Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ടോപ്പര്‍ ശുബ്മാന്‍ ഗില്‍, ഷമി ഫ്‌ളോപ്പ്; ഇന്ത്യന്‍ താരങ്ങളുടെ റിപ്പോര്‍ട്ട് കാര്‍ഡിതാ

മുംബൈ: ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സര ഏകദിന പരമ്പര ഇന്ത്യ തൂത്തുവാരിയിരിക്കുകയാണ്. ചാമ്പ്യന്‍സ് ട്രോഫി വരാനിരിക്കെ കരുത്തുകാട്ടുന്ന ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. കരുത്തരുടെ നിരയുമായെത്തിയ ഇംഗ്ലണ്ടിന് ഒരവസരം പോലും നല്‍കാതെയാണ് ഇന്ത്യ പരമ്പര തൂത്തുവാരിയത്. നായകന്‍ രോഹിത് ശര്‍മയും സൂപ്പര്‍ താരം വിരാട് കോലിയുമെല്ലാം ഫോമിലേക്ക് തിരിച്ചെത്തിയ പരമ്പര ഇന്ത്യക്ക് വലിയ ആത്മവിശ്വാസം നല്‍കുന്നതാണ്.

ഇംഗ്ലണ്ട് പരമ്പരയില്‍ ഇന്ത്യയുടെ ബാറ്റിങ് നിരയും ബൗളിങ് നിരയും ഒരുപോലെ മികവ് കാട്ടിയെന്നതാണ് എടുത്തു പറയേണ്ടത്. പ്രധാനമായും ഇന്ത്യയുടെ സ്പിന്‍ ബൗളര്‍മാരുടെ പ്രകടനമാണ് എടുത്തു പറയേണ്ടത്. ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം വിലയിരുത്തുമ്പോള്‍ ആരൊക്കെയാണ് മികവ് കാട്ടിയത്? ആരൊക്കെയാണ് ഫ്‌ളോപ്പായത്? താരങ്ങളുടെ റിപ്പോര്‍ട്ട് കാര്‍ഡ് പരിശോധിക്കാം.

രോഹിത്തും കോലിയും ശരാശരി

ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോലിയും ശരാശരി പ്രകടനമാണ് കാഴ്ചവെച്ചത്. 10ല്‍ 5.5 റേറ്റിങ്ങാണ് ഇരുവര്‍ക്കും നല്‍കാനാവുന്നത്. രോഹിത് ശര്‍മ രണ്ടാം മത്സരത്തില്‍ സെഞ്ച്വറി നേടിയപ്പോള്‍ വിരാട് കോലി മൂന്നാം മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടി കസറി. ആദ്യ മത്സരത്തില്‍ മാത്രമാണ് യശ്വസി ജയ്‌സ്വാള്‍ കളിച്ചത്. പ്രതീക്ഷിച്ച പ്രകടനം നടത്താന്‍ സാധിക്കാത്ത ജയ്‌സ്വാളിന് 2 റേറ്റിങ്ങാണ് നല്‍കാന്‍ സാധിക്കുക.

ശുബ്മാനും ശ്രേയസും മിന്നും ഫോമില്‍

ശുബ്മാന്‍ ഗില്ലാണ് ഏറ്റവും മികച്ച ഫോമില്‍ കളിച്ച താരം. രണ്ട് അര്‍ധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയും നേടിയ ഗില്ലാണ് റേറ്റിങ്ങില്‍ മുന്നിലുള്ളത്. 10ല്‍ 9.5 റേറ്റിങ്ങാണ് ഗില്ലിനുള്ളത്. ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായ ഗില്‍ തകര്‍പ്പന്‍ പ്രകടനത്തോടെ പരമ്പരയിലെ താരമായി മാറുകയും ചെയ്തു. ശ്രേയസ് അയ്യരാണ് സ്ഥിരതയോടെ മിന്നിച്ച മറ്റൊരു താരം 8.5 റേറ്റിങ്ങാണ് ശ്രേയസിനുള്ളത്. നാലാം നമ്പറില്‍ ശ്രേയസ് അയ്യര്‍ ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. ഇന്ത്യയുടെ മധ്യനിരയിലെ പല പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരം കാണാന്‍ ശ്രേയസിലൂടെ സാധിച്ചിരിക്കുകയാണ്.

rohit sharma virat kohli

അക്ഷര്‍ ശരാശരിക്കും മുകളില്‍

ഇന്ത്യയുടെ സ്പിന്‍ ഓള്‍റൗണ്ടറായ അക്ഷര്‍ പട്ടേലിന്റെ പ്രകടനം ശരാശരിക്ക് മുകളിലാണെന്ന് പറയാം. അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചപ്പോള്‍ മികവ് കാട്ടാന്‍ അക്ഷറിനായി. പന്തുകൊണ്ടും അക്ഷര്‍ പട്ടേല്‍ മിന്നിച്ചു. 10ല്‍ 7 റേറ്റിങ് അക്ഷറിന് നല്‍കാം. കെ എല്‍ രാഹുലിന് ശോഭിക്കാനായില്ല. ബാറ്റിങ്ങില്‍ മൂന്നാം മത്സരത്തില്‍ മാത്രമാണ് അല്‍പ്പം ഭേദപ്പെട്ട് നിന്നത്. അഞ്ച് റേറ്റിങ് നല്‍കാം. ഹാര്‍ദിക് പാണ്ഡ്യക്ക് 4 റേറ്റിങ് നല്‍കാം. ഓള്‍റൗണ്ട് പ്രകടനം പുറത്തെടുക്കാന്‍ ഹാര്‍ദിക്കിനായില്ല.

സ്പിന്‍ ഓള്‍റൗണ്ടറായ രവീന്ദ്ര ജഡേജയുടെ റേറ്റിങ് 8.5 ആണ്. സ്പിന്നറെന്ന നിലയില്‍ മികവ് കാട്ടാന്‍ ജഡേജക്കായി. യുവ പേസറായ ഹര്‍ഷിത് റാണക്ക് 7 റേറ്റിങ് പോയിന്റാണ് നല്‍കാനാവുക. കുല്‍ദീപ് യാദവിന് അഞ്ച് റേറ്റിങ് പോയിന്റും മുഹമ്മദ് ഷമിക്ക് 4.5 റേറ്റിങ് പോയിന്റും വരുണ്‍ ചക്രവര്‍ത്തിക്ക് 2 റേറ്റിങ് പോയിന്റും നല്‍കാം. ഇടം കൈയന്‍ പേസറായ അര്‍ഷ്ദീപ് സിങ് മൂന്നാം മത്സരം മാത്രമാണ് കളിച്ചത്. 6 റേറ്റിങ് അര്‍ഷ്ദീപ് സിങ്ങിന് നല്‍കാന്‍ സാധിക്കും.

ഇന്ത്യയുടെ ബാറ്റിങ് നിര ശക്തം

ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പ് ഇന്ത്യയുടെ ബാറ്റിങ് നിര ശക്തമായിരിക്കുകയാണ്. രോഹിത്തും കോലിയും ഫോമിലേക്കെത്തിയതോടെ ഇന്ത്യയുടെ താരനിര കരുത്തുറ്റതായി മാറിയിരിക്കുന്നു. ശ്രേയസ് അയ്യരും ശുബ്മാന്‍ ഗില്ലും മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. ഇന്ത്യയുടെ സ്പിന്‍ നിര മധ്യ ഓവറുകളില്‍ മിടുക്കുകാട്ടുന്നത് ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തിയിട്ടുണ്ട്. ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പ് ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്ന പ്രകടനമാണ് ടീം കാഴ്ചവെച്ചിരിക്കുന്നത്.

Story first published: Thursday, February 13, 2025, 8:03 [IST]
Other articles published on Feb 13, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+