For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: 172 റണ്‍സ്, ഗില്ലിനെ കാത്ത് വമ്പന്‍ റെക്കോര്‍ഡ്!! അംല തെറിക്കുമോ?

ഇംഗ്ലണ്ടുമായി അടുത്ത മാസം നടക്കാനിരിക്കുന്ന ഏകദിന പരമ്പരയില്‍ വമ്പന്‍ റെക്കോര്‍ഡിന് അരികിലാണ് ഇന്ത്യന്‍ സ്റ്റാര്‍ ഓപ്പണര്‍ ശുഭ്മന്‍ ഗില്‍. മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ അദ്ദേഹം തീര്‍ച്ചയായും ഇന്ത്യന്‍ ടീമിലുണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കാരണം അതിനു പിന്നാലെ നടക്കാനിരിക്കുന്ന ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് ഓപ്പണര്‍മാരില്‍ ഒരാളാണ് ഗില്‍.

ഓസ്‌ട്രേലിയക്കെതിരേ സമാപിച്ച ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയില്‍ അദ്ദേഹം ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു. പക്ഷെ ഇന്ത്യ 1-3നു ട്രോഫി അടിയറ വച്ച പരമ്പരയില്‍ ഗില്ലിനു പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താനായില്ല. ഒരു ഫിഫ്റ്റി പോലുമില്ലാതെയാണ് താരം പരമ്പര അവസാനിപ്പിച്ചത്. എന്നാല്‍ ഇതിന്റെ ക്ഷീണം ഇംഗ്ലണ്ടുമായുള്ള ഏകദിനത്തില്‍ റെക്കോര്‍ഡ് നേട്ടത്താടെ തീര്‍ക്കാനായിരിക്കും ഗില്ലിന്റെ ശ്രമം.

SHUBMAN GILL

ചരിത്രത്തിനരികെ ഗില്‍

ഏകദിന ക്രിക്കറ്റില്‍ ചരിത്രനേട്ടമാണ് ഇംഗ്ലണ്ടുമായുള്ള ഏകദിന പരമ്പരയില്‍ ശുഭ്മന്‍ ഗില്ലിനെ കാത്തിരിക്കുന്നത്. ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 2500 റണ്‍സ് പൂര്‍ത്തിയാക്കിയ താരമെന്ന അപൂര്‍വ്വനേട്ടത്തിന് അരികിലാണ് അദ്ദേഹം. നിലവില്‍ ഈ റെക്കോര്‍ഡ് സൗത്താഫ്രിക്കയുടെ മുന്‍ സൂപ്പര്‍ താരവും ഓപ്പണറുമായിരുന്ന ഹാഷിം അംലയ്ക്കു അവകാശപ്പെട്ടതാണ്. 53 ഏകദിനങ്ങളില്‍ നിന്നാണ് അദ്ദേഹം ഈ മാന്ത്രികസംഖ്യ പിന്നിട്ടത്.

അതേസമയം, ഗില്‍ ഇതിനകം 47 ഏകദിനങ്ങളില്‍ നിന്നും 2328 റണ്‍സ് അടിച്ചെടുത്തു കഴിഞ്ഞു. ഇംഗ്ലണ്ടുമായുള്ള അടുത്ത പരമ്പരയില്‍ മൂന്നു കളിയില്‍ നിന്നും 172 റണ്‍സ് നേടാനായാല്‍ അംലയെ പിന്തള്ളി ഗില്‍ പുതിയ കിങായി മാറും.

എന്നാല്‍ അടുത്ത രണ്ടു കളിയില്‍ നിന്നു തന്നെ ഇത്രയും റണ്ണെടുത്ത് റെക്കോര്‍ഡിടാനാവും അദ്ദേഹത്തിന്റെ ശ്രമം. അതിനായാല്‍ 50ല്‍ താഴെ മല്‍സരങ്ങളില്‍ 2500 റണ്‍സ് സ്‌കോര്‍ ചെയ്ത താരമെന്ന റെക്കോര്‍ഡ് ഗില്ലിനെ തേടിയെത്തുകയും ചെയ്യും.

ഗില്ലിന്റെ ഫോം

സമീപകാലത്തു ശുഭ്മന്‍ ഗില്ലിന്റെ ഫോമിലുണ്ടായിട്ടുള്ള ഇടിവ് ഇന്ത്യയെ ആശങ്കയിലാക്കുന്നുണ്ട്. അവസാനമായി കളിച്ചിട്ടുള്ള പരമ്പരകളിലൊന്നും അദ്ദേഹത്തിന്റെ പ്രകടനം അത്ര മികച്ചതല്ല. കൂടാതെ ബാറ്റിങിലെ സ്ഥിരതയില്ലായ്മ കാരണം ചില മല്‍സരങ്ങളില്‍ ഗില്ലിനു പ്ലെയിങ് ഇലവനില്‍ സ്ഥാനവും നഷ്ടമായിരുന്നു,.

ഇംഗ്ലണ്ടുമായി വരാനിരിക്കുന്ന എകദിന പരമ്പര ബാറ്ററെന്ന നിലയില്‍ അദ്ദേഹത്തിനു ഏറെ നിര്‍ണായകമാണ്. ഇതില്‍ തിളങ്ങാനായില്ലെങ്കില്‍ ഐസിസി ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ ഗില്ലിനു സ്ഥാനം നഷ്ടമായേക്കും. പകരം മിന്നുന്ന ഫോമിലുള്ള യുവ ബാറ്റിങ് സെന്‍സേഷന്‍ യശസ്വി ജയ്‌സ്വാളിനാവും ഓപ്പണറായി നറുക്കു വീഴുക.

ഗില്ലിന്റെ കരിയര്‍

വിരാട് കോലിക്കു ശേഷം ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത പോസ്റ്റര്‍ ബോയ് ആയി മാറുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന താരാണ് 25 കാരനായ ശുഭ്മന്‍ ഗില്‍. ഇന്ത്യക്കായി മൂന്നു ഫോര്‍മാറ്റുകളിലും താരം കളിച്ചു കഴിഞ്ഞെങ്കിലും ഏകദിനത്തില്‍ മാത്രമാണ് സ്‌പെഷ്യല്‍ പ്രകടനം നടത്താനായിട്ടുള്ളത്.

ഏകദിനത്തില്‍ 58.20 ശരാശരിയില്‍ 47 കളിയില്‍ നിന്നും 2328 റണ്‍സ് ഗില്‍ സ്വന്തം പേരിലേക്കു ചേര്‍ത്തു കഴിഞ്ഞു. ആറു സെഞ്ച്വറികളും 13 ഫിഫ്റ്റി പ്ലസ് സ്‌കോറുകളും ഇതിലുള്‍പ്പെടും. ഉയര്‍ന്ന സ്‌കോര്‍ 208 റണ്‍സുമാണ്. എന്നാല്‍ ടി20യില്‍ 21 മല്‍സരങ്ങളില്‍ നിന്നും 30.42 ശരാശരിയില്‍ 578 റണ്‍സ് മാത്രമേ ഗില്ലിനു നേടാനായിട്ടുള്ളൂ. ടെസ്റ്റിലാവട്ടെ 32 ടെസ്റ്റുകളിലെ 59 ഇന്നിങ്‌സുകളിലായി സ്‌കോര്‍ ചെയ്തത് 1893 റണ്‍സാണ്.

Story first published: Friday, January 10, 2025, 19:48 [IST]
Other articles published on Jan 10, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+