For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഗില്‍ കോപ്പിയടിച്ചത് മുന്‍ സൂപ്പര്‍ താരത്തെ!! അതു മണ്ടത്തരമെന്ന് ബോധ്യമായി, ആരെന്നു കൈഫ് പറയും

ഓവല്‍: ഇംഗ്ലണ്ടുമായുള്ള നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ സെഞ്ച്വറിയുമായി ഇന്ത്യക്കു സമനില നേടിത്തരുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച നായകന്‍ ശുഭ്മന്‍ ഗില്ലിനെ പ്രശംസിച്ചിരിക്കുകയാണ് മുന്‍ താരം മുഹമ്മദ് കൈഫ്. ഒന്നാമിന്നിങ്‌സില്‍ 12 റണ്‍സ് മാത്രമെടുത്ത് പുറത്തായ ഗില്ലിന്റെ ഗംഭീര തിരിച്ചുവരവ് കൂടിയാണ് രണ്ടാമിന്നിങ്‌സില്‍ കണ്ടത്.

ആദ്യ ഓവറില്‍ അക്കൗണ്ട് തുറക്കും മുമ്പ് തന്നെ രണ്ടു വിക്കറ്റുകള്‍ കൈവിട്ട് ടീം വന്‍ തകര്‍ച്ചയുടെ വക്കില്‍ നില്‍ക്കവെയാണ് ഗില്‍ ക്രീസിലെത്തിയത്. ഓപ്പണര്‍ കെഎല്‍ രാഹുലിനൊപ്പം സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയ അദ്ദേഹം ടീമിനെ കരകയറ്റുകയായിരുന്നു. 238 ബോളില്‍ 12 ഫോറുള്‍പ്പെടെ 103 റണ്‍സ് നേടിയാണ് ഗില്‍ ക്രീസ് വിട്ടത്.

തന്റെ ആരാധനാപാത്രം കൂടിയായ ഒരു മുന്‍ സൂപ്പര്‍ താരത്തെ അനുകരിക്കാന്‍ ഗില്‍ പരമ്പരയില്‍ ശ്രമിച്ചുവെന്നും പക്ഷെ അതു അബദ്ധമായിരുന്നുവെന്നു ഗില്‍ തിരിച്ചറിഞ്ഞതായും കൈഫ് ചൂണ്ടിക്കാട്ടി. സ്വതസിദ്ധമായ ശാന്തമായ ശൈലി തന്നെയാണ് ഗില്ലിനു ബെസ്റ്റെന്നും ഇതില്‍ തന്നെ ഉറച്ചു നില്‍ക്കണമെന്നും അദ്ദേഹം ഉപദേശിക്കുന്നു.

VIRAT KOHLI

കോലിയെ അനുകരിച്ചു

ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ കൂടിയായ ഇതിഹാസ ബാറ്റര്‍ വിരാട് കോലിയുടെ അഗ്രസീവ് ശൈലിയെ അനുകരിക്കാന്‍ ശുഭ്മന്‍ ഗില്‍ ശ്രമിച്ചെങ്കിലും അതു ഗുണമല്ല, ദോഷമാണ് ചെയ്തതെന്നു മുഹമ്മദ് കൈഫ് ചൂണ്ടിക്കാട്ടി.

ലോര്‍ഡ്‌സിലെ മൂന്നാം ടെസ്റ്റിനെ അപേക്ഷിച്ച് കഴിഞ്ഞ മല്‍സരത്തില്‍ കൂടുതല്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സഹായിച്ചത് തന്റെ സ്വതസിദ്ധമായ ശൈലിയിലേക്കു മടങ്ങിവന്നത് കാരണമാണെന്നും കൈഫ് വിലയിരുത്തി.

ലോര്‍ഡ്‌സ് ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ കളി വൈകിപ്പിച്ചെന്നു ചൂണ്ടിക്കാട്ടി ഇംഗ്ലീഷ് ഓപ്പണര്‍മാരായ സാക്ക് ക്രോളിയെയും ബെന്‍ ഡക്കെറ്റിനെും ഗില്‍ അധിക്ഷപിച്ചിരുന്നു. അദ്ദേഹത്തിന്റെ അഗ്രസീവായ പെരുമാറ്റം ഇംഗ്ലീഷ്ടീമിനെയും ഇതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു.

മാഞ്ചസ്റ്റിറിലെ നാലാം ടെസ്റ്റില്‍ ശുഭ്മന്‍ ഗില്ലിനു നേരെ ക്യാമറ സൂം ചെയ്തപ്പോഴെല്ലാം വളരെ ശാന്തനായാണ് കാണപ്പെട്ടത്. വിരാട് കോലിയെ അനുകരിക്കാന്‍ ശ്രമിച്ചതിലെ തെറ്റ് അവനു മനസ്സിലാവുകയും ചെയ്തു. ശാന്തമായ സ്വന്തം പ്രകൃതത്തെക്കുറിച്ചും ഗില്‍ തിരിച്ചറിഞ്ഞു. അതു പിന്നീട് അവന്റെ ബാറ്റിങിലും പ്രകടമാവുകയും ചെയ്തുവെന്നും കൈഫ് സ്വന്തം യൂട്യൂബ് കൈഫ് വിശദമാക്കി.

SHUBMAN GILL

ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഇംഗ്ലീഷ് ടീമിനു നേരെ അധിക്ഷേപം നടത്തിയ ശേഷം ഗില്‍ വലിയ സമ്മര്‍ദ്ദത്തിലാണ് ബാറ്റിങിനിടെ കാണപ്പെത്. തന്റെ പതിവു ശൈലിയില്‍ ഷോട്ടുകള്‍ കളിക്കാന്‍ പാടുപെട്ട അദ്ദേഹം ഒട്ടും ആത്മവിശ്വാസത്തിലല്ല കാണപ്പെട്ടത്. എന്നാല്‍ മാഞ്ചസ്റ്ററിലെ കഴിഞ്ഞ ടെസ്റ്റില്‍ തന്റെ അഗ്രസീവ് സമീപനം ഉപേക്ഷിച്ച് അദ്ദേഹം വളരെ കൂളായാണ് കളിച്ചത്. രണ്ടാമിന്നിങ്‌സിലെ മാച്ച് വിന്നിങ് സെഞ്ച്വറിക്കു പിന്നിലും ഇതു തന്നെ ആയിരുന്നു.

കുല്‍ദീപില്ലാതെ ജയിക്കില്ല

ഓവലിലെ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ റിസ്റ്റ് സ്പിന്നറായ കുല്‍ദീപ് യാദവിനെ ഇന്ത്യ നിര്‍ബന്ധമായും കളിപ്പിക്കണമന്നും എങ്കില്‍ മാത്രമേ വിജയം സാധ്യമാവുകയുള്ളൂവെന്നും മുഹമ്മദ് കൈഫ് അഭിപ്രായപ്പെട്ടു.

ഓവല്‍ ടെസ്റ്റില്‍ ഇന്ത്യക്കു വിജയിക്കേണ്ടതുണ്ട്. നിങ്ങള് അതു തോല്‍ക്കുകയാണെങ്കില്‍ പരമ്പരയും കൈവിടും. പരമ്പര സമനിലയാക്കാന്‍ ഇന്ത്യക്കു ജയിച്ച തീരൂ. ജയിക്കുന്നതിനായി 20 വിക്കറ്റുകളും നിങ്ങള്‍ക്കു ആവശ്യമാണ്.

അതിനു മെച്ചപ്പെട്ട ബൗളര്‍മാരെ ഇലവനില്‍ കളിപ്പിക്കുകയും വേണം. സാഹചര്യം എന്തു തന്നെ ആയാലും കുല്‍ദീപ് യാദവിനെ അടുത്ത ടെസ്റ്റില്‍ ഇന്ത്യക്കു ആവശ്യമാണെന്നും കൈഫ് കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, July 30, 2025, 14:37 [IST]
Other articles published on Jul 30, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+