Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: സിറാജോ, ഡക്കെറ്റോ; ശരിക്കും വില്ലനാര്? മുട്ടന്‍ പണി വരുന്നു, ഐസിസി നിയമം ഇങ്ങനെ

ലോര്‍ഡ്‌സ്: മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിവസം ആദ്യ സെഷനിടെയുണ്ടായ സംഭവത്തിന്റെ പേരില്‍ പ്രതിക്കൂട്ടിലായിരിക്കുകയാണ് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജും ഇംഗ്ലീഷ് ഓപ്പണര്‍ ബെന്‍ ഡക്കെറ്റും. വിക്കറ്റെടുത്ത ശേഷമുള്ള സിറാജിന്റെ ആഹ്ലാദ പ്രകടനവും അതിനു ശേഷശമുള്ള ചില ഉരസലുകളുമാണ് വിവാദത്തിലായിരിക്കുന്നത്.

ഇതിന്റെ പേരില്‍ രണ്ടു പേര്‍ക്കുമെതിരേ പിഴയടക്കമുള്ള ശിക്ഷാനടപടികള്‍ വരുമോയെന്നാണ് ഇനി അറിയാനുള്ളത്. യഥാര്‍ഥത്തില്‍ ആരാണ് ഇതില്‍ തെറ്റുകാരന്‍? ഐസിസിയുടെ നിയമത്തില്‍ ഇതേക്കുറിച്ച് എന്താണ് പരാമര്‍ശിക്കുന്നതെന്നു നമുക്കു പരിശോധിക്കാം.

SIRAJ DUCKETT

സംഭവമിങ്ങനെ

ലോര്‍ഡ്‌സ് നാലാം ദിനത്തിലെ കളി പുനരാരംഭിച്ച് ആറാമത്തെ ഓവറിലാണ് ഇംഗ്ലീഷ് ഓപ്പണര്‍ ബെന്‍ ഡക്കെറ്റിനെ മടക്കി മുഹമ്മദ് സിറാജ് ഇന്ത്യക്കു ആദ്യത്തെ ബ്രേക്ക്ത്രൂ സമ്മാനിച്ചത്. വിക്കറ്റ് നഷ്ടമില്ലാതെ 18 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട് ഈ ഓവര്‍ തുടങ്ങിയത്.

എട്ടു റണ്‍സോടെ ഡക്കെറ്റും ആറു റണ്‍സെടുത്ത സാക്ക് ക്രോളിയുമായിരുന്നു ക്രീസില്‍. ഓവറിലെ ആദ്യ രണ്ടു ബോളിലും ഡക്കെറ്റിനു റണ്‍സൊന്നും നേടാനായില്ല. മൂന്നാമത്തെ ബോള്‍ സ്‌കൂപ്പ് ഷോട്ടിലൂടെ ഡക്കെറ്റ് ഫോറിലേക്കു പായിച്ചു. അടുത്ത ബോളില്‍ റണ്ണില്ല.

അഞ്ചാമത്തെ ബോളില്‍ ഡക്കെറ്റിനെ സിറാജ് മടക്കുകയും ചെയ്തു. ഓഫ്സ്റ്റംപിനു നു പുറത്ത് സിറാജെറിഞ്ഞ ബോളില്‍ ഒരു അഗ്രസീവ് ഷോട്ടിനാണ് താരം ശ്രമിച്ചത്. പക്ഷെ മിഡ് ഓണില്‍ നേരെ ജസ്പ്രീത് ബുംറയുടെ കൈകളിലെത്തുകയായിരുന്നു.

വിക്കറ്റെടുത്തതിനു പിന്നാലെ ആക്രോശിച്ചു കൊണ്ടു ഡക്കെറ്റിനു അടുത്തേക്കു സിറാജ് ഓടിയെത്തി. മുഖത്തിനു അരികിലേക്കു വന്നായിരുന്നു ആഹ്ലാദപ്രകടനം. ഡക്കെറ്റ് തിരിച്ചൊന്നും പറഞ്ഞില്ലെങ്കിലും മടങ്ങവെ ഇരുവരും പരസ്പരം തോളില്‍ ഇടിക്കുന്നത് കാണാമായിരുന്നു. ഇതാണ് വലിയ വിവാദമായിരിക്കുന്നത്.

SIRAJ DUCKETT

photocredit: Jiohotstar

തെറ്റ് ആരുടേത്, നിയയമെന്ത്?

മുഹമ്മദ് സിറാജല്ല, മറിച്ച് ബെന്‍ ഡക്കെറ്റാണ് തോള്‍ കൊണ്ടുള്ള ഈ ഇടിയില്‍ യഥാര്‍ഥ വില്ലന്‍. കാരണം സിറാജ് വിക്കറ്റെടുത്ത് ആഹ്ലാദ പ്രകടനം നടത്തവെ ഒരേ ലൈനില്‍ തന്നെയാണ് വീഡിയോയില്‍ വ്യക്തമാണ്. സിറാജ് ആഹ്ലാദ പ്രകടനം നടത്തവെ അദ്ദേഹത്തിന്റെ മുന്നിലേക്കു കയറി നിന്നത് സിറാജാജ്. ഇതാണ് തോള്‍ കൊണ്ടുള്ള ഇടിയില്‍ കലാശിക്കുകയും ചെയ്തത്.

ഐസിസിയുടെ പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.12 പ്രകാരം രണ്ടു ടീമുകളിലെയും കളിക്കാര്‍ തമ്മില്‍ ശാരീരികമായുള്ള ഒരു തരത്തിലുള്ള കോണ്‍ടാക്ടും പാടില്ല. ഇതു ലംഘിച്ചതിന്റെ പേരില്‍ സിറാജിനും ഡക്കെറ്റിനുമെതിരേ ശിക്ഷാ നടപടി വന്നേക്കും. മാച്ച് ഒഫീഷ്യലുകളുടെ റിപ്പോര്‍ട്ട് അനുസരിച്ചായിരിക്കും അന്തിമ തീരുമാനം.

അനുചിതമാത ഏതു തരത്തിലുമുള്ള ശ ശാരീരികമായ സമ്പര്‍ക്കം ക്രിക്കറ്റില്‍ നിരോധിരിക്കുന്നു. കളിക്കാര്‍ മനപ്പൂര്‍വ്വമോ, അലക്ഷ്യമായോ മറ്റൊരു താരത്തിനോ, അംപയര്‍ക്കോ നേരെ ഓടുകയോ, തോള്‍ കൊണ്ട് ഇടിക്കുകയോ ചെയ്താല്‍ അതു ഈ നിയത്തിന്റെ ലംഘനമാണെന്നാണ് വിശദീകരണം.

ലോര്‍ഡ്‌സ് ടെസ്റ്റിലേക്കു വന്നാല്‍ മൂന്നാംദിനം തന്നെ വളരെയധികം അഗ്രസീവായാണ് കളിക്കളത്തില്‍ സിറാജ് കാണപ്പെട്ടത്. അവസാന സെഷനില്‍ ഇംഗ്ലണ്ട് രണ്ടാമിന്നിങ്‌സ് തുടങ്ങാന്‍ വൈകിയപ്പോഴും ഇടയ്ക്കു സമയം പാഴാക്കാന്‍ ഓപ്പണര്‍മാര്‍ ശ്രമിച്ചപ്പോഴുമെല്ലാം അദ്ദേഹം പലതും വിളിച്ച് പറയുന്നതും കാണാമായിരുന്നു. ക്രോളി, ഡക്കെറ്റ് എന്നിവരുമായെല്ലാം സിറാജ് ചെറിയ രീതിയില്‍ ഉരസുകയും ചെയ്തിരുന്നു.

Story first published: Sunday, July 13, 2025, 20:24 [IST]
Other articles published on Jul 13, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+