Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജുവിനെതിരെ 'വാളെടുത്ത്' ശ്രീകാന്ത്!! ഉപദേശമില്ല, പരിഹാസം മാത്രം, പറഞ്ഞത് ഇങ്ങനെ

പൂനെ: ഇംഗ്ലണ്ടുമായുള്ള ടി20 പരമ്പരയില്‍ താളം കണ്ടെത്താന്‍ പാടുപെടുന്ന ഇന്ത്യന്‍ ഓപ്പണറും മലയാളി വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണിനെതിരേ പരിഹാസവുമായി മുന്‍ ക്യാപ്റ്റനും മുഖ്യ സെലക്ടറുമായ കെ ശ്രീകാന്ത്. പരമ്പരയിലെ കഴിഞ്ഞ മൂന്നുകളിയിലും ഇംപാക്ടുണ്ടാക്കാനാവാതെയാണ് അദ്ദേഹം പുറത്തായത്. മാത്രല്ല, എല്ലാ കളിയിലും ഒരേ രീതിയിലാണ് സഞ്ജു പുറത്തായെന്നതാണ് ആശങ്കപ്പെടുത്തുന്ന കാര്യം.

സ്വന്തം യൂട്യൂബ് ചാനലായ ചീക്കി ചീക്കായില്‍ മകനും മുന്‍ ക്രിക്കറ്ററുമായ അനിരുദ്ധയ്‌ക്കൊപ്പം മൂന്നാം ടി20യെക്കുറിച്ച് വിശകലനം നടത്തവെയാണ് സഞ്ജുവിന്റെ ദൗര്‍ബല്യത്തിനെതിരേ ശ്രീകാന്ത് ആഞ്ഞടിക്കുകയും കളിയാക്കുകയും ചെയ്തത്.

പക്ഷെ ഈ ദൗര്‍ബല്യം മറികടക്കാനുള്ള ഉപദേശങ്ങളൊന്നും അദ്ദേഹം നല്‍കുകയും ചെയ്തിട്ടില്ല. ഇതാദ്യമായല്ല, സഞ്ജുവിനെതിരേ വിമര്‍ശനവുമായി ശ്രീകാന്ത് രംഗത്തുവരുന്നത്. മുന്‍ പരമ്പരകളിലും താരം ചില മോശം ഇന്നിങ്‌സുകള്‍ കളിച്ചപ്പോള്‍ അദ്ദേഹം ആഞ്ഞടിച്ചിരുന്നു.

K SRIKKANTH

സഞ്ജുവിന് പറ്റുന്നില്ല

സഞ്ജു സാംസണിനു വേഗമേറിയ ഷോര്‍ട്ട് ബോളുകളെ നേരിടാന്‍ കഴിയുന്നില്ലെന്നും അവയ്‌ക്കെതിരേ ശരിക്കും പാടുപെടുകയാണെന്നും കെ ശ്രീകാന്ത് ചൂണ്ടിക്കാട്ടി. സഞ്ജു സാംസണിനെ എങ്ങനെ പൂട്ടാമെന്നു ഇംഗ്ലണ്ട് കണ്ടെത്തിക്കഴിഞ്ഞു. വാരിയെല്ലിനു നേരെ വരുന്ന ഷോര്‍ട്ട് ബോളുകള്‍ക്കെതിരേ സഞ്ജു ശരിക്കും പതറുകയാണ്. അവയെ എങ്ങനെ കൈകാര്യം ചെയ്യണമെന്നു പോലും അവനു മനസ്സിലാവുന്നില്ല. മൂന്നു- നാലു തവണ ഒരേ പോലെയാണ് സഞ്ജു പുറത്തായിരിക്കുന്നത്.

വാരിയെല്ലിന്റെ ഉയരത്തില്‍ വരുന്ന ഷോര്‍ട്ട് ബോളില്‍ പുള്‍ ഷോട്ടിനു തുനിഞ്ഞാണ് നിരന്തരം സഞ്ജു ഔട്ടാവുന്നത്. ഇംഗ്ലീഷ് ബൗളര്‍മാര്‍ അവനെ കുരുക്കാനുള്ള തന്ത്രം മനസ്സിലാക്കി കഴിഞ്ഞു. ബോളിനു അല്‍പ്പം വേഗത കൂടുകയും അതു വാരിയെല്ലിന്റെ ഉയരത്തില്‍ വരികയും ചെയ്യുമ്പോള്‍ അതിനെ എങ്ങനെ മറികടക്കാമെന്നു സഞ്ജുവിനറിയില്ല. എന്നാല്‍ ഓഫ്സ്റ്റംപിന് പുറത്തു ബോളുകളെറിഞ്ഞാല്‍ അവന്‍ അതിനെ അനായാസം അടിച്ചു പറത്തുകയും ചെയ്യും.

ഇക്കാര്യം വളരെ വ്യക്തമാണ്. ഓഫ്സ്റ്റംപിന് പുറത്ത് അല്‍പ്പം പഴുതു നല്‍കിയാല്‍ എളുപ്പത്തില്‍ ഷോട്ടുകള്‍ കളിക്കുന്നയാളാണ് സഞ്ജു. പക്ഷെ വാരിയെല്ലിനു നേരെ വരുന്ന ഷോര്‍ട്ട് ബോളില്‍ മുട്ടിടിക്കുകയാണെന്നും ശ്രീകാന്ത് പരിഹാസരൂപേണ പുറഞ്ഞു. പക്ഷെ ഈ വീക്ക്‌നെസിനെ മറികടക്കാന്‍ ബാറ്റിങ് ടെക്‌നിക്കില്‍ എന്തു മാറ്റമാണ് മലയാളി താരം വരുത്തേണ്ടതെന്നു ഉപദേശിക്കാന്‍ അദ്ദേഹം തയ്യാറായില്ല.

SANJU SAMSON

വന്‍ ഫ്‌ളോപ്പായി സഞ്ജു

ഇന്ത്യക്കു വേണ്ടി ടി20യില്‍ ഓപ്പണിങ് സ്ഥാനവും വിക്കറ്റ് കീപ്പര്‍ റോളും അരക്കിട്ടുറപ്പിക്കാന്‍ സഞ്ജു സാംസണിനു ലഭിച്ചിരിക്കുന്ന സുവര്‍ണാവസരമാണ് ഇംഗ്ലണ്ടുമായുള്ള ഈ പരമ്പര. പക്ഷെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയിലെ ആദ്യ മൂന്നു കളിയിലെയും അവസരം അദ്ദേഹം കളഞ്ഞു കുളിച്ചു കഴിഞ്ഞു. ഇനി സഞ്ജുവിനു മുന്നിലുള്ളത് വെറും രണ്ടു അവസരങ്ങള്‍ മാത്രമാണ്.

ആദ്യത്തെ മൂന്നു കളിയില്‍ 11.33 എന്ന ദയനീയ ശരാശരിയില്‍ 103.03 സ്‌ട്രൈക്ക് റേറ്റില്‍ വെറും 34 റണ്‍സാണ് അദ്ദേഹത്തിനു സ്‌കോര്‍ ചെയ്യാനായത്. മൂന്നു കളിയിലുമായി ആകെ നേരിട്ടത് 34 ബോളുകള്‍ മാത്രം. വെറും നാലു ഫോറും ഒരു സിക്‌സറും മാത്രമേ പരമ്പരയില്‍ സഞ്ജു നേടുകയും ചെയ്തിട്ടുള്ളൂ.

കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലെ ആദ്യ ടി20യില്‍ ഒരോവറില്‍ 22 റണ്‍സടക്കം വാരിക്കൂട്ടിയ അദ്ദേഹം 26 റണ്‍സുമായി പ്രതീക്ഷ നല്‍കുന്ന തുടക്കവുമായാണ് പുറത്തായത്. പക്ഷെ തുടര്‍ന്നുള്ള രണ്ടു കളിയിലും സഞ്ജുവിന്റെ ബാറ്റിങ് ഗ്രാഫ് താഴേക്കാണ് വന്നത്. 5, 3 എന്നിങ്ങനെ സ്കോറിന് താരം പുറത്തായി.

നെഞ്ചിന്റെ ഉയരത്തില്‍ വരുന്ന ജോഫ്ര ആര്‍ച്ചറുടെ 140 പ്ലസ് ബോളുകള്‍ക്കെതിരേ അദ്ദേഹത്തിനു മുട്ടിടിക്കുകയാണ്. സ്‌ട്രൈക്ക് റൊട്ടേറ്റ് പോലും ചെയ്യാന്‍ കഴിയാതെ സഞ്ജു വലയുന്നത് ദയനീയ കാഴ്ചയാണ്. കുറച്ചു ബോളുകളില്‍ ഒരുവിധം പിടിച്ചുനിന്ന ശേഷം പിന്നീട് ഗതികെട്ട് പുള്‍ ഷോട്ടിനു തുനിയുകയും ഇതു ക്യാച്ച് സമ്മാനിച്ചുമാണ് അദ്ദേഹം പുറത്തായിക്കൊണ്ടിരിക്കുന്നത്.

Story first published: Friday, January 31, 2025, 6:21 [IST]
Other articles published on Jan 31, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+