Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: കാലിസിന്റെ ശരാശരി നോക്കൂ, ഗില്ലിന് സമയം അനുവദിക്കണം- കസറുമെന്ന് പീറ്റേഴ്‌സന്‍

വിശാഖപട്ടണം: ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് പുരോഗമിക്കുമ്പോള്‍ ഇന്ത്യന്‍ നിരയില്‍ ഏറ്റവും നിരാശപ്പെടുത്തുന്ന താരം ശുബ്മാന്‍ ഗില്ലാണ്. വലിയ പ്രതീക്ഷയോടെ ഇന്ത്യ കാണുന്ന താരമാണ് ശുബ്മാന്‍ ഗില്‍. അടുത്ത വിരാട് കോലിയെന്ന് പോലും പേരെടുത്ത താരത്തിന്റെ സമീപകാല പ്രകടനങ്ങളെല്ലാം മോശമാണ്. ടെസ്റ്റില്‍ ഓപ്പണര്‍ സ്ഥാനം വിട്ട് മൂന്നാം നമ്പറിലേക്കിറങ്ങിയ ശേഷം വലിയൊരു പ്രകടനം നടത്താന്‍ ഗില്ലിന് സാധിച്ചിട്ടില്ല.

ഇപ്പോള്‍ താരത്തിന്റെ ടെസ്റ്റ് ടീമിലെ സ്ഥാനം പോലും ചോദ്യമുയര്‍ത്തുകയാണ്. ശുബ്മാന്‍ ഗില്ലിനെ ടീമില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യവും ശക്തമാകവെ യുവതാരത്തെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് നായകനും സൂപ്പര്‍ താരവുമായ കെവിന്‍ പീറ്റേഴ്‌സന്‍. കാലിസിന്റെ കരിയറിന്റെ തുടക്ക കാലത്തെ കണക്കുകള്‍ ചൂണ്ടിയാട്ടിയാണ് പീറ്റേഴ്‌സന്‍ ഗില്ലിനെ പിന്തുണച്ചത്. എക്‌സിലെ കുറിപ്പിലൂടെയാണ് ഗില്ലിന് പീറ്റേഴ്‌സന്‍ പിന്തുണ അറിയിച്ചത്.

'ആദ്യത്തെ 10 ടെസ്റ്റില്‍ 22 ആയിരുന്നു ജാക്‌സ് കാലിസിന്റെ ശരാശരി. കാലങ്ങള്‍ പിന്നിട്ടപ്പോള്‍ ടെസ്റ്റിലെ ഇതിഹാസ താരങ്ങളിലൊരാളായി കാലിസ് മാറി. അവന്റെ സ്ഥാനം കണ്ടെത്താന്‍ ശുബ്മാന്‍ ഗില്ലിന് സമയം നല്‍കൂ. വലിയ പ്രതിഭയുള്ള താരമാണവന്‍' പീറ്റേഴ്‌സന്‍ പറഞ്ഞു. എന്നാല്‍ ശുബ്മാന്‍ ഗില്ലിന് കാര്യങ്ങള്‍ എളുപ്പമായിരിക്കില്ലെന്നുറപ്പ്. നിരവധി യുവതാരങ്ങളാണ് പ്രതിഭകാട്ടി അവസരം കാത്തിരിക്കുന്നത്. അതുകൊണ്ടുതന്നെ ഒരുപാട് അവസരങ്ങള്‍ ശുബ്മാന്‍ ഗില്ലിന് ലഭിക്കുമെന്ന് കരുതാനാവില്ല.

മൂന്നാം നമ്പര്‍ ശുബ്മാന് അനുയോജ്യമല്ലെന്നതാണ് വസ്തുത. പ്രതിരോധിച്ച് കളിച്ച് ഇന്നിങ്‌സ് മുന്നോട്ടുകൊണ്ടുപോകേണ്ട പൊസിഷനാണ് മൂന്നാം നമ്പര്‍. രാഹുല്‍ ദ്രാവിഡും ചേതേശ്വര്‍ പുജാരയുമെല്ലാം കളിച്ചിരുന്ന പൊസിഷനിലേക്ക് ശുബ്മാന്‍ ഗില്ലിനെ എത്തിക്കുമ്പോള്‍ സ്വാഭാവികമായ സമ്മര്‍ദ്ദം താരത്തിനുണ്ട്. നിലവില്‍ ഗില്‍ നേരിടുന്നതും ഇതേ പ്രശ്‌നമാണ്. മൂന്നാം നമ്പറില്‍ ക്ഷമയോടെ കളിക്കാന്‍ ശുബ്മാന്‍ ഗില്ലിന് സാധിക്കുന്നില്ല.

shubman gill

22 ടെസ്റ്റ് കളിച്ച ഗില്‍ 2 സെഞ്ച്വറിയും നാല് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടെ 1097 റണ്‍സാണ് ഇതുവരെ നേടിയത്. താരത്തിന്റെ ശരാശരി 29.65 ആണ്. ജെയിംസ് ആന്‍ഡേഴ്‌സന്റെ കെണിയില്‍ ഗില്‍ വീഴുകയായിരുന്നു. അഞ്ചാം തവണയാണ് ടെസ്റ്റില്‍ ആന്‍ഡേഴ്‌സന്‍ ഗില്ലിനെ പുറത്താക്കുന്നത്. ആന്‍ഡേഴ്‌സനെതിരേ 7 ഇന്നിങ്‌സില്‍ നിന്ന് 39 റണ്‍സാണ് ഗില്‍ നേടിയത്. ശരാശരി 7.80 മാത്രമാണ്.

13, 18, 6, 10, 29*, 2, 26, 36, 10, 23, 34 എന്നിങ്ങനെയാണ് ഗില്ലിന്റെ അവസാന ടെസ്റ്റ് മത്സരങ്ങളിലെ സ്‌കോറുകള്‍. സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ ഇന്ത്യയുടെ ഹീറോയായി മാറാനുള്ള അവസരം ഗില്ലിന് മുന്നിലുണ്ടായിരുന്നു. എന്നാല്‍ ഇത് മുതലാക്കാന്‍ താരത്തിനാവുന്നില്ല. നന്നായി തുടങ്ങിയ ശേഷമാണ് ഗില്‍ നിരാശപ്പെടുത്തുന്നത്. മികച്ച തുടക്കത്തെ വലിയ സ്‌കോറിലേക്ക് മാറ്റുന്നതില്‍ ശുബ്മാന്‍ ഗില്‍ പരാജയമാണെന്നതാണ് വസ്തുത.

എന്നാല്‍ ശുബ്മാന്റെ പ്രതിഭ വിലയിരുത്തുമ്പോള്‍ ഇന്ത്യ തിടുക്കപ്പെട്ട താരത്തെ പുറത്താക്കിയേക്കില്ല. അതിവേഗത്തില്‍ റണ്‍സുയര്‍ത്താനും നിലയുറപ്പിച്ച് കളിക്കാനും കഴിവുള്ളവനാണ് ഗില്‍. സ്ഥിരതയോടെ കളിക്കാനും ശേഷിയുണ്ട്. സമീപകാലത്തെ മോശം പ്രകടനം ഗില്ലിനെ സംബന്ധിച്ച് അല്‍പ്പം നിരാശപ്പെടുത്തുന്നതാണെങ്കിലും താരത്തിന്റെ പ്രതിഭയുടെ വിലകുറക്കുന്നതല്ല. അതുകൊണ്ടുതന്നെ ഗില്ലിന് കൂടുതല്‍ അവസരം നല്‍കിയേക്കും.

പക്ഷെ ഇന്ത്യ ഇംഗ്ലണ്ടിനോട് രണ്ടാം ടെസ്റ്റിലും തോറ്റാല്‍ ഫോം വിലയിരുത്തി പൊളിച്ചെഴുത്ത് നടത്താന്‍ ടീം മാനേജ്‌മെന്റ് തയ്യാറായേക്കും. അങ്ങനെ വരുമ്പോള്‍ ശുബ്മാന്‍ ഗില്ലിന് പകരം സര്‍ഫറാസ് ഖാനെ ഇന്ത്യ പരിഗണിക്കണിക്കാനാണ് സാധ്യത. മധ്യനിരയില്‍ ശ്രേയസ് അയ്യരും നിരാശപ്പെടുത്തുകയാണ്. സ്വന്തം നാട്ടില്‍ പോലും ഇന്ത്യയുടെ ഭാവിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന താരങ്ങള്‍ക്ക് തിളങ്ങാനാവുന്നില്ല. അതുകൊണ്ടുതന്നെ ഇന്ത്യക്ക് മുന്നോട്ടുള്ള യാത്ര എളുപ്പമാവില്ലെന്നുറപ്പാണ്.

Story first published: Saturday, February 3, 2024, 12:18 [IST]
Other articles published on Feb 3, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+