For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്ലിലും ഇതു കണ്ടു, ക്യാപ്റ്റന്‍ ഗില്‍ വലിയൊരു മാറ്റം വരുത്തണം!! വമ്പന്‍ മുന്നറിപ്പ്

ഇംഗ്ലണ്ടിനെതിരേയുള്ള നിര്‍ണായകമായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് അടുത്തയാഴ്ച നടക്കാനിരിക്കെ ഇന്ത്യന്‍ നായകന്‍ ശുഭ്മന്‍ ഗില്ലിനു മുന്നറിയിപ്പുമായി മുന്‍ ഓസ്‌ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ ബ്രാഡ് ഹാഡിന്‍. പുതിയ ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയില്‍ വലിയൊരു മാറ്റം നിര്‍ബന്ധമായും ഗില്‍ വരുത്തിയേ തീരൂവെന്നാണ് അദ്ദേഹത്തിന്റെ ഉപദേശം.

ലീഡ്‌സിലെ ഹെഡിങ്‌ലേയില്‍ നടന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ അഞ്ചു വിക്കറ്റിന്റെ പരാജയമാണ് ഇന്ത്യക്കു നേരിടേണ്ടി വന്നത്. ഇതോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 0-1നു പിന്നിലാവുകയും ചെയ്തിരിക്കുകയാണ്. 371 റണ്‍സെന്ന വലിയ വിജയലക്ഷ്യം ഇംഗ്ലണ്ടിനെ മുന്നില്‍ വച്ചിട്ടും അതു പ്രതിരോധിക്കാന്‍ ഇന്ത്യക്കു കഴിഞ്ഞില്ലെന്നതാണ് നിരാശാജനകമായ കാര്യം.

SHUBMAN GILL

ഹാഡിന്റെ ഉപദേശമെന്ത്?

ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനെന്ന നിലയില്‍ തന്റെ മനോഭാവത്തില്‍ ചില ക്രമീകരണങ്ങള്‍ ശുഭ്മന്‍ ഗില്‍ വരുത്തേണ്ടത് ആവശ്യമാണെന്നാണ് ബ്രാഡ് ഹാഡിന്‍ നിര്‍ദേശിക്കുന്നത്. ലീഡ്‌സിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യന്‍ ടീമിന്റെ ദയനീയ ഫീല്‍ഡിങ് പ്രകടനത്തില്‍ നിരാശ പ്രകടിപ്പിച്ച അദ്ദേഹം ഇതു മെച്ചപ്പെടുത്തിയേ തീരൂവെന്നും ഉപദേശിക്കുന്നു.

തന്റെ ഇപ്പോഴത്തെ മനോഭാവത്തില്‍ കൂടി മാറ്റം വരുത്തിയാല്‍ മാത്രമേ ടെസ്റ്റില്‍ മികച്ചൊരു ഫീല്‍ഡിങ് ടീമായി ഇന്ത്യയെ മാറ്റിയെടുക്കാന്‍ ഗില്ലിനു കഴിയൂയെന്നും ഹാഡിന്‍ ചൂണ്ടിക്കാട്ടി. ഏതു വര്‍ഷത്തില്‍ കളിച്ചിട്ടുള്ളവരായാലും മഹത്തായ ടീമുകളെയെടുത്താല്‍ അവരെ വേറിട്ടു നിര്‍ത്തുന്ന പ്രധാന ഘടകം ഫീല്‍ഡിങ് തന്നെയാണ്. അത്തരം ടീമുകളുടെ ഫീല്‍ഡിങ് എല്ലായ്‌പ്പോഴും മികവുറ്റതായിരുന്നുവെന്നു കാണാം.

ശുഭ്മന്‍ ഗില്‍ ഇന്ത്യയുടെ ഇപ്പോഴത്തെ ടെസ്റ്റ് ടീമില്‍ കൊണ്ടു വരേണ്ടതും ഇതാണ്. അതിനായി തന്റെ ഇപ്പോഴത്തെ മനോഭാവത്തിലും അദ്ദേഹം ക്രമീകരണം നടത്തേണ്ടത് ആവശ്യമാണ്. നിങ്ങള്‍ക്കു നന്നായി ഫീല്‍ഡ് ചെയ്യാനും, മുഴുവന്‍ സമയവും മല്‍സരിക്കാനും ആഗ്രഹമുണ്ടെങ്കില്‍ അതു മനോഭാവം മാത്രമാണെന്നും ഹാഡിന്‍ വിശദമാക്കി.

കളിക്കളത്തിനു പുറത്ത് നിങ്ങള്‍ക്കു ടെക്‌നിക്കലായ എല്ലാ കാര്യങ്ങളും ചെയ്യാം, കൂടാതെ എത്ര കോച്ചുമാരെ വേണമെങ്കിലും നിയോഗിക്കുകയും ചെയ്യാം. അതൊന്നും പ്രശ്‌നമല്ല. ഈ വര്‍ഷത്തെ ഐപിഎല്ലില്‍ പോലും ക്യാച്ചിങ് വളരെ പരിതാപകരമായിരുന്നുവെന്നും ലിസ്റ്റ്എന്‍ആര്‍ സ്‌പോര്‍ട്ടിന്റെ പോഡ്കാസ്റ്റില്‍ ഹാഡിന്‍ കൂട്ടിച്ചേര്‍ത്തു.

ഫീല്‍ഡിങ് പ്രകടനം

ലീഡ്‌സ് ടെസ്റ്റില്‍ ഇന്ത്യന്‍ പരാജയത്തിന്റെ പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന് ഫീല്‍ഡിങിലെ ദയനീയ പ്രകടനമായിരുന്നു. എട്ടുു ക്യാച്ചുകളാണ് കളിയില്‍ ഇന്ത്യന്‍ താരങ്ങള്‍ കൈവിട്ട് കളഞ്ഞത്. ഇതില്‍ ആറും ഒന്നാമിന്നിങ്‌സിലായിരുന്നു.

മാത്രമല്ല, ഏറ്റവുമധികം ക്യാച്ചുകള്‍ നഷ്ടപ്പെടുത്തി ടീമിന്റെ ഏറ്റവും വലിയ വില്ലനായി മാറിയത് ഓപ്പണര്‍ യശസ്വി ജയ്‌സ്വാളാണ്. നാലു ക്യാച്ചുകള്‍ അദ്ദേഹം പാഴാക്കി. ജയ്‌സ്വാളിന്റെ ക്യാച്ച് നഷ്ടത്തിലൂടെ മാത്രം 166 റണ്‍സ് അധികമായി ഇന്ത്യക്കു വിട്ടു നല്‍കേണ്ടിയും വന്നു.

INDIA TEST TEAM

ഒന്നാമിന്നിങ്‌സില്‍ വെറും ആറു റണ്‍സിന്റെ ലീഡ് മാത്രമേ ഇന്ത്യക്കു നേടാനായുള്ളൂ. ഇതിനു പ്രധാന കാരണം കൈവിട്ടു കളഞ്ഞ ക്യാച്ചുകളാണ്. അല്ലായിരുന്നെങ്കില്‍ 150 പ്ലസ് റണ്‍സിന്റെയെങ്കിലും ലീഡ് ഇന്ത്യക്കു നേടിയെടുക്കാമായിരുന്നു. ഇതു മല്‍സരവിധി തന്നെ മാറ്റുകയും ചെയ്‌തേനെ.

ഇംഗ്ലണ്ടിന്റെ സെഞ്ച്വറി വീരനായ ഒല്ലി പോപ്പിന്റെയും ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ നേടിയ ബെന്‍ ഡക്കെറ്റ്, ഹാരി ബ്രൂക്ക് എന്നിവരുടെയെല്ലാം ക്യാച്ചുകള്‍ ഇന്ത്യന്‍ താരങ്ങള്‍ കളഞ്ഞുകുളിച്ചു. രണ്ടാമിന്നിങ്‌സില്‍ ഡക്കെറ്റ് 97ല്‍ നില്‍ക്കെയും ഇന്ത്യ വിലപ്പെട്ട ഒരു ക്യാച്ച് പാഴാക്കി. പിന്നീട് 149 റണ്‍സുമായി അദ്ദേഹം അവരുടെ വിജയത്തിനു ചുക്കാന്‍ പിടിക്കുകയും ചെയ്തു.

Story first published: Saturday, June 28, 2025, 18:07 [IST]
Other articles published on Jun 28, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+