‍ ചെയ്തതു തന്നെയാണ് ശരിയെന്നും ഇരുവരും സെഞ്ച്വറികള്‍ അര്‍ഹിച്ചിരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ടെസ്റ്റ് സമനിലയാക്കുകയെന്ന ഇംഗ്ലണ്ടിന്റെ ഓഫര്‍ ഇന്ത്യക്കാര്‍ പെട്ടെന്നു അംഗീകരിക്കാതിരുന്നതിനെ എന്തിനാണ് ഇത്ര വലിയ കാര്യമാക്കുന്നത്? അവര്‍ (ഇംഗ്ലണ്ട്) ഒരു ഓഫര്‍ ചെയ്തു, പക്ഷെ അതു നിരസിക്കപ്പെട്ടു. ഇന്ത്യക്കു അവരുടെ ഇഷ്ടം തീരുമാനിക്കാനുള്ള പൂര്‍ണ അവകാശവുമുണ്ടായിരുന്നു.
അവര്‍ക്കു അവരുടെ (ജഡേജ, വാഷിങ്ടണ്‍) സെഞ്ച്വറികള്‍ ലഭിച്ചു. വളരെ കഠിനമായി അധ്വാനിച്ചാണ് അവര്‍ അതു നേടിയെടുത്തത്. ഗെയിമും കഴിഞ്ഞതായി എക്‌സില്‍ ഷാംസി കുറിക്കുന്നു. ജഡേജയും വാഷിങ്ടണും ഈ സെഞ്ച്വറികള്‍ അര്‍ഹിച്ചിരുന്നുവെന്നു ഡെയ്ല്‍ സ്റ്റെയ്‌നും സമ്മതിക്കുന്നുണ്ടെങ്കിലും ആത്യന്തികമായ ലക്ഷ്യം സമനിലയാണെന്നും നാഴികല്ലുകളല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
സ്റ്റെയ്ന്‍ പറയുന്നതെന്ത്?
തബ്രെയ്‌സ് ഷംസിയുടെ എക്‌സിലെ പോസ്റ്റിനോടുള്ള പ്രതികരണമായാണ് രവീന്ദ്ര ജഡേജയെയും വാഷിങ്ടണ്‍ സുന്ദറിനെയും ഡെയ്ല്‍ സ്റ്റെയ്ന്‍ വിമര്‍ശിച്ചത്. ഷാമോ, (ഷംസി) ഉള്ളിക്കു ഒരുപാട് പാളികളുണ്ട്. ഇതില്‍ ഓരോന്നും ആരെങ്കിലുമൊക്കെ കരയിക്കുകയും ചെയ്യും.
ഇവിടെ ഞാന്‍ കാണുന്ന ഒരേയൊരു കാര്യം ആളുകള്‍ ഒരു കാര്യം തിരിച്ചറിയുന്നില്ല എന്നതാണ്, ബാറ്റര്‍മാര്‍ കളിക്കുന്നത് സെഞ്ച്വറിക്കു വേണ്ടിയല്ല, അവര്‍ ബാറ്റ് ചെയ്യുന്നത് സമനിലയ്ക്കു വേണ്ടിയാണ്. അതാണ് ലക്ഷ്യം.
കളി സമനിലയിലാക്കുക. അതു സാധിക്കുകയാണെങ്കതില്‍, ഒരു ഫലം അസാധ്യമാണെങ്കില്‍, ഹസ്ദതാനം ഓഫര്‍ ചെയ്യപ്പെട്ടാല്‍ അതു മാന്യമായി ചെയ്യുക എന്നതല്ലേ ശരി? തങ്ങള്‍ ഇപ്പോള്‍ സുരക്ഷിതരാണെന്നു തിരിച്ചറിഞ്ഞ ശേഷം നോ പറയുകയും ഞങ്ങള്‍ക്കു ചില നാഴികക്കല്ലുകള്‍ ആവശ്യമാണെന്നും കാണിക്കാനുള്ള സമയമല്ല അത്. നിയമങ്ങള്‍ക്കുള്ളില്‍ നിന്നു നോക്കുമ്പോള്‍ അതു അല്‍പ്പം ശരിയാണെന്നും വിചിത്രമാണെന്നും തോന്നും.

അവര്‍ (ജഡേജ, വാഷിങ്ടണ്‍) നന്നായി തന്നെ ബാറ്റ് ചെയ്തു. കളി അവസാനത്തെ ഒരു മണിക്കൂറിലേക്കു കടക്കവെ ഇരുവരും കൂടുതല്‍ അഗ്രസീവായി ബാറ്റ് ചെയ്ത് ആ നാഴികക്കല്ലുകളിലേക്കു എത്താന്‍ ശ്രമിക്കേണ്ടതായിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കില്‍ നമുക്കു അതിനോടു യോജിക്കാമായിരുന്നു. ഇത്തരമൊരു വിചിത്രമായ സാഹചര്യത്തില്‍ ഒരു ടീമും മറ്റൊരു ടീമിനു മുകളില്‍ വരാന്‍ ആഗ്രഹിക്കില്ലെന്നും എക്‌സില്‍ സ്റ്റെയ്ന്‍ കുറിക്കുന്നു.
അതേസമയം, 331 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡ് വഴങ്ങിയ ശേഷം ഇന്ത്യ പൂജ്യത്തിനു എന്ന നിലയിലേക്കു കൂപ്പുകുത്തിയ ശേഷമാണ് മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ നാലു വിക്കറ്റിനു 424 റണ്‍സെന്ന വലിയ ടോട്ടലുമായി തിരിച്ചടിച്ച് സമനില സ്വന്തമാക്കിയത്. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലുള്‍പ്പെടെ മൂന്നു പേര്‍ ഇന്ത്യന്‍ നിരയില്‍ സെഞ്ച്വറിയും കെഎല്‍ രാഹുല്‍ 90 റണ്‍സും സ്‌കോര്‍ ചെയ്തിരുന്നു.