Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അവന്‍ 11ല്‍ വേണ്ടിയിരുന്നു!! ഇതു ഗില്ലിന്റെ ടീം, അല്ലാതെ ഗംഭീറിന്റെയല്ല; ഗവാസ്‌കര്‍ കലിപ്പില്‍

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടുമായുള്ള നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ഇന്നിങ്‌സ് പരാജയഭീതിയില്‍ നില്‍ക്കവെ മുന്‍ ഇതിഹാസവും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍ കട്ടക്കലിപ്പിലാണ്. ഈ മല്‍സരത്തില്‍ ഇന്ത്യ ഇറക്കിയ ഇലവനില്‍ അദ്ദേഹത്തിനു കടുത്ത അതൃപ്തിയാണുള്ളത്.

ഈ ടീം ശുഭ്മന്‍ ഗില്ലിന്റെയാണെന്നും അല്ലാതെ ഗൗതം ഗംഭീറിന്റെയല്ലെനിനും ഗവാസ്കര്‍ തുറന്നടിക്കുന്നു. അതുകൊണ്ടു തന്നെ ആരൊക്കെ ടീമില്‍ വേണമെന്നു തീരുമാനമെടുക്കേണ്ടതും ഗില്ലാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.

311 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡ് വഴങ്ങേണ്ടി വന്നതോടെയാണ് മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ഇന്ത്യ ശരിക്കും ബാക്ക്ഫൂട്ടിലായത്. അതു മറിടക്കാന്‍ എട്ടു വിക്കറ്റുകള്‍ കൈയിലിക്കെ അഞ്ചാംദിനം ഇന്ത്യക്കു 137 റണ്‍സ് കൂടി ആവശ്യമാണ്. ഈ മല്‍സരം ഇന്ത്യക്കു ഇനി ജയിക്കുക അസാധ്യമാണ്. അതിനാല്‍ സമനില പിടിച്ചുവാങ്ങുക തന്നെയാവും ഇന്ത്യ ലക്ഷ്യമിടുക.

GILL GAVASKAR

ഗവാസ്‌കര്‍ കലിപ്പില്‍

മാഞ്ചസ്റ്റര്‍ ടെസ്റ്റിന്റെ നാലാദിനം സോണി സ്‌പോര്‍ടിസിനോടു സംസാരിക്കവെ അതി രൂക്ഷമായിട്ടാണ് ഇന്ത്യന്‍ ടീം മാനേജ്‌മെന്റിനെ സുനില്‍ ഗവാസ്‌കര്‍ വിമര്‍ശിച്ചത്. ഒരു ടീമിനെ സംബന്ധിച്ച് എല്ലായ്‌പ്പോഴും വലുത് ക്യാപ്റ്റനാണന്നും സുപ്രധാന തീരുമാനങ്ങളെടുക്കേണ്ടതും അയാളാണെന്നു ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടി.

നമുക്കു ആദ്യകാലങ്ങളില്‍ കോച്ചുമാര്‍ ഉണ്ടായിരുന്നില്ല. മാനേജര്‍മാരും അസിസ്റ്റന്റ് മാനേജര്‍മാരുമായി മുന്‍ താരങ്ങളാണ് നമുക്കുണ്ടായിരുന്നത്. നിങ്ങള്‍ക്കു എപ്പോള്‍ വേണമെങ്കിലും സമീപിക്കാനും കാര്യങ്ങള്‍ സംസാരിക്കാനും സാധിച്ചിരുന്ന വ്യക്തികളായിരുന്നു അവരെല്ലാം. അവര്‍ നിങ്ങള്‍ക്കു ലഞ്ച് ടൈമിലോ, ആദ്യദിനത്തിലെ കളിക്കുശേഷമോ, അല്ലെങ്കില്‍ ഗെയിമിനു മുമ്പോ ചില ഉപദേശങ്ങള്‍ നല്‍കുകയാണ് ചെയ്തിരുന്നതെന്നും ഗവാസ്‌കര്‍ വ്യക്തമാക്കി.

ക്യാപ്റ്റന്‍ തീരുമാനിക്കണം

ടീമിനെ സംബന്ധിച്ചുളള തീരുമാനങ്ങള്‍ മുഴുവന്‍ ഒരിക്കലും കോച്ചിനു വിട്ടു കൊടുക്കാന്‍ പാടില്ലെന്നും ക്യാപ്റ്റനാണ് അന്തിമ കോള്‍ എടുക്കേണ്ടതെന്നുമാണ് സുനില്‍ ഗവാസ്‌കര്‍ പറയുന്നത്. ക്യാപ്റ്റന്റെയും കോച്ചിന്റെയും കോമ്പിനേഷനുകള്‍ക്കു ചുറ്റും വട്ടം കറങ്ങുകയെന്നത് എന്നെ സംബന്ധിച്ച് ഏറെ ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്.

ഞാന്‍ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായിരിക്കെ ഞങ്ങള്‍ക്കൊപ്പം മാനേജരായി ഉണ്ടായിരുന്നത് ഒരു മുന്‍ താരമാണ്. ഞങ്ങളുടെ വിങ് കമാന്ററായിരുന്നു രാജ് സിങ് ദുംഗാര്‍പുര്‍. കൂടാതെ എറാപ്പള്ളി പ്രസന്നയും ടീമിനൊപ്പമുണ്ടായിരുന്നു. അദ്ദേഹം വളരെ മഹാനായിരുന്നുവെന്നും ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു.

INDIAN TEAM

ടീം സെലക്ഷന്‍ കാര്യങ്ങളില്‍ ക്യാപ്റ്റന്റേതാവണം അവസാനത്തെ കോളെന്നു അദ്ദേഹം പറഞ്ഞു. സ്റ്റാര്‍ സ്പിന്നര്‍ കുല്‍ജദീപ് യാദവിന്റെ സെലക്ഷനുമായി ബന്ധപ്പെടുത്തിയാണ് ഗവാസ്‌കര്‍ ഇക്കാര്യം പരാമര്‍ശിച്ചത്. ഈ പരമ്പരയിലെ നാലു ടെസ്റ്റുകളിലും കുല്‍ദീപിനു ഇന്ത്യ അവസരം നല്‍കിയിട്ടില്ല. പകരം ബാറ്റിങിനു കൂടുതല്‍ ആഴം നല്‍കാന്‍ ഓള്‍റൗണ്ടര്‍മാരെ കൂടുതലായി ഉള്‍പ്പെടുത്തുന്ന സമീപനമാണ് ഇന്ത്യ സ്വീകരിച്ചത്.

ഇതു ഗില്ലിന്റെ ടീം

ഇപ്പോഴത്തെ ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലായതിനാല്‍ സെലക്ഷന്റെ കാര്യത്തില്‍ അവസാന തീരുമാനമെടുക്കേണ്ടതും അദ്ദേഹമാണ്, മറിച്ച് ഗൗതം ഗംഭീറല്ലെന്നു സുനില്‍ ഗവാസ്‌കര്‍ തുറന്നടിക്കുന്നു. പോയിന്റ് എന്താണെന്നു വച്ചാല്‍ ആത്യന്തികമായി ഒരു ടീമെന്നത് ക്യാപ്റ്റന്റേതു മാത്രമാണ്.

ടീമില്‍ ആരെങ്കിലും വേണമെന്നു ഗില്‍ ആഗ്രഹിച്ചില്ലെന്നു നിങ്ങള്‍ക്കു പറയാന്‍ കഴിയില്ല. ശര്‍ദ്ദുല്‍ ടാക്കൂറിന്റെയോ, കുല്‍ദീപ് യാദവിന്റെയോ കാര്യത്തില്‍ ഇവരെ ടീമില്‍ വണമെന്നു ഗില്ലിനു തോന്നിയിട്ടുണ്ടാവും. അവനാണ് ഈ ടീമിന്റെ ക്യാപ്റ്റന്‍. ആളുകള്‍ ഗില്ലിനെക്കുറിച്ചും അവന്റെ ക്യാപ്റ്റന്‍സിയെ കുറിച്ചുമാണ് സംസാരിക്കുക. അതുകൊണ്ടു ടീമിന്റെ കാര്യത്തില്‍ എല്ലാ കോളും അവന്റേതാണെന്നും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Sunday, July 27, 2025, 12:56 [IST]
Other articles published on Jul 27, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+