Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: റിഷഭിന്റെ വിക്കറ്റ് ശരിക്കും ആര്‍ച്ചര്‍ക്കല്ല!! തെറ്റ് ഗില്ലിന്റേത്, എന്തിന് അതു ചെയ്തു?

ലോര്‍ഡ്‌സ്: ഇംഗ്ലണ്ടുമായുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ റണ്‍ചേസില്‍ ഏറ്റവും നിരാശപ്പെടുത്തിയ താരങ്ങളിലൊരാളാണ് വൈസ് ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ റിഷഭ് പന്ത്. അവസാന ദിനം തുടക്കത്തില്‍ തന്നെ ബാറ്റിങിനായി ക്രീസിലെത്തിയ അദ്ദേഹത്തിനു വെറും 12 ബോളുകളുടെ ആയുസ് മാത്രമേയുണ്ടായുള്ളൂ. ജോഫ്ര ആര്‍ച്ചറുടെ കിടിലന്‍ ബോളില്‍ ബൗള്‍ഡായാണ് റിഷഭ് ക്രീസ് വിട്ടത്. രണ്ടു ഫോറടക്കം ആറു റണ്‍സ് മാത്രമാണ് അദ്ദേഹമെടുത്തത്.

ഈ വിക്കറ്റ് യഥാര്‍ഥത്തില്‍ ആര്‍ച്ചറുടെ പേരിലാണ് കുറിക്കപ്പെട്ടതെങ്കിലും വിക്കറ്റ് നഷ്ടമാവാന്‍ പ്രധാന കാരണക്കാരന്‍ നായകന്‍ ശുഭ്മന്‍ ഗില്ലാണെന്നതാണ് യാഥാര്‍ഥ്യം. മുന്‍ ഇതിഹാസ താരവും മുഖ്യ കോച്ചും ഇപ്പോള്‍ കമന്റേറ്ററുമായ രവി ശാസ്ത്രിയുടെ ഉപദേശ കേള്‍ക്കാതെ പോയതാണ് റിഷഭിനു തിളങ്ങാന്‍ കഴിയാതെ പോയതിനു കാരണം. അഞ്ചാം ദിനത്തിലെ കളി തുടരുന്നതിനു മുമ്പ് സ്‌കൈ സ്‌പോര്‍ട്‌സിനോടു സംസാരിക്കവെയാണ് റിഷഭിന്റെ ബാറ്റിങിനെ കുറിച്ച് ശാസ്ത്രി സംസാരിച്ചത്.

RISHABH PANT

റിഷഭിന്റെ പുറത്താവല്‍

നാലാംദിനം ഇന്ത്യയുടെ നൈറ്റ് വാച്ച്മാനായെത്തിയ ആകാശ്ദീപ് (1) പുറത്തായതിനു പിന്നാലെ കളിയും അവസാനിച്ചിരുന്നു. ഇതോടെയാണ് അഞ്ചാം ദിനം രാവിലെ തന്നെ കെഎല്‍ രാഹുലിനു കൂട്ടായി റിഷഭ് പന്ത് ക്രീസിലെത്തിയത്. ഈ സഖ്യത്തില്‍ നിന്നും മികച്ചൊരു കൂട്ടുകെട്ട് ഇന്ത്യന്‍ ടീം മാനേജ്‌മെന്റും ആരാധകരുമെല്ലാം പ്രതീക്ഷിക്കുകയും ചെയ്തു.

നേരിട്ട മൂന്നാമത്തെ ബോളില്‍ ജോഫ്ര ആര്‍ച്ചര്‍ക്കെതിരേ ഫോറടിച്ച റിഷഭ് ഇന്ത്യന്‍ ആരാധകരെ വലിയ ആവേശത്തിലാക്കിയിരുന്നു. പക്ഷെ പിന്നീട് അങ്ങോട്ട് തന്റെ അഗ്രസീവ് ശൈലിയില്‍ നിന്നും മാറി വളരെ ഡിഫന്‍സീവായ ബാറ്റിങാണ് അദ്ദേഹം കാഴ്ചവച്ചത്.

ആര്‍ച്ചറുടെ അടുത്ത ഓവറിലെ മൂന്നാമത്തെ ബോളില്‍ റിഷഭ് രണ്ടാമത്തെ ഫോറും കണ്ടെത്തി. അടുത്ത ബോളില്‍ റണ്ണില്ല. തൊട്ടടുത്ത ബോളില്‍ റിഷങിന്റെ ഓഫ്സ്റ്റംപ് വായുവില്‍ പറക്കുന്നതാണ് കണ്ടത്. ആംഗിള്‍ ചെയ്ത് അകത്തേക്കു കയറിയ ബോള്‍ ബാറ്റില്‍ ചെറുതായി ഉരസിയ ശേഷം സ്റ്റംപില്‍ കൊള്ളുകയായിരുന്നു. എന്താണ് സംഭവിച്ചതെന്നു പോലുമറിയാതെ സ്തബ്ധനായ റിഷഭ് ഞെട്ടലോടെ ക്രീസ് വിടുകയും ചെയ്തു.

ഗില്ലിന്റെ പിഴവ്

നായകന്‍ ശുഭ്മന്‍ ഗില്ലിന്റെയും കോച്ച് ഗൗതം ഗംഭീറിന്റെയും അനാവശ്യ ഇടപെടല്‍ പാടില്ലെന്നും റിഷഭ് പന്തിനെ സ്വതസിദ്ധമായ ശൈലിയില്‍ തന്നെ കളിക്കാന്‍ അനുവദിക്കണമെന്നുമായിരുന്നു രവി ശാസ്ത്രി ആവശ്യപ്പെട്ടത്. സാധാരണയായി ഏതു സാഹചര്യങ്ങളിലും വളരെ അഗ്രസീവായി ബാറ്റ് ചെയ്യാറുള്ള അദ്ദേഹത്തിനു അതു മാറ്റേണ്ടി വന്നാല്‍ അതു ടീമിനു ഗുണമല്ല, മറിച്ച് ദോഷമാണ് ചെയ്യുകയെന്നും ശാസ്ത്രി അഭിപ്രായപ്പെടുകയായിരുന്നു.

SHUBMAN GILL

റിഷഭ് പന്തിനെ ബാറ്റിങില്‍ ഇന്നു തുറന്നു വിടുക തന്നെയാണ് വേണ്ടത്. ബാറ്റിങിനെക്കുറിച്ചോ, ശൈലിയെക്കുറിച്ചോ ഒന്നും തന്നെ സംസാരിക്കാനും പാടില്ല. അതു അവനെ ആശയക്കുഴപ്പത്തിലാക്കുകയും ചെയ്യും. റിഷഭിന്റെ 'കംപ്യൂട്ടര്‍' വര്‍ക്ക് ചെയ്യുന്നുണ്ട്. മതിയായ അനുഭവസമ്പത്തുമുള്ള താരമാണ് അവന്‍.

ദീര്‍ഘകാലമായി റിഷഭ് നമ്മുടെ ടീമിന്റെ ഭാഗമാണ്. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും അവന്‍ സെഞ്ച്വറികളുമടിച്ചിട്ടുണ്ട്. 45നടുത്ത് ശരാശരിയുള്ള ബാറ്ററുമാണ്. എന്താണ് ചെയ്യേണ്ടതെന്നു റിഷഭിനു അറിയാം. ഈ കളിയില്‍ തന്റെ ഇന്നിങ്‌സിന്റെ പ്രാധാന്യത്തെക്കുറിച്ച് അവനു നല്ല ബോധമുണ്ട്. റിഷഭ് തന്റെ പതിവു രീതിയില്‍ തന്നെ ഇതു ചെയ്യുകയും വേണം. മറ്റൊരാളാവാന്‍ ശ്രമിച്ചാല്‍ അതു അവനെ സഹായിക്കില്ലെന്നും ശാസ്ത്രി വിശദീകരിക്കുകയും ചെയ്തു.

പക്ഷെ ശാസ്ത്രിയുടെ ഈ മുന്നറിയിപ്പ് കൊണ്ടൊന്നും കാര്യമുണ്ടായില്ല. ബാറ്റിങിനു ഇറങ്ങും മുമ്പ് റിഷഭിനോടു ഗില്‍ ഏറെ നേരം സംസാരിച്ചിരുന്നു. ഇതു കാരണമാണ് കൂടുതല്‍ ഡിഫന്‍സീവായ ശൈലി അദ്ദേഹത്തിനു സ്വീകരിക്കേണ്ടിയും വന്നത്. അതു ഫ്‌ളോപ്പുമായി മാറുകയും ചെയ്തു.

Story first published: Tuesday, July 15, 2025, 7:03 [IST]
Other articles published on Jul 15, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+