Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നാലാമങ്കത്തിന് മണിക്കൂറുകള്‍, ഇന്ത്യയെ കുഴക്കി 6 ചോദ്യങ്ങള്‍!! ഉത്തരം വേണം, ഏതൊക്കെ?

മാഞ്ചസ്റ്റര്‍: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള നിര്‍ണായകമായ നാലാം ക്രിക്കറ്റ് ടെസ്റ്റിനു ഇനി മണിക്കൂറുകള്‍ മാത്രം. നാളെ (ബുധന്‍) വൈകീട്ട് 3.30 മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡിലാണ് നാലാമങ്കം തുടങ്ങാനിരിക്കുന്നത്. ഇന്ത്യയെ സംബന്ധിച്ച് ശരിക്കും ഡു ഓര്‍ ഡൈ മല്‍സരം തന്നെയാണിത്. ഈ പരമ്പരയില്‍ ഇന്ത്യയുടെ നിലനില്‍പ്പ് തന്നെ തീരുമാനിക്കുക ഈ മല്‍സരമായിരിക്കും. അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ 2-2നു ഒപ്പമെത്താന്‍ മാഞ്ചസ്റ്ററില്‍ ഇന്ത്യക്കു ജയിച്ചേ തീരൂ.

നാലാം ടെസ്റ്റിനു മുന്നോടിയായി ചില ചോദ്യങ്ങള്‍ ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിനെയും ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെയും കുഴപ്പിക്കുന്നുണ്ട്. ഇവയ്ക്കു ഉത്തരം ലഭിക്കേണ്ടത് ഇന്ത്യയെ സംബന്ധിച്ച് ഏറെ പ്രധാനവുമാണ്. ടീം മാനേജ്‌മെന്റിനു തലവേദനയാവുന്ന ആറു പ്രധാനപ്പെട്ട ചോദ്യങ്ങള്‍ ഏതൊക്കെയാണെന്നു നമുക്കു നോക്കാം.

KARUN NAIR

കരുണോ, സായിയോ?

ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പില്‍ മറുനാടന്‍ മലയാളി താരം കരുണ്‍ നായര്‍ക്കു ഒരവസരം കൂടി നല്‍കണോ, അതോ സായ് സുദര്‍ശനെ പകരം കൊണ്ടു വരണമോയെന്നതാണ് ആദ്യത്തെ ചോദ്യം. എട്ടു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ദേശീയ ടീമിലേക്കു തിരിച്ചുവിളിക്കപ്പെട്ട കരുണിന് തനിക്കു ലഭിച്ച അവസരം വേണ്ടതു പോലെ മുതലാക്കാനായിട്ടില്ല.

ആറിന്നിങ്‌സുകളില്‍ നിന്നും വെറും 131 റണ്‍സാണ് കരുണിനു നേടാനായത്. ഭേദപ്പെട്ട തുടക്കങ്ങള്‍ ഭൂരിഭാഗം ഇന്നിങ്‌സുകളിലും ലഭിച്ചിട്ടും ഇവ വലിയ സ്‌കോറുകളാക്കി മാറ്റാന്‍ അദ്ദേഹത്തിനായില്ല. ഒരു ഫിഫ്റ്റി പോലും കരുണ്‍ നേടിയില്ലെന്നതാണ് നിരാശാജനകമായ കാര്യം. മാഞ്ചസ്റ്ററില്‍ അദ്ദേഹത്തെ ഒഴിവാക്കാനിടയുണ്ടെന്നാണ് സൂചനകള്‍. അങ്ങനെ വന്നാല്‍ മൂന്നാമനായി സായ് കൡക്കും.

റിഷഭിനു പകരക്കാരന്‍?

ലോര്‍ഡ്‌സിലെ കഴിഞ്ഞ ടെസ്റ്റിനിടെ പരിക്കേറ്റ റിഷഭ് പന്തിനു മാഞ്ചസ്റ്ററില്‍ രണ്ടിന്നിങ്‌സുകളിലും വിക്കറ്റ് കീപ്പ് ചെയ്യാന്‍ സാധിക്കുമോയെന്നതില്‍ സംശയമുണ്ട്. ലോര്‍ഡ്‌സില്‍ ഭൂരിഭാഗവും വിക്കറ്റ് കാത്തത് ധ്രുവ് ജുറേലാണ്.

ബാറ്റിങില്‍ മാത്രമേ റിഷഭിനെ കണ്ടിരുന്നുളളൂ. മാഞ്ചസ്റ്ററില്‍ അദ്ദേഹത്തെ സ്‌പെ്ഷ്യലിസ്റ്റ് ബാറ്റര്‍ മാത്രമായി കളിപ്പിച്ച ശേഷം ജുറേലിനെ കീപ്പറായി ടീമിലേക്കു കൊണ്ടു വരണമോയെന്നതാണ് ടീം മാനേജ്‌മെന്റിനു മുന്നിലുള്ള ചോദ്യം.

നിതീഷിനു പകരമാര്?

പരിക്കു കാരണം ഇന്ത്യന്‍ സീം ബൗളിങ് ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡി ശേഷിച്ച രണ്ടു ടെസ്റ്റുകളില്‍ നിന്നും പിന്‍മാറിയിരിക്കുകയാണ്. കഴിഞ്ഞ രണ്ടു ടെസ്റ്റുകളിലും അദ്ദേഹം പ്ലെയിങ് ഇലവന്റെ ഭാഗമായിരുന്നു. നിതീഷിനു പകരം ആരെന്നതാണ് ഇന്ത്യക്കു മുന്നിലുള്ള ചോദ്യം.

ടീമിലെ മറ്റൊരു സീം ബൗളിങ് ഓള്‍റൗണ്ടര്‍ ശര്‍ദ്ദുല്‍ ടാക്കൂറാണ്. നേരത്തേ ലീഡ്‌സിലെ ആദ്യ ടെസ്റ്റില്‍ അദ്ദേഹം കളിച്ചിരുന്നു. ഇതില്‍ ഫ്‌ളോപ്പായ ശേഷം ശര്‍ദ്ദുലിനെ ഒഴിവാക്കിയാണ് നിതീഷിന ടീമിലേക്കു ഇന്ത്യ കൊണ്ടുവന്നത്. നിതീഷിനു പകരം ശര്‍ദ്ദുലിനെ ഇറക്കണോ അല്ലെങ്കില്‍ ഒരു സ്‌പെഷ്യലിസ്റ്റ് ബാറ്ററെ കളിപ്പിക്കണമോയെന്നതാണ് ഇപ്പോഴത്തെ സംശയം.

AKASHDEEP

ആകാശ്ദീപ് ഫിറ്റോ?

എജ്ബാസ്റ്റണിലെ രണ്ടാം ടെസ്റ്റില്‍ പത്തു വിക്കറ്റുകളുമായി ഇന്ത്യയുടെ സര്‍പ്രൈസ് ഹീറോയായ ആകാശ്ദീപ് ഫിറ്റാണോയെന്നതാണ് മറ്റൊരു ചോദ്യം. അദ്ദേഹത്തിന്റെ ഇടുപ്പ് ഭാഗത്ത് ഇപ്പോള്‍ പരിക്കേറ്റിരിക്കുകയാണ്. ഈ പരിക്ക് എത്രത്തോളം ഗൗരവമുള്ളതാണെന്നു വ്യക്തമല്ല. അദ്ദേഹം കളിച്ചില്ലെങ്കില്‍ പകരം ബൗളിങ് കോമ്പിനേഷന്‍ എങ്ങനെയാവണമന്നതാണ് ചോദ്യം.

മൂന്നു സ്പിന്നര്‍മാര്‍?

ഓള്‍ഡ് ട്രാഫോര്‍ഡിലെ പിച്ച് അല്‍പ്പം സ്ലോയായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതുകൊണ്ട് മൂന്നു സ്പിന്നര്‍മാരടങ്ങുന്ന ടീം കോമ്പിനേഷന്‍ പരീക്ഷിക്കണമോയെന്നതാണ് ചോദ്യം.
ഓള്‍റൗണ്ടര്‍മാര്‍ കൂടിയായ രവീന്ദ്ര ജഡേജയും വാഷിങ്ടണ്‍ സുന്ദറുമായിരുന്നു കഴിഞ്ഞ രണ്ടു ടെസ്റ്റുകളിലും ടീമിലെ സ്പിന്നര്‍മാര്‍. മാഞ്ചസ്റ്ററില്‍ ഇവര്‍ക്കൊപ്പം സ്‌പെഷ്യലിസ്റ്റ് സ്പിന്നറായ കുല്‍ദീപ് യാദവിനെ കൂടി കളിപ്പികണമോയെന്നു ഇന്ത്യ ആലോചിക്കുന്നുണ്ട്.

കാംബോജിനു അരങ്ങേറ്റം?

പരിക്കേറ്റ ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍ അര്‍ഷ്ദീപ് സിങിനു പകരം മറ്റൊരു പുതുമുഖ പേസര്‍ അന്‍ഷുല്‍ കംബോജിനെ ഇന്ത്യന്‍ ടീമിലേക്കു വിളിച്ചിരിക്കുകയാണ്. നേരത്തേ ഇംഗ്ലണ്ട് എയ്‌ക്കെതിരേ ഇന്ത്യന്‍ എ ടീമിനായി അദ്ദേഹം തിളങ്ങിയിരുന്നു. അതിനാല്‍ പ്രസിദ്ധ് കൃഷ്ണയ്ക്കു പകരം മാഞ്ചസ്റ്ററില്‍ കാംബോജിനെ ഇറക്കണമോയെന്നതാണ് ആറാമത്തെ ചോദ്യം.

Story first published: Tuesday, July 22, 2025, 6:51 [IST]
Other articles published on Jul 22, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+