വിശാഖപട്ടണം: ഇന്ത്യ vs ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് രണ്ടാം തീയ്യതി വിശാഖപട്ടണത്ത് ആരംഭിക്കാന്‍ പോവുകയാണ്. ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് നാണംകെട്ട തോല്‍വിയാണ് നേരിടേണ്ടി വന്നത്. ഇന്ത്യയുടെ ഭാഗ്യമൈതാനമായ ഹൈദരാബാദില്‍ 190 റണ്‍സിന്റെ ലീഡെടുത്തിട്ടും 28 റണ്‍സിന് ഇന്ത്യ തോറ്റുവെന്നതാണ് ദൗര്‍ഭാഗ്യകരമായ കാര്യം. അതുകൊണ്ടുതന്നെ രണ്ടാം ടെസ്റ്റിലൂടെ വമ്പന്‍ തിരിച്ചുവരവാണ് ഇന്ത്യ സ്വപ്‌നം കാണുന്നത്. എന്നാല്‍ അതൊട്ടും എളുപ്പമാവില്ല.
വിരാട് കോലിയുടെ അഭാവത്തോടൊപ്പം ഇപ്പോള്‍ കെ എല്‍ രാഹുലിന്റെയും രവീന്ദ്ര ജഡേജയുടേയും അഭാവവും ഇന്ത്യയെ ബാധിക്കുന്നു. സൂപ്പര്‍ താരങ്ങള്‍ക്ക് പകരം ഇന്ത്യ പ്ലേയിങ് 11ലേക്ക് രജത് പാട്ടീധാറിനേയും സര്‍ഫറാസ് അഹമ്മദിനേയും പരിഗണിക്കുമെന്നാണ് വിവരം. മോശം ഫോമിലുള്ള ശുബ്മാന്‍ ഗില്ലിനെ ഇന്ത്യ ഒഴിവാക്കിയേക്കുമെന്നാണ് വിവരം. എന്നാല്‍ ഇപ്പോഴിതാ ഇന്ത്യയുടെ പ്ലേയിങ് 11 സംബന്ധിച്ച് നിര്‍ണ്ണായക സൂചന നല്‍കിയിരിക്കുകയാണ് ഇന്ത്യയുടെ ബാറ്റിങ് പരിശീലകനായ വിക്രം റാത്തോര്‍.
'ഇവരില്‍ ഒരാളെ തിരഞ്ഞെടുക്കുക പ്രയാസമാണ്. രണ്ട് പേരും സൂപ്പര്‍ താരങ്ങളാണ്. ഇവര്‍ ഇന്ത്യന്‍ ടീമിന് എന്ത് മൂല്യമാണ് നല്‍കുന്നത്. കുറച്ച് വര്‍ഷങ്ങളായി ആഭ്യന്തര ക്രിക്കറ്റില്‍ ഇവര്‍ നടത്തുന്ന പ്രകടനങ്ങള്‍ നമ്മള്‍ കാണുന്നതാണ്. വിശാഖപട്ടണത്തെ പിച്ചില്‍ വലിയ സംഭാവന ചെയ്യാന്‍ ഇവര്‍ക്ക് കഴിവുണ്ട്. ഇവരിലൊരാളെ തിരഞ്ഞെടുക്കുക എനിക്ക് പ്രയാസമാണ്. എന്നാല്‍ രോഹിത് ശര്‍മയും ദ്രാവിഡും ചേര്‍ന്നാണ് അന്തിമ തീരുമാനമെടുക്കുക' പാട്ടീധാര്‍ പറഞ്ഞു.
ഇവരിലൊരാള്‍ പ്ലേയിങ് 11ലേക്കെത്താനാണ് സാധ്യത. ശുബ്മാന്‍ ഗില്‍ മോശം ഫോമിലാണ്. എന്നാല്‍ ഇന്ത്യ അത്ര വേഗം താരത്തെ ഒഴിവാക്കിയേക്കില്ല. അടുത്ത വിരാട് കോലിയെന്ന് പേരെടുത്ത താരമാണ് ഗില്‍. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ മോശം സമയത്ത് ടീം ഗില്ലിനെ നിലനിര്‍ത്താനാണ് സാധ്യത. അതേ സമയം നാലാം നമ്പറില്‍ വിരാട് കോലിയുടേയും കെ എല്‍ രാഹുലിന്റേയും അഭാവത്തില്‍ ഇന്ത്യക്ക് ഒരാളെ കണ്ടെത്തേണ്ടതായുണ്ട്.

സര്‍ഫറാസ് ഖാന്‍, രജത് പാട്ടീധാര്‍ എന്നിവരിലൊരാള്‍ ഈ സ്ഥാനത്തേക്കെത്തും. അത് ആരാവണമെന്നതാണ് ആശയക്കുഴപ്പം. കൂടുതല്‍ സാധ്യത രജത്തിനാണ്. സര്‍ഫറാസിനെക്കാളും മികച്ച ഫിറ്റ്‌നസുള്ള താരമാണ് രജത്. കൂടാതെ ഇന്ത്യ എ ടീമിനായി ഇംഗ്ലണ്ട് ലയണ്‍സിനെതിരേ രജത് സെഞ്ച്വറിയും നേടിയിട്ടുണ്ട്. ഇന്ത്യന്‍ ടീമില്‍ സര്‍ഫറാസിനെക്കാള്‍ സീനിയര്‍ രജത്താണ്. ഇതും പരിഗണിക്കുമ്പോള്‍ രജത്തിന് അവസരം ലഭിക്കാനാണ് കൂടുതല്‍ സാധ്യത.
സര്‍ഫറാസിന്റെ കണക്കുകള്‍ മോശമല്ല. ഇംഗ്ലണ്ട് ലയണ്‍സിനെതിരേ സെഞ്ച്വറിയോടെയാണ് സര്‍ഫറാസുമെത്തുന്നത്. ആഭ്യന്തര ക്രിക്കറ്റില്‍ ഗംഭീര റെക്കോഡുള്ള താരമാണ് സര്‍ഫറാസ്. ട്രിപ്പിള്‍ സെഞ്ച്വറിയടക്കം അദ്ദേഹം നേടിയിട്ടുണ്ട്. ഇത് പരിഗണിക്കുമ്പോള്‍ സര്‍ഫറാസിനെ മാറ്റിനിര്‍ത്തുകയും എളുപ്പമാവില്ല. ശുബ്മാന്‍ ഗില്ലിനെ മാറ്റി സര്‍ഫറാസിനെയും രജത്തിനേയും ഒന്നിച്ച് ഇന്ത്യ പരിഗണിക്കാന്‍ വളരെ വിരളമായ സാധ്യതയാണുള്ളത്.
ഇന്ത്യ മറ്റൊരു സാഹസം ചെയ്യാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അഞ്ചാം നമ്പറില്‍ ശ്രേയസ് അയ്യര്‍ മോശം ഫോമിലാണ്. ഷോര്‍ട്ട് ബോളുകളില്‍ പതറുന്ന കളിക്കാരനാണ് ശ്രേയസ്. അതുകൊണ്ടുതന്നെ താരത്തിന് ടെസ്റ്റില്‍ കൂടുതല്‍ അവസരം നല്‍കി മുന്നോട്ട് പോവുക പ്രയാസമാണ്. ഇത് വിലയിരുത്തുമ്പോള്‍ ഇന്ത്യ ശ്രേയസിനെ പുറത്തിരുത്തി സര്‍ഫറാസിന് അവസരം നല്‍കാനുള്ള സാധ്യതയുമുണ്ട്. സര്‍ഫറാസിന്റെ അമിത ശരീരഭാരമാണ് പ്രശ്‌നം.
വിക്കറ്റ് കീപ്പറാണെങ്കിലും അതിനുള്ള ഫിറ്റ്‌നസ് സര്‍ഫറാസിനില്ല. വ്യത്യസ്ത ഷോട്ട് കളിക്കാന്‍ കഴിവുള്ള താരം മികച്ച ഫീല്‍ഡറുമല്ല. അതുകൊണ്ടുതന്നെ ഇന്ത്യയുടെ തീരുമാനം എന്താണെന്നത് കണ്ടറിയണം. രണ്ട് പേരും ഒരുമിച്ച് പ്ലേയിങ് 11ല്‍ വരാനുള്ള സാധ്യത കുറവാണെന്ന് തന്നെ വേണം വിലയിരുത്താന്‍.