ആന്‍ഡേഴ്‌സന്‍- ടെണ്ടുല്‍ക്കര്‍ ട്രോഫിയിലെ വീരോചിത സമനിലയ്ക്കു ശേഷം ടീം ഇന്ത്യ തിരികയെത്തിയിരിക്കുകയാണ്. രോഹിത് ശര്‍മ, വിരാട് കോലി, ആര്‍ അശ്വിന്‍ തുടങ്ങിയ വമ്പന്‍മാര്‍ ഇല്ലാതിരുന്നിട്ടും ഇംഗ്ലണ്ടിനെ അവരുടെ തട്ടകത്തില്‍ ഇന്ത്യക്കു 2-2നു പൂട്ടാന്‍ സാധിച്ചുവെന്നത് പരമ്പര വിജയത്തിനു സമാനം തന്നെയാണ്.
ക്യാപ്റ്റന്റെ കളി കെട്ടഴിച്ച യുവ സൂപ്പര്‍ താരം ശുഭ്മന്‍ ഗില്‍ പരമ്പരയിലുടനീളം മിന്നുന്ന പ്രകടനം കാഴ്ചവച്ചു. 700ന് മുകളില്‍ റണ്‍സാണ് പരമ്പരയില്‍ അദ്ദേഹം വാരിക്കൂട്ടിയത്. ഇന്ത്യയുടെ മാത്രമല്ല, പരമ്പരയിലെയും ടോപ് സ്‌കോറര്‍ ഗില്ലാണ്. പക്ഷെ ടീമിന്റെ ശരിക്കുള്ള ഹീറോ ഗില്ലല്ലെന്നും അതു ഓപ്പണര്‍ കെഎല്‍ രാഹുലാണെന്നും ചൂണ്ടിക്കാണിച്ചിരിക്കുകയണ് മുന്‍ ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ മോയിന്‍ അലി. ഇതിന്റെ കാരണം അദ്ദേഹം വിശദീകരിക്കുകയും ചെയ്തു.

രാഹുലിനു പ്രശംസ
ബിയേര്‍ഡ് ബിഫോര്‍ വിക്കറ്റെന്ന പോഡ്കാസ്റ്റില്‍ സംസാരിക്കവെയാണ് ഇന്ത്യന്‍ ഓപ്പണറും സ്്റ്റാര്‍ ബാറ്ററുമായ കെഎല്‍ രാഹുലിന്റെ പ്രകടനത്തെ മോയിന്‍ അലി പ്രശംസിച്ചത്. അഞ്ചു മല്‍സരങ്ങളില്‍ നിന്നു രണ്ടും വീതം സെഞ്ച്വറികളും ഫിഫ്റ്റികളുമടക്കം 532 റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്തിരുന്നു. പരമ്പരയില്‍ കൂടുതല്‍ റണ്‍സടിച്ച മൂന്നാമത്തെയാളും രാഹുലാണ്.
കെഎല്‍ രാഹുലിനെ പോലെയൊരാള്‍ ഓപ്പണിങ് ബാറ്ററായി എത്ര മാത്രം മികവുള്ള കളിക്കാരനാണെന്നത് ആളുകള്‍ തിരിച്ചറിയില്ലെന്നാണ് ഞാന്‍ കരുതുന്നത്. ഇംഗ്ലണ്ടുമായി സമാപിച്ച അവസാന പരമ്പരയിലും അദ്ദേഹം ഗംഭീര പ്രകടനമാണ് പുറത്തെടുത്തത്. ഒരിക്കല്‍ക്കൂടി വളരെ നല്ല പ്രകടനം രാഹുലിനു കാഴ്ചവയ്്ക്കാന്‍ കഴിഞ്ഞു. ശുഭ്മന്‍ ഗില്ലാണ് ഏറ്റവുധികം റണ്‍സ് സ്‌കോര്‍ ചെയ്തത്. ഗംഭീരമായ ടെക്‌നിക്കും അദ്ദേഹത്തില്‍ കാണാന്‍ സാധിച്ചു.
പക്ഷെ കെഎലിന്റെ (കെഎല്‍ രാഹുല്‍) ടീമിലെ പങ്ക് കഴിഞ്ഞ വര്‍ഷങ്ങളായി ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ചതാണെന്നു കരുതുന്നു. അദ്ദേഹം കഴിവുറ്റ ക്രിക്കറ്ററാണ്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് രാഹുലെന്നും ഞാന്‍ വിശ്വസിക്കുന്നു. ഞാന്‍ ഇക്കാര്യം കുറച്ചായി പറഞ്ഞു കൊണ്ടിരിക്കുന്നതുമാണെന്നും അലി വിശദമാക്കി.
ടെസ്റ്റില്‍ ഓപ്പണിങിലേക്കു തിരിച്ചെത്തിയ ശേഷം രാഹുല്‍ കളിച്ച തുടര്‍ച്ചായ രണ്ടാമത്തെ പരമ്പരയാണ് ഇംഗ്ലണ്ടിനെതിരേയുള്ളത്. ഈ വര്‍ഷമാദ്യം ഓസ്‌ട്രേലിയക്കെിരേ അവരുടെ നാട്ടില്‍ നടന്ന അഞ്ചു ടെസ്റ്റുകളുടെ പരമ്പരയിലാണ് അദ്ദേഹം ഓപ്പണറായി മടങ്ങിയെത്തിയത്. പരിക്കു കാരണം ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കു ആദ്യ ടെസ്റ്റ് നഷ്ടമായപ്പോള്‍ രാഹുലിനെ ഓപ്പണിങിലേക്കു പ്രൊമോട്ട് ചെയ്യുകയായിരുന്നു.
രാഹുല്‍- ജയ്‌സ്വാള്‍ ജോടി ഓപ്പണിങില്‍ ക്ലിക്കാവുകയും ഇന്ത്യന്‍ ജയത്തില്‍ നിര്‍ണക പങ്കും വഹിച്ചതോടെ ഈ സഖ്യവമായി മുന്നോട്ടു പോവാന്‍ തീരുമാനിക്കുകയാരിന്നു. രോഹിത് ടീമിലേക്കു മടങ്ങിയെത്തിയപ്പോള്‍ ഓപ്പണിങ് റോള്‍ രാഹുലിനു വിട്ടുകൊടുക്കുകയും ചെയ്തു. ഇപ്പോള്‍ രോഹിത് വിരമിച്ച ശേഷം അദ്ദേഹത്തിന്റെ സ്ഥാനം ഏറ്റെടുക്കാന്‍ ഏറ്റവും അനുയോജ്യനായ താരം താനാണെന്നും ഇംഗ്ലണ്ടില്‍ രാഹുല്‍ തെളിയിച്ചിരിക്കുകയാണ്.

പുകഴ്ത്തി റഷീദും
നിലവില്‍ ഇംഗ്ലണ്ട് വൈറ്റ് ബോള്‍ ടീമുകളുടെ ഭാഗമായ ആദില്‍ റഷീദും കെഎല്‍ രാഹുലിന്റെ ബാറ്റിങ് പ്രകടനത്തെ പുകഴ്ത്തിയിരിക്കുകയാണ്. രാഹുലിന്റെ ബാറ്റിങിലെ കലയെയും ടെക്‌നിക്കിനെയും ടെംപോയെയുമെല്ലാം അദ്ദേഹം ഒരുപോലെ പ്രശംസിച്ചു.
ഈ പരമ്പരയില്‍ കെഎല്‍ രാഹുല്‍ നന്നായിട്ടാണ് ആരംഭിച്ചത്. ടെസ്റ്റ് ക്രിക്കറ്റിലെ ബാറ്റിങ് കലയെക്കുറിച്ച് സംസാരിക്കുമ്പോള്‍ അദ്ദേഹം എങ്ങനെയാണ് ബാറ്റ് ചെയ്തതെന്നും അദ്ദേഹത്തിടെമ്പോ, ടെക്‌നിക്ക് എന്നിവയെല്ലാം നിങ്ങള്‍ക്കു കാണാന്‍ സാധിക്കുകയും ചെയ്തു. മുന്നിലേക്കും പിറകിലേക്കുമെല്ലാം അദ്ദേഹം കളിക്കുന്നതിനൊപ്പം പ്രതിരോധവും വളരെ ശക്തമായിരുന്നു. രാഹുലിന്റെ ഹാഫ് വോളികളും എടുത്തു പറയേണ്ടതാണെന്നും അലി കൂട്ടിച്ചേര്‍ത്തു.