For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ഗില്ലിനെ കോച്ചും കൈവിട്ടു!! ഇനി കടുപ്പം, ആ പിഴവിനു മാപ്പില്ല? പറഞ്ഞത് ഇങ്ങനെ

മാഞ്ചസ്റ്റര്‍: ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്റ്റനും യുവ സൂപ്പര്‍ താരവുമായ ശുഭ്മന്‍ ഗില്ലിനു ഇപ്പോള്‍ സമയം വളരെ മോശമാണെന്നു പറയേണ്ടി വരും. മോശം ക്യാപ്റ്റന്‍സിയുടെ പേരില്‍ അത്ര മാത്രം വിമര്‍ശനങ്ങളാണ് അദ്ദേഹം ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. മാഞ്ചസ്റ്ററില്‍ പുരോഗമിക്കുന്ന നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ വരുത്തിയ പിഴവുകളാണ് ഗില്ലിനു ഇപ്പോള്‍ വിനയായിരിക്കുന്നത്.

ഈ മല്‍സരത്തില്‍ ഇന്ത്യ പരാജയഭീതിയിലാവാനുള്ള പ്രധാന കാരണങ്ങളിലൊന്നും ഇതു ഇതു തന്നെയാണ്. പല മുന്‍ താരങ്ങളും ഇതിനകം ഗില്ലിന്റെ ക്യാപ്റ്റന്‍സിയെ വിമര്‍ശച്ചു കഴിഞ്ഞു. ഇപ്പോഴിതാ ടൂമിന്റെ ബൗളിങ് കോച്ചായ മുന്‍ സൗത്താഫാഫ്രിക്കണ്‍ ഫാസ്റ്റ് ബൗളര്‍ മോര്‍നെ മോര്‍ക്കലും അദ്ദേഹത്തെ കൈവിട്ടിരിക്കുകയാണ്.

MORNE MORKEL

പിഴവ് സംഭവിച്ചെന്നു മോര്‍ക്കല്‍

മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറില്‍ വിശ്വസമര്‍പ്പിക്കാതിരുന്നതും ബൗളിങില്‍ കൊണ്ടു വരാന്‍ വൈകിയതുമാണ് ശുഭ്മന്‍ ഗില്‍ വരുത്തിയ ഏറ്റവും വലിയ അബദ്ധമെന്നാണ് എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്നത്. മറ്റു അഞ്ചു ബൗളര്‍മാര്‍ക്കും യാതൊരു ഇംപാക്ടുണ്ടാക്കാന്‍ കഴിയാതിരുന്നിട്ടും 68 ഓവറുകള്‍ വരെ വാഷിങ്ടണിനെ പന്തെറിയിക്കാന്‍ ഗില്‍ തയ്യാറായില്ല.

ഒടുവില്‍ മൂന്നാംദിനം ലഞ്ച് ബ്രേക്കിനു മുമ്പ് 69ാം ഓവറിലാണ് വാഷിങ്ടണ്‍ ആദ്യമായി ബൗള്‍ ചെയ്തത്. അധികം വൈകാതെ തന്നെ ഒല്ലി പോപ്പ് (71), ഹാരി ബ്രൂക്ക് (3) എന്നിവരെ അടുത്തടുത്ത ഓവറുകളില്‍ മടത്തി അദ്ദേഹം ടീമിനു ഇരട്ട ബ്രേക്ക്ത്രൂകള്‍ സമ്മാനിക്കുകയും ചെയ്തു. മൂന്നാംദിനം ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രകടനമെടുത്താല്‍ ഏറ്റവും മികച്ചു നിന്നതും വാഷിങ്ടണായിരുന്നു.

വാഷിങ്ടണിനെ ബൗളിങില്‍ കൊണ്ടുവരാന്‍ വൈകിപ്പിച്ചതില്‍ ഗില്ലിനു പിഴവ് സംഭവിച്ചിട്ടുണ്ടെന്നു തുറന്നു സമ്മതിച്ചിരിക്കുകയാണ് ബൗളിങ് കോച്ചായ മോര്‍നെ മോര്‍ക്കല്‍. എന്തുകൊണ്ടായിരിക്കാം ഗില്‍ ഇത്തരമൊരു നീക്കം നടത്തിയതെന്നു അദ്ദേഹം ചൂണ്ടിക്കാണിക്കുകയും ചെയ്തു.

തന്റെ സീം ബൗളിങ് ഓപ്ഷനുകളില്‍ തന്നെ കുറച്ചധികം നേരം ഉറച്ചു നില്‍ക്കാനുള്ള കോള്‍ ശുഭ്മന്‍ എടുത്തു. ആദ്യ ദിവസങ്ങളില്‍ ബോള്‍ നന്നായി മൂവ് ചെയ്യുന്നതും സീം ചെയ്യുന്നതുമെല്ലാം നമ്മള്‍ കണ്ടു. ബോളിനു നല്ല വേഗതയും കിട്ടുന്നുണ്ടായിരുന്നു. പക്ഷെ ഞങ്ങള്‍ക്കു ബൗള്‍ ചെയ്യാനുള്ള അവസരം പിന്നീട് ലഭിച്ചപ്പോള്‍ ബൗളിങിലെ ആ ലെങ്ത്ത് മിസ്സാക്കുകയും ചെയ്തു.

WASHINGTON GILLL

ഉടന്‍ തന്നെ സ്പിന്‍ ബൗളിങിലേക്കു പോവേണ്ടത് ആവശ്യമാണെന്നു പറയാന്‍ വേണ്ടത്ര നല്ല ബോളുകള്‍ നമ്മള്‍ എറിഞ്ഞോ? എനിക്കു അങ്ങനെ തോന്നുന്നില്ല. ഇന്നു (മൂന്നാംദിനം) കൈയില്‍ ബോള്‍ ലഭിച്ചപ്പോള്‍ തനിക്കു ലഭിച്ച അവസരം വാഷിങ്ടണ്‍ സുന്ദര്‍ നന്നായി മുതലാക്കിയെന്നു മികച്ച പ്രകടനം കാഴ്ചവച്ചുവെന്നും മോര്‍ക്കല്‍ വിശദമാക്കി. വാഷിങ്ടണിലെ ബൗളിങില്‍ കൊണ്ടുവരാന്‍ വൈകിയത് തെറ്റായിപ്പോയെന്നു തന്നെയാണ് തനിക്കു തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു.

ശര്‍ദ്ദുലിനെ എന്തുകൊണ്ട് മാറ്റി നിര്‍ത്തി?

ഇന്ത്യന്‍ ബൗളര്‍മാരില്‍ ഏറ്റവും കുറച്ചു ഓവറുകള്‍ പന്തെറിഞ്ഞത് സീം ബൗളിങ് ഓള്‍റൗണ്ടര്‍ ശര്‍ദ്ദുല്‍ ടാക്കൂറാണ്. 11 ഓവറുകള്‍ മാത്രമേ അദ്ദേഹത്തെ കൊണ്ടു ബൗള്‍ ചെയ്യിച്ചുള്ളൂ. അഞ്ച് ഇക്കോണമി റേറ്റില്‍ 55 റണ്‍സ് വിട്ടുകൊടുത്ത ശര്‍ദ്ദുലിനു വിക്കറ്റൊന്നും ലഭിച്ചതുമില്ല. എന്തുകൊണ്ടാണ് അദ്ദേഹത്തെ കൊണ്ട് കൂടുതല്‍ ഓവറുകള്‍ എറിയിക്കാതിരുന്നതെന്നു പറഞ്ഞിരിക്കുകയാണ് മോര്‍നെ മോര്‍ക്കല്‍.

നാലു സീമര്‍മാരുള്ളപ്പോള്‍ പോരാട്ടം അല്‍പ്പം കടുപ്പമായിരിക്കും. നിങ്ങള്‍ (ശര്‍ദ്ദുല്‍ ടാക്കൂര്‍) ഒരോവറില്‍ അഞ്ചു റണ്‍സ് വീതം വഴങ്ങുമ്പോള്‍ വിക്കറ്റുകളെടുക്കാന്‍ അയാളെ മാറ്റി സ്‌ട്രൈക്ക് ബൗളറെ ക്യാപ്റ്റന്‍ കൊണ്ടുവരും. നിര്‍ഭാഗ്യവശാല്‍ ശര്‍ദ്ദുലിന്റെ കാര്യത്തില്‍ ആദ്യ ടെസ്റ്റിലും സംഭവിച്ചത് ഇതു തന്നെയാണെന്നും മോര്‍ക്കല്‍ വിശദമാക്കി.

Story first published: Saturday, July 26, 2025, 13:12 [IST]
Other articles published on Jul 26, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+