For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ഹേറ്റേഴ്‌സ് കാണൂ... ലോക റെക്കോര്‍ഡിട്ട് ഗില്‍!! തെറിച്ചത് മുന്‍ സൂപ്പര്‍ താരം

അഹമ്മദാബാദ്: ഇംഗ്ലണ്ടുമായുളള മൂന്നാം ഏകദിനത്തിലെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ ലോക റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് ഇന്ത്യന്‍ ബാറ്റിങ് സെന്‍സേഷനും യുവ ഓപ്പണറുമായ ശുഭ്മന്‍ ഗില്‍. കരിയറിലെ ഏഴാം ഏകദിന സെഞ്ച്വറി കുറിച്ച കളിയിലാണ് ചരിത്രനേട്ടവും അദ്ദേഹത്തെ തേടിയെത്തിയത്. 112 റണ്‍സ് നേടിയാണ് ഗില്‍ ക്രീസ് വിട്ടത്. 102 ബോളുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ 14 ഫോറുകളും മൂന്നു സിക്‌സറുമുള്‍പ്പെട്ടിരുന്നു.

നേരത്തേ ആദ്യ രണ്ടു കളിയിലും ഫിഫ്റ്റി പ്ലസ് സ്‌കോറുകളുമായി മിന്നിച്ച ഗില്‍ തന്റെ ഫേവറിറ്റ് വേദിയായ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ ഇതു സെഞ്ച്വറിയാക്കി മാറ്റിയെടുക്കുകയായിരുന്നു. 95 ബോളുകളിലാണ് അദ്ദേഹം മൂന്നക്ക സ്‌കോറിലെത്തിയത്. പേസര്‍ മാര്‍ക്ക് വുഡിനെതിരേ തകര്‍പ്പനൊരു ബൗണ്ടറി പായിച്ചാണ് ഗില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

SHUBMAN GILL

ലോക റെക്കോര്‍ഡ്

ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ 2500 റണ്‍സ് പൂര്‍ത്തിയാക്കിയ താരമെന്ന ലോക റെക്കോര്‍ഡ് മുന്‍ സൗത്താഫ്രിക്കന്‍ ഓപ്പണറും സൂപ്പര്‍ താരവുമായ ഹാഷിം അംലയ്ക്കു അവകാശപ്പെട്ടതായിരുന്നു. 51 ഇന്നിങ്‌സുകളാണ് ഈ നേട്ടത്തിലെത്താന്‍ അദ്ദേഹത്തിനു വേണ്ടിവന്നത്.

അംലയുടെ ഈ റെക്കോര്‍ഡ് ഒരിക്കലും തകര്‍ക്കപ്പെടില്ലെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ ശുഭ്മന്‍ ഗില്‍ ഇതു തിരുത്തിയിരിക്കുകയാണ്. വെറും 50 ഇന്നിങ്‌സുകളില്‍ നിന്നാണ് 2500 റണ്‍സ് തികച്ചാണ് പുതിയ ലോക റെക്കോര്‍ഡിന് അദ്ദേഹം അര്‍ഹനായത്. എലൈറ്റ് ബാറ്റര്‍മാരുടെ ടോപ്പ് ഫൈവ് ലിസ്റ്റിലുള്ള ഏക ഇന്ത്യന്‍ താരവും ഗില്‍ തന്നെയാണ്.

ഗില്‍, അംല എന്നിവര്‍ക്കു ശേഷം എലൈറ്റ് ക്ലബ്ബില്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളിലുള്ളവര്‍ പാകിസ്താന്റെ ഇമാമുള്‍ ഹഖ്, മുന്‍ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സ്, ഇംഗ്ലണ്ട് താരം ജോ റൂട്ട് എന്നിവരാണ്. ഇമാം 52ഉം റിച്ചാര്‍ഡ്‌സ് 56ഉം റൂട്ട് 56ഉം ഇന്നിങ്‌സുകളിലാണ് 2500 റണ്‍സ് തികച്ചത്.

ധവാന്റെ റെക്കോര്‍ഡ് തകര്‍ന്നു

ഈ കളിയിലെ സെഞ്ച്വറി നേട്ടത്തിനു ശേഷം ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്റെ റെക്കോര്‍ഡും ശുഭ്മന്‍ ഗില്‍ തിരുത്തിയിട്ടുണ്ട്. ഗില്ലിന്റെ ഏകദിന കരിയറിലെ 50ാമത്തെ മല്‍സരം കൂടിയായിരുന്നു ഇന്നത്തേത്. ഏകദിനത്തില്‍ 50 മല്‍സരങ്ങള്‍ക്കു ശേഷം ഏറ്റവുമധികം സെഞ്ച്വറികളടിച്ച ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് നേരത്തേ ധവാന് സ്വന്തമായിരുന്നു.

ആറു സെഞ്ച്വറികളാണ് അദ്ദേഹത്തിന്റെ പേരിലുണ്ടായിരുന്നത്. ഇതാണ് ഏഴാമത്തെ സെഞ്ച്വറിയോടെ ഗില്‍ പഴങ്കഥയാക്കിയത്. ഗില്‍, ധവാന്‍ എന്നിവര്‍ കഴിഞ്ഞാല്‍ മൂന്നു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളില്‍ വിരാട് കോലി, കെഎല്‍ രാഹുല്‍, ഗൗതം ഗംഭീര്‍ എന്നിവരാണ്. 50 ഇന്നിങ്‌സുകള്‍ക്കു ശേഷം മൂന്നു പേരും അഞ്ചു സെഞ്ച്വറികള്‍ വീതം നേടിയിരുന്നു.

SHUBMAN GILL

എലൈറ്റ് ക്ലബ്ബില്‍

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരേ വേദിയില്‍ ടെസ്റ്റ്, ഏകദിനം, ടി20 എന്നീ മൂന്നു ഫോര്‍മാറ്റിലും സെഞ്ച്വറികളികളടിച്ച താരങ്ങളുടെ എലൈറ്റ് ക്ലബ്ബിലും ശുഭ്മന്‍ ഗില്‍ ഇടം നേടി. ഈ നേട്ടമുള്ള ഒരേയൊരു ഇന്ത്യക്കാരനും അദ്ദെഹം തന്നെ.

നേരത്തേ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ടി20, ടെസ്റ്റ് എന്നിവയില്‍ ഗില്‍ സെഞ്ച്വറികള്‍ കുറിച്ചിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോള്‍ ഏകദിനത്തിലും അദ്ദേഹം മൂന്നക്കം പിന്നിട്ടത്.

സൗത്താഫ്രിക്കന്‍ താരങ്ങളായ ഫാഫ് ഡുപ്ലെസി (വാണ്ടറേഴ്‌സ്, ജൊഹാനസ്ബര്‍ഗ്), ക്വിന്റണ്‍ ഡികോക്ക് (സൂപ്പര്‍ സ്രപോര്‍ട്ട് പാര്‍ക്ക്, സെഞ്ചൂറിയന്‍), ഓസ്‌ട്രേലിയയുടെ മുന്‍ താരം ഡേവിഡ് വാര്‍ണര്‍ (അഡ്‌ലെയ്ഡ് ഓവല്‍), പാകിസ്താന്റെ ബാബര്‍ ആസം (നാഷണല്‍ സ്‌റ്റേഡിയം, കറാച്ചി) എന്നിവരാണ് ഒരേ വേദികളില്‍ മൂന്നു ഫോര്‍മാറ്റിലും സെഞ്ച്വറികളടിച്ച മറ്റു കളിക്കാര്‍.

Story first published: Wednesday, February 12, 2025, 16:35 [IST]
Other articles published on Feb 12, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+