For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യയെ തോല്‍പ്പിച്ചത് ഇംഗ്ലണ്ടല്ല,ലോര്‍ഡ്‌സിലെ വില്ലന്‍ ഗില്‍!! എന്തുകൊണ്ട് അതു ചെയ്തില്ല?

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടുമായി ലോര്‍ഡ്‌സില്‍ നടന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ പരാജയത്തിനു പ്രധാന കാരണക്കാരന്‍ നായകന്‍ ശുഭ്മന്‍ ഗില്ലാണെന്നു കുറ്റപ്പെടുത്തിയിരിക്കുകയാണ് മുന്‍ വിവാദ കോച്ചും ക്രിക്കറ്ററുമായിരുന്ന ഗ്രെഗ് ചാപ്പല്‍. ക്യാപ്റ്റനെന്ന നിലയില്‍ ചില വീഴ്ചകള്‍ ഗില്ലിന്റെ ഭാഗത്തു നിന്നും സംഭവിച്ചതായും അല്ലായിരുന്നെങ്കില്‍ മല്‍സരഫലം മറ്റൊന്നാവുമായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അഞ്ചാംദിനം അവസാനത്തെ സെഷനിലേക്കു നീണ്ട ത്രില്ലറില്‍ 22 റണ്‍സിന്റെ ആവേശോജ്വല വിജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. 193 റണ്‍സിന്റ ചെറിയ വിജയലക്ഷ്യമാണ് അവര്‍ ഇന്ത്യക്കു നല്‍കിയത്. പക്ഷെ വിക്കറ്റുകള്‍ ഒന്നിനു പിറകെ നഷ്ടായതോടെ 170 റണ്‍സില്‍ ഓള്‍ഔട്ടായി. 61 റണ്‍സുമായി രവീന്ദ്ര ജഡേജ പുറത്താവാതെ ഒറ്റയാള്‍ പോരാട്ടം നടത്തിയെങ്കിലും മറ്റുള്ളവരില്‍ നിന്നും കാര്യമായ പിന്തുണ ലഭിച്ചില്ല.

RAVINDRA JADEJA

ജഡേജയുടെ ഇന്നിങ്‌സ്

ഇന്ത്യക്കു വേണ്ടി റണ്‍ചേസില്‍ രവീന്ദ്ര ജഡേജ വളരെ സ്‌പെഷ്യല്‍ ഇന്നിങ്‌സ് തന്നെയാണ് കളിച്ചതെങ്കലും കുറേക്കൂടി അഗ്രസീവായ ഷോട്ടുകള്‍ക്കു തുനിയേണ്ടിയിരുന്നുവെന്നു ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയുടെ കോളത്തില്‍ ഗ്രെഗ് ചാപ്പല്‍ എഴുതി.

ലോര്‍ഡ്‌സ് ടെസ്റ്റിന്റെ അവസാത്തേക്കും രവീന്ദ്ര ജഡേജ ഇന്ത്യന്‍ ഇന്നിങ്‌സിനെ കൈകാര്യം ചെയ്ത രീതി എടുത്തു പറയേണ്ടതാണ്. വാലറ്റക്കാരനായി അദ്ദേഹം ക്രീസില്‍ അവശേഷിക്കുകയും ഒരു സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍ ആ സാഹചര്യത്തില്‍ എങ്ങനെയാണോ കളിക്കുക അതുപോലെ തന്നെ കൡക്കുകയും ചെയ്തു.

വാലറ്റത്തെ സംരക്ഷിക്കുകയും സ്‌ട്രൈക്ക് ഏറ്റെടുക്കുകയും യാഥാസ്ഥിതികമായി കളിക്കുകയും ചെയ്തു. ആ പ്രതലത്തില്‍ വളരെ അച്ചടക്കമുള്ള ഇന്നിങ്‌സായിരുന്നു ഇത്. പക്ഷെ അതു ശരിയായ ഒന്നായിരുന്നോയെന്നും ചാപ്പല്‍ കോളത്തിലൂടെ ചോദിക്കുന്നു.

ഗില്‍ എന്തുകൊണ്ട് ആവശ്യപ്പെട്ടില്ല?

ലോര്‍ഡ്‌സ് ടെസ്റ്റില്‍ വാലറ്റക്കാര്‍ക്കൊപ്പം ഇങ്ങനെ വട്ടം കറങ്ങാതെ വിജയത്തിനായി ശ്രമിക്കൂയെന്നു രവീന്ദ്ര ജഡേജയോടു ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ എന്തുകൊണ്ടാണ് പറയാതിരുന്നതെന്നു ഗ്രെഗ് ചാപ്പല്‍ വിമര്‍ശിച്ചു.

സത്യവാസ്ഥ എന്താണെന്നു വച്ചാല്‍ ആ സമയത്തു ഇന്ത്യക്കു വേണ്ടി ക്രീസില്‍ അവശേഷിച്ച ഏക അംഗീകൃത ബാറ്റര്‍ രവീന്ദ്ര ജഡേജയായിരുന്നു. ഇന്ത്യന്‍ ടീമിനു ആ റണ്‍സ് ചേസ് ചെയ്യണമായിരുന്നെങ്കില്‍ ചില റിസ്‌കുകള്‍ അദ്ദേഹം എടുക്കേണ്ടതും പ്രധാനമായിരുന്നു. ബോളുകള്‍ ലീവ് ചെയ്യുകയെന്നതും സിംഗിളുകളെടുക്കുകയായിരുന്നില്ല ജഡേജയുടെ ജോലി, ഇന്ത്യയെ ജയിപ്പിക്കുകയെന്നതായിരുന്നു അത്.

GILL JADEJA

ഇക്കാര്യത്തില്‍ ഒരു വ്യക്തത വരേണ്ടിയിരുന്നത് ഇന്ത്യന്‍ ടീമിന്റെ ഡ്രസിങ് റൂമില്‍ നിന്നുമാണ്. ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലായിരുന്നു ജഡേജയെ അതു അറിയിക്കേണ്ടിയിരുന്നത്. നേരിട്ടു തന്നെ ഗില്‍ ഇക്കാര്യം പറയുകയും വേണ്ടിയിരുന്നു.

ഈ മല്‍സരം വിജയിപ്പിക്കേണ്ടത് നിങ്ങളാണ്. വാലറ്റക്കാരുടെ ജോലി നിങ്ങള്‍ക്കൊപ്പം അവിടെ പിടിച്ചുനില്‍ക്കുകയാണ്. നിങ്ങള്‍ (ജഡ്ഡു) ജയത്തിയായി പോവണമെന്നും ഗില്‍ ആവശ്യപ്പെടണമായിരുന്നു.

2019ല്‍ ഓസ്‌ട്രേലിയക്കെതിരേ ലീഡ്‌സില്‍ വച്ച് ഇംഗ്ലണ്ടിനായി ബെന്‍ സ്‌റ്റോക്‌സ് അങ്ങനൈാരു ഇന്നിങ്‌സ് കളിച്ചത് നമ്മള്‍ കണ്ടിട്ടുള്ളതാണ്. സമാനമായ സാഹചര്യത്തില്‍ കഴിഞ്ഞ 50 വര്‍ഷത്തിനിടെ കണ്ട ഏറ്റവും മികച്ച ഇന്നിങ്‌സുകളിലൊന്ന് കളിച്ചാണ് അദ്ദേഹം ടീമിനെ ജയിപ്പിച്ചത്.

ജയിച്ചാലും തോറ്റാലും ടീമും നേതൃനിരയിലുള്ളവരും തനിക്കൊപ്പമുണ്ടാവുമെന്ന ആത്മവിശ്വാസം സ്റ്റോക്‌സിനുണ്ടായിരുന്നു. ഇത്തരമൊരു മാനസികാവസ്ഥയാണ് ഏതൊരു മഹത്തായ ടീമിനും ആവശ്യമെന്നും കോളത്തില്‍ ചാപ്പല്‍ വിശദീകരിക്കുന്നു.

ടീമംഗങ്ങളുമായുള്ള ആശയവിനിമയത്തിന്റെ കാര്യത്തില്‍ ശുഭ്മന്‍ ഗില്ലിനു വ്യക്തത വേണം. ഇന്ത്യ എങ്ങനെയുള്ള ക്രിക്കറ്റാണ് കളിക്കാന്‍ ആഗ്രഹിക്കുന്നത് എന്ന കാര്യത്തില്‍ അദ്ദേഹം തീരുമാനമെടുക്കേണ്ടതുണ്ട്. വാക്കുകള്‍ കൊണ്ടു മാത്രമല്ല പ്രവര്‍ത്തികള്‍, ലക്ഷ്യത്തെക്കുറിച്ച് വ്യക്തത എന്നിവയും ആവശ്യമാണെന്നും ചാപ്പല്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Saturday, July 19, 2025, 15:48 [IST]
Other articles published on Jul 19, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+