For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ഗില്‍ നോക്കുകുത്തി!! ആരാണ് ശരിക്കും ക്യാപ്റ്റന്‍? ഇതു പണിയാവും, മുന്നറിയിപ്പ്

ലീഡ്‌സ്: ഇംഗ്ലണ്ടുമായുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ശുഭ്മന്‍ ഗില്ലിന്റെ ക്യാപ്റ്റന്‍സിക്കെതിരേ വിമര്‍ശനവുമായി രംഗത്തു വന്നിരിക്കുകയാണ് മുന്‍ സ്പിന്നര്‍ മുരളി കാര്‍ത്തിക്. നായകനായുള്ള അരങ്ങേറ്റത്തില്‍ അദ്ദേഹത്തിന്റെ പ്രകടനം തന്നെ ആകര്‍ഷിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ടെസ്റ്റിന്റെ ഭൂരിഭാഗം സമയവും ആധിപത്യം പുലര്‍ത്തിയിട്ടും ജയം പിടിച്ചെടുക്കാന്‍ ഇന്ത്യക്കായിരുന്നില്ല. അഞ്ചു വിക്കറ്റിനാണ് ഗില്ലിനെയും സംഘത്തെയും ഇംഗ്ലണ്ട് തീര്‍ത്തത്.

ആദ്യ ടെസ്റ്റില്‍ ഒരുപാട് ഇന്ത്യന്‍ ക്യാപ്റ്റന്‍മാരെ കളിക്കളത്തില്‍ തനിക്കു കാണാന്‍ സാധിച്ചുവെന്നു കാര്‍ത്തിക് പറയുന്നു. ഈ കാരണത്താല്‍ നായകനെന്ന നിലയില്‍ ടീമിനു മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ ഗില്ലിനു സാധിച്ചില്ലെന്നും ഇതു വൈകാതെ വലിയ പ്രശ്‌നങ്ങളിലേക്കു നയിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

indian TEST TEAM

ഒരുപാട് നായകര്‍?

ഇംഗ്ലണ്ടുമായുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ടീമിനു ഒരുപാട് നായകരുള്ളതു പോലെ തനിക്കു അനുഭവപ്പെട്ടതായും ആരാണ് ശരിക്കും ക്യാപ്റ്റനെന്നു സംശയവും തോന്നിയെന്നും മുരളി കാര്‍ത്തിക് വ്യക്തമാക്കി.

ആദ്യ ടെസ്റ്റിലേറ്റ പരാജയത്തിനു നമുക്കു ഒഴികഴിവുകളിലക്കു നോക്കാവുന്നതാണ്. പക്ഷെ നമ്മള്‍ 835 റണ്‍സ് അടിച്ചെടുത്തിട്ടും, ഒരു ബൗളര്‍ ഫൈഫറെടുത്തിട്ടും മല്‍സരത്തില്‍ ഇന്ത്യന്‍ ടീം അഞ്ചു വിക്കറ്റിനു പരാജയപ്പെട്ടു. ഒരുപാട് ക്യാപ്റ്റന്‍മാര്‍ ഈ ടെസ്റ്റില്‍ നമുക്ക് ഉണ്ടായിരുന്നതു പോലെയാണ് എനിക്കു തോന്നിയത്. എനിക്കു ഇക്കാര്യം മനസ്സിലാവുകയും ചെയ്തില്ല.

ചില സമയങ്ങളില്‍ കെഎല്‍ രാഹുലാണ് നിര്‍ദേശങ്ങള്‍ നല്‍കിക്കൊണ്ടിരുന്നത്. റിഷഭ് പന്തും നിര്‍ദേശങ്ങള്‍ നല്‍കുന്നത് കാണാമായിരുന്നു. കൂടാതെ ശുഭ്മന്‍ ഗില്ലും ഇടപെടുകയും നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. ആരാണ് യഥാര്‍ഥത്തില്‍ ടീമിന്റെ ക്യാപ്റ്റന്‍? ഈ തരത്തിലുള്ള സിഗ്നലുകളെക്കുറിച്ച് എനിക്കു മനസ്സിലായില്ല.

ഒരാള്‍ മാത്രമേ ക്യാപ്റ്റനായി ഉണ്ടാവുകയുള്ളൂ. ഫീല്‍ഡ് ചെയ്യുമ്പോള്‍ ഏതെങ്കിലുമൊരാള്‍ തന്റെ പൊസിഷനില്‍ മാറി നില്‍ക്കുമ്പോള്‍ അതു ശരിയാക്കാന്‍ ടീമിലെ ഒരു സീനിയര്‍ താരം ഇടപെടുന്നതും നിര്‍ദേശം നല്‍കുന്നതും എനിക്കു മനസ്സിലാക്കാം. പക്ഷെ ഇതു വീണ്ടും വീണ്ടും കളിക്കളത്തില്‍ ആവര്‍ത്തിക്കുന്നത് നല്ലൊരു സൂചനയല്ലെന്നും കാര്‍ത്തിക് മുന്നറിയിപ്പ് നല്‍കി.

ഗില്ലിനു സമ്മര്‍ദ്ദം

ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയില്‍ ശുഭ്മന്‍ ഗില്ലിനു സമ്മര്‍ദ്ദമുള്ളതു പോലെയാണ് ആദ്യ ടെസ്റ്റില്‍ കാണപ്പെട്ടതെന്നു മുരളി കാര്‍ത്തിക് പറഞ്ഞു. ഇംഗ്ലീഷ് ടീം 371 റണ്‍സ് ചേസ് ചെയ്യവെ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കു ബ്രേക്ക്ത്രൂ നല്‍കാന്‍ കഴിയാതെ വന്നപ്പോള്‍ ഗില്‍ നല്ല സമ്മര്‍ദ്ദത്തിലായിരുന്നെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.

SHUBMAN GILL

ശുഭ്മന്‍ ഗില്‍ വളരെയധികം സമ്മര്‍ദ്ദത്തിലാണ് ഒരു സമയത്തു കാണപ്പെട്ടത്. ഇംഗ്ലീഷ് ബാറ്റര്‍മാര്‍ ഷോട്ടുകള്‍ പായിക്കുന്ന ഇടങ്ങളിലെല്ലാം അദ്ദേഹം ഫീല്‍ഡര്‍മാരെ മാറി മാറി വിന്യസിച്ചു കൊണ്ടിരുന്നു. ഒരു ക്യാപ്റ്റനെന്ന നിലയില്‍ ടീമിനു മേല്‍ നിങ്ങളുടെ ആധിപത്യം സ്ഥാപിക്കുകയെന്നതു എളുപ്പമല്ല. ബാറ്റിങിലൂടെ ആദ്യ ടെസ്റ്റില്‍ ഗില്ലിനു അതു സാധിച്ചു.

പക്ഷെ നിങ്ങളുടെ ബൗളര്‍മാര്‍ നന്നായി പെര്‍ഫോം ചെയ്യാതിരിക്കുമ്പോള്‍ കാര്യങ്ങള്‍ വളരെയധികം കടുപ്പമായി മാറുന്നു. ഇതു വളരെ പ്രകടവുമായിരുന്നു. 371 എന്നത് ഒരുപാട് റണ്‍സാണ്.

ഇംഗ്ലണ്ട് ഇതു ചേസ് ചെയ്യവെ ആദ്യത്തെ സെഷനില്‍ ഒരു വിക്കറ്റ് പോലും വീഴില്ലെന്നതു പോലെയാണ് തോന്നിയതെന്നും കാര്‍ത്തിക് കൂട്ടിച്ചേര്‍ത്തു. ഓപ്പണര്‍ ബെന്‍ ഡക്കെറ്റിന്റെ (149) സെഞ്ചറിയും സാക്ക് ക്രോളി (65), ജോ റൂട്ട് (53*) എന്നിവരുടെ ഫിഫ്റ്റികളുമാണ് അവസാന സെഷനില്‍ ഇംഗ്ലണ്ടിനെ വളരെ അനായാസം വിജത്തിലെത്തിച്ചത്.

Story first published: Thursday, June 26, 2025, 12:57 [IST]
Other articles published on Jun 26, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+