Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രാഹുലിന്റെ ഉപദേശം കേട്ടില്ല!! സിറാജിനെ വിശ്വസിച്ചു, ഗില്‍ കാണിച്ചത് വലിയ മണ്ടത്തരം

മാഞ്ചസ്റ്റര്‍: ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയില്‍ റിവ്യു എടുക്കുന്ന കാര്യത്തില്‍ താന്‍ എത്ര മാത്രം ദുരന്തമാണെന്നു ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണ് ശുഭ്മന്‍ ഗില്‍. നാലാം ടെസ്റ്റിന്റെ മൂന്നാം ദിനം ആദ്യ സെഷനില്‍ തന്നെ വീണ്ടുമൊരു അബദ്ധം കാണിച്ചിരിക്കുകയാണ് അദ്ദേഹം. പരിചയസമ്പന്നനായ കെഎല്‍ രാഹുലിന്റെ ഉപദേശം പോലും കേള്‍്ക്കാതെയാണ് ആവേശം കാണിച്ച് ഗില്‍ ടീമിനെയും കുഴിയില്‍ ചാടിച്ചത്.

അതേസമയം, ഈ ടെസ്റ്റ് ഇന്ത്യയില്‍ നിന്നും പതിയെ വഴുതിപ്പോയി കൊണ്ടിരിക്കുകയാണ്. വലിയ ലീഡിലേക്കാണ് ഇംഗ്ലണ്ട് ഇപ്പോള്‍ നീങ്ങുന്നത്. ഇന്ത്യയുടെ ഒന്നാമിന്നിങ്്‌സ് ടോട്ടലായ 358 റണ്‍സിനു മറുപടിയില്‍ മൂന്നാംദിനം 66 ഓവറുകള്‍ കഴിഞ്ഞപ്പോള്‍ ഇംഗ്ലണ്ട് രണ്ടു വിക്കറ്റിനു 292 റണ്‍സെന്ന നിലയിലാണ്. എട്ടു വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ഇന്ത്യക്കൊപ്പമെത്താന്‍ അവര്‍ക്കു ഇനി 66 റണ്‍സ് മാത്രം മതി.

SHUBMAN GILL

ഗില്‍ മണ്ടന്‍ ക്യാപ്റ്റന്‍

ബോളിന്റെ ലൈനോ, ലെങ്‌ത്തോ ഒന്നും തന്നെ കാര്യമായി പരിഗണിക്കാതെ സ്വന്തം ടീമില ബൗളറെ മാത്രം വിശ്വസിച്ച് റിവ്യു എടുക്കുന്ന ക്യാപ്റ്റണായി ശുഭ്മന്‍ ഗില്‍ മാറിയിരിക്കുകയാണ്. മാഞ്ചസ്റ്റര്‍ ടെസ്റ്റിന്റെ മൂന്നാംദിനം ആദ്യത്തെ സെഷനില്‍ സംഭവിച്ചതും ഇതു തന്നെയാണ്. മുഹമ്മദ് സിറാജെറിഞ്ഞ 52ാമത്തെ ഓവറിലായിരുന്നു സംഭവം.

ഇംഗ്ലണ്ട് അപ്പോള്‍ രണ്ടു വിക്കറ്റിനു 240 റണ്‍സെന്ന നിലയിലായിരുന്നു. ഓവര്‍ തുടങ്ങുമ്പോള്‍ 25 റണ്‍സോടെ ഒല്ലി പോപ്പും 21 റണ്‍സെടുത്ത ജോ റൂട്ടുമായിരുന്നു ക്രീസില്‍. റൂട്ടാണ് ഈ ഓവറില്‍ സ്‌ട്രൈക്ക് നേരിട്ടത്. സിറാജിനെതിരേ ആദ്യത്തെ നാലു ബോളിലും അദ്ദേഹത്തിനു റണ്ണൊന്നുമെടുക്കാനായില്ല. അഞ്ചാമത്തേത് ഉയരം കുറഞ്ഞ ഒരു ലെങ്ത്ത് ബോളായിരുന്നു. ക്രീസിനു അല്‍പ്പം പുറത്തേക്കിറങ്ങിയാണ് റൂട്ട് ഇതു കളിക്കാന്‍ ശ്രമിച്ചത്.

പക്ഷെ ടൈമിങ് പിഴച്ചപ്പോള്‍ ബോള്‍ നേരെ പാഡിലാണ് പതിച്ചത്. പാഡില്‍ ഫ്‌ളിക്കായ ഫൈന്‍ ലെഗിലൂടെ നേരെ ബൗണ്ടറിയിലേക്കു പായുകയും ചെയ്തു. പിന്നാലെ സിറാജിന്റെ ശക്തമായ എല്‍ബിഡബ്ല്യു അപ്പീല്‍. അതു ഉറപ്പായും ഔട്ടാണെന്ന ഉറച്ച വിശ്വാസത്തിലുമാണ് അദ്ദേഹം കാണപ്പെട്ടത്.

ഇതോടെ സ്ലിപ്പിലുണ്ടായിരുന്ന നായകന്‍ ഗില്‍ സിറാജിനു സമീപത്തേക്കു വരികയും അഭിപ്രായം തേടുകയും ചെയ്തു. ബോള്‍ ലൈനിലാണ് പിച്ച് ചെയ്തതെന്നും വിക്കറ്റില്‍ പതിക്കുമെന്നും സിറാജ് ആത്മവിശ്വസവും പ്രകടിപ്പിച്ചു. പക്ഷെ സ്ലിപ്പില്‍ ഗില്ലിനൊപ്പമുണ്ടായിരുന്ന കെഎല്‍ രാഹുലോ, വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറേലോ റിവ്യു എടുക്കാന്‍ വേണ്ടത്ര താല്‍പ്പര്യം കാണിച്ചില്ല.

MOHAMMED SIRAJ

രാഹുലാവട്ടെ ബോളിന്റെ ആംഗിളിനെക്കുറിച്ച് കൈ കൊണ്ടു ആംഗ്യം കാണിക്കുന്നതും കാണാമായിരുന്നു. ഇതോടെ ഗില്‍ റിവ്യു വേണ്ടെന്നു വയ്ക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ എല്ലാവരെയും അമ്പരപ്പിച്ചു കൊണ്ട് ടൈമര്‍ തീരാന്‍ രണ്ടു സെക്കന്റ് മാത്രം ബാക്കിയുള്ളപ്പോള്‍ ഗില്‍ റിവ്യു എടുക്കുകയും ചെയ്തു. പക്ഷെ അതു അബദ്ധമായി പോയെന്നു പിന്നാലെ തെളിഞ്ഞു.

റീപ്ലേ പരിശോധിച്ചപ്പോള്‍ പിച്ച് ചെയ്ത ശേഷം ലെഗ് സ്റ്റംപിനു ഏറെ പുറത്തു കൂടിയാണ് ബോള്‍ പോവുകയെന്നു ബോള്‍ ട്രാക്കിങില്‍ വ്യക്തമായതോടെ തേര്‍ഡ് അംപയര്‍ റിവ്യു തള്ളുകയും ചെയ്തു. ഇതോടെ വിലപ്പെട്ട മൂന്നു റിവ്യുകളില്‍ രണ്ടാമത്തെതും ഇന്ത്യക്കു നഷ്ടമായി. രണ്ടാംദിനം ആദ്യ റിവ്യു ഇന്ത്യ പാഴാക്കിയിരുന്നു. ഇതോടെ ഇനി വെറും ഒരു റിവ്യു മാത്രമാണ് ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സില്‍ ഇനി ഇന്ത്യക്കു നേടിയിട്ടുള്ളത്.

Story first published: Friday, July 25, 2025, 17:49 [IST]
Other articles published on Jul 25, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+