For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ഇംഗ്ലണ്ടില്‍ ഹീറോയാവാം!! ഗില്‍ ചെയ്യേണ്ടത് ഈ കാര്യം, ഉപദേശവുമായി ദാദ

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ എങ്ങനെ ഇന്ത്യന്‍ ടീമിന്റെ ഹീറോയായി മാറാമെന്നു പുതിയ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെ ഉപദേശിച്ചിരിക്കുകയാണ് മുന്‍ ഇതിഹാസ നായകന്‍ സൗരവ് ഗാംഗുലി. ചില കാര്യങ്ങള്‍ ഗില്‍ തീര്‍ച്ചയായും ശ്രദ്ധിക്കണമെന്നും എങ്കില്‍ മാത്രമേ സ്വന്തം ഗെയിമിന്റെ മൂര്‍ച്ച കൂട്ടുവാന്‍ സാധിക്കുകയുള്ളൂവെന്നും ദാദ പറയുന്നു. റെവ്‌സ്‌പോര്‍ട്‌സിനോടു (Revsportz) സംസാരിക്കുകയായിരുന്നു അദ്ദേഹം.

രോഹിത് ശര്‍മയുടെ അപ്രതീക്ഷിത വിരമിക്കലോടെയാണ് ഇംഗ്ലണ്ടില്‍ ടെസ്റ്റ് ക്യാപ്റ്റനായി ഗില്ലിനു നറുക്കുവീണത്. അദ്ദേഹത്തെ സംബന്ധിച്ച് വലിയ വെല്ലുവിളി തന്നെയാണ് അഞ്ചു മല്‍സരങ്ങളുടെ പരമ്പര.

രോഹിത്തിനെ കൂടാതെ മറ്റൊരു ഇതിഹാസ ബാറ്ററായ വിരാട് കോലിയും ഈ പരമ്പരയില്‍ ടീമിന്റെ ഭാഗമല്ല. അതുകൊണ്ടു തന്നെ ക്യാപ്റ്റന്‍സിക്കൊപ്പം ബാറ്റിങിലും ഗില്ലില്‍ നിന്നും ടീമിനു നിര്‍ണായക സംഭാവനകള്‍ ആവശ്യമാണ്.

SOURAV GANGULY

ആശംസകള്‍ നേര്‍ന്ന് ദാദ

ഇംഗ്ലണ്ടിനെതിരേ ക്യാപ്റ്റന്‍സിയിലും ബാറ്റിങിലും ഒരുപോലെ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ ശുഭ്മന്‍ ഗില്ലിനു സാധിക്കട്ടെയെന്നു ആശംസിച്ചിരിക്കുകയാണ് സൗരവ് ഗാംഗുലി. ശുഭ്മന്‍ ഗില്ലിനു എല്ലാ ആശംസകളും നേരുകയാണ്. അവന്‍ സ്വന്തം ടെസ്റ്റ് ബാറ്റിങില്‍ നന്നായി വര്‍ക്ക് ചെയ്യുമെന്നു എനിക്കുറപ്പുണ്ട്. ഗില്‍ ഒരു മുന്‍നിര ബാറ്ററാണെന്നും ദാദ പറഞ്ഞു.

മികച്ച പ്രകടനം കാഴ്ചവയ്ക്കണണമെങ്കില്‍ സാങ്കേതികമായും മാനസികമായുമുള്ള ക്രമീകരണങ്ങള്‍ 24 കാരനായ ഗില്‍ നടത്തേണ്ടത് ആവശ്യമാണെന്നും ഗാംഗുലി ഉപദേശിക്കുന്നു. ഇംഗ്ലണ്ടിലെ സാഹചര്യങ്ങള്‍ അപ്രവചനീയമാണെന്നും ഡ്യൂക്‌സ് ബോള്‍ വലിയ വെല്ലുവിളി തന്നെ ഉയര്‍ത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

ഗില്‍ എന്തു ചെയ്യണം?

ശുഭ്മന്‍ ഗില്‍ തന്റെ ബാറ്റിങ് ടെക്‌നിക്കില്‍ തീര്‍ച്ചയായും ചില മാറ്റങ്ങള്‍, കൊണ്ടു വരണമെന്നും എങ്കില്‍ മാത്രമേ ഇംഗ്ലണ്ടില്‍ തിളങ്ങാന്‍ സാധിക്കുയൂള്ളൂവെന്നും സൗരവ് ഗാംഗുലി അഭിപ്രായപ്പെട്ടു. നിങ്ങള്‍ക്കു ബോളിന്റെ ലൈനിനു കുറുകെ ഷോട്ടുകള്‍ കളിക്കാന്‍ സാധിക്കുന്ന സാഹചര്യങ്ങളല്ല ഇംഗ്ലണ്ടിലുള്ളത്. അവിടെ ബോള്‍ നന്നായി സീമും സ്വിങും ചെയ്യും. ന്യൂബോള്‍ വ്യത്യസ്തവുമായിരിക്കും.

ചിലപ്പോള്‍ ഇന്ത്യന്‍ ടീം രണ്ടു വിക്കറ്റിനു 10 റണ്‍സില്‍ നില്‍ക്കവെ ശുഭ്മന്‍ ഗില്ലിനു ക്രീസിലെത്തി ന്യൂബോളിനെതിരേ ബാറ്റ് ചെയ്യേണ്ടതായും വരും. അതുകൊണ്ടു തന്നെ ബാറ്റിങിലെ സമീപനവും വ്യത്യസ്തമായിരിക്കണമെന്നും ദാദ പറയുന്നു. ഓഫ്‌സ്റ്റംപിനു പുറത്തേക്കു പോവുന്ന ബോളുകള്‍ നന്നായി കളിക്കാന്‍ ഡിഫന്‍സീവ് ബാറ്റിങ് ടെക്‌നിക്ക് മെച്ചപ്പെടുത്താനും ക്യാപ്റ്റനെ അദ്ദേഹം ഉപദേശിച്ചു.

SHUBMAN GILL

ബോള്‍ സീമും സ്വിങും ചെയ്യുന്ന ഇംഗ്ലണ്ടിലെ സാഹചര്യങ്ങളില്‍ ശുഭ്മന്‍ ഗില്‍ കുറച്ചുകൂടി റണ്‍സ് സ്‌കോര്‍ ചെയ്യേണ്ടത് ആവശ്യമാണ്. ന്യൂബോളിനെതിരേ തുടക്കത്തില്‍ ബാറ്റിങ് അല്‍പ്പം കടുപ്പമായിരിക്കുകയും ചെയ്യും.

ടീം രണ്ടു വിക്കറ്റിനു 100ല്‍ നില്‍ക്കെും നാലിന് 20ല്‍ നില്‍ക്കെയും ബാറ്റ് ചെയ്യുന്നത് രണ്ടു വ്യത്യസ്ത കാര്യങ്ങളാണ്. അതുകൊണ്ടു തന്നെ ഗില്‍ അവന്റെ ഡിഫന്‍സ് ശരിയാക്കുകയും വേണം. ഓഫ്സ്റ്റംപിനു പുറത്തു കൂടി പോവുന്ന ബോളുകളെ എങ്ങനെ ഒഴിവാക്കാമെന്നു പഠിക്കുകയും വേണമെന്നും ഗാംഗുലി ഉപദേശിക്കുന്നു.

ഗില്‍ കൂടുതല്‍ പഠിക്കും

ഒരു താരമെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും ശുഭ്മന്‍ ഗില്ലിന്റെ വളര്‍ച്ചയെ അംഗീകരിക്കുമ്പോഴും ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ വിജയം ഗില്ലിന്റെ ടെസ്റ്റ് പദവി ഉയര്‍ത്തുമെന്നും സൗരവ് ഗാംഗുലി ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. ടെസ്റ്റ് ബാറ്ററെന്ന നിലയില്‍ ശുഭ്മന്‍ ഗില്ലിനു ഇനിയും കുറച്ചു കാര്യങ്ങള്‍ ചെയ്യേണ്ടതായുണ്ട്. ഈ സാഹചര്യങ്ങളില്‍ അവന്‍ റണ്‍സ് സ്‌കോര്‍ ചെയ്യേണ്ടത് ആവശ്യമാണ്.

ഗില്‍ വളരെ ചെറുപ്പം ക്യാപ്റ്റന്‍, അവന്‍ കൂടുതല്‍ പഠിക്കുകയും ചെയ്യും. ഗില്‍ ഈ പരമ്പരയില്‍ നന്നായി ചെയ്യുന്നത് സങ്കല്‍പ്പിച്ചു നോക്കൂ, അതു എത്ര നന്നായിരിക്കും? അവന്‍ ഹീറോയായി വാഴ്ത്തപ്പെടും. ഒരു കളിക്കാരനെന്ന നിലയില്‍ അത്തരം മുഹൂര്‍ത്തങ്ങള്‍ക്കു വേണ്ടിയാണ് നിങ്ങള്‍ ജീവിക്കുന്നതെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു.

Story first published: Monday, June 16, 2025, 7:33 [IST]
Other articles published on Jun 16, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+