Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സച്ചിനും കോലിയും ഇനി ഗില്ലിനു പിന്നില്‍!! രോഹിത്തിന്റെ പൊടി പോലുമില്ല; റെക്കോര്‍ഡ് ചാകര

എഡ്ബാസ്റ്റണ്‍: ഇംഗ്ലണ്ടമായുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ കിടിലന്‍ ഡബിള്‍ സെഞ്ച്വറിയോടെ റെക്കോര്‍ഡുകളുടെ ചാകര തീര്‍ത്തിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ ശുഭ്മന്‍ ഗില്‍. നിരവധി റെക്കോര്‍ഡുകളാണ് രണ്ടാംദിനം അദ്ദേഹത്തിന്റെ മാജിക്കല്‍ പ്രകടനത്തിനു മുന്നില്‍ വഴി മാറിയത്. ഗില്ലിന്റെ ചിറകിലേറി കൂറ്റന്‍ സ്‌കോറിലേക്കു മുന്നേറുകയാണ് ടീം ഇന്ത്യ.

140 ഓവറുകള്‍ കഴിഞ്ഞപ്പോള്‍ ഏഴു വിക്കറ്റിന് 559 റണ്‍സ് ടീം അടിച്ചെടുത്തു കഴിഞ്ഞു. 261 റണ്‍സുമായി ഗില്ലും റണ്ണൊന്നുമെടുക്കാതെ പേസര്‍ ആകാശ്ദീപ് സിങുമാണ് ഇപ്പോള്‍ ക്രീസില്‍. 375 ബോളില്‍ 29 ഫോറും മൂന്നു സിക്‌സറുമുള്‍പ്പെട്ടതാണ് ഗില്ലിന്റെ മാരത്തണ്‍ ഇന്നിങ്‌സ്.

അതേസമയം, ലീഡ്‌സിലെ ആദ്യ ടെസ്റ്റില്‍ അഞ്ചു വിക്കറ്റിന്റെ പരാജയമേറ്റു വാങ്ങിയതിനാല്‍ ഈ മല്‍സരം ഇന്ത്യക്കു ഏറെ നിര്‍ണായകമാണ്. ജയത്തോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ 1-1നു ഒപ്പമെത്താനായിരിക്കും ഇന്ത്യയുടെ ശ്രമം.

SHUBMAN GILL

സച്ചിനും കോലിയും പിന്നില്‍

ഇന്ത്യക്കു വേണ്ടി 311 ബോളുകളില്‍ നിന്നാണ് ശുഭ്മന്‍ ഗില്‍ ഡബിള്‍ സെഞ്ച്വറി നേട്ടം പൂര്‍ത്തിയാക്കിയത്. ഇതോടെ ടെസ്റ്റില്‍ ഡബിളടിച്ച ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന അപൂര്‍വ്വനേട്ടവും അദ്ദേഹത്തെ തേടിയെത്തി. നേരത്തേ ഈ ലിസ്റ്റിലെ രണ്ടാമന്‍ മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറായിരുന്നു.

26 വയസ്സും 189 ദിവസവും പ്രായമുള്ളപ്പോഴാണ് 1999ല്‍ ന്യൂസിലാന്‍ഡിനെതിരേ അഹമ്മദാബാദില്‍ നടന്ന ടെസ്റ്റില്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ഡബിളടിച്ചത്. ഈ റെക്കോര്‍ഡ് പഴങ്കഥയാക്കിയാണ് 25 വയസ്സും 298 ദിവസവും പ്രായമുള്ള ഗില്‍ ഇപ്പോള്‍ രണ്ടാംസ്ഥാനത്തിന്റെ പുതിയ അവകാശിയായിരിക്കുന്നത്.

സച്ചിനെ മാത്രമല്ല, മറ്റൊരു മുന്‍ ഇതിഹാസ ബാറ്റര്‍ വിരാട് കോലിയെയും ഗില്‍ ഓവര്‍ടേക്ക് ചെയ്തിരിക്കുകയാണ്. നേരത്തേ ഈ ലിസ്റ്റില്‍ മൂന്നാമതുണ്ടായിരുന്ന കോലി ഇപ്പോള്‍ നാലാംസ്ഥാനേ്ത്തക്കു വീണു. 27 വയസ്സും 260 ദിസവമുള്ളപ്പോഴാണ് 2016ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ കോലി ഡബിള്‍ നേടിയത്.

എലൈറ്റ് ഇന്ത്യന്‍ നായകരുടെ ഈ ലിസ്റ്റില്‍ ഗില്ലിനു മുകളില്‍ തലപ്പത്ത് മുന്‍ താരം മന്‍സൂര്‍ അലിഖാന്‍ പട്ടൗഡിയാണ്. വെറും 23 വയസ്സും 39 ദിവസവും പ്രായമുള്ളപ്പോഴാണ് 1964ല്‍ ഇംഗ്ലണ്ടിനെതിരേ അദ്ദേഹം ഡബിള്‍ സെഞ്ച്വറിക്കു അവകാശിയായത്.

രോഹിത്തിനില്ലാത്ത റെക്കോര്‍ഡ്

ടെസ്റ്റില്‍ ഡബിള്‍ സെഞ്ച്വറിയടിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍മാരുടെ എലൈറ്റ് ലിസ്റ്റിലും ശുഭ്മന്‍ ഗില്‍ തന്റെ പേര് ചേര്‍ത്തിരിക്കുകയാണ്. ഈ നേട്ടത്തിലെത്തിയ ആറാമത്തെ മാത്രം ക്യാപ്റ്റന്‍ കൂടിയാണ് അദ്ദേഹം. തന്റെ മുന്‍ ക്യാപ്റ്റന്‍ കൂടിയായ രോഹിത് ശര്‍മയ്ക്കു പോലും സാധിച്ചിട്ടില്ലാത്ത നേട്ടമാണിത്.

SHUBMAN GILL

വിരാട് കോലി, എംഎസ് ധോണി, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സുനില്‍ ഗവാസ്‌കര്‍, മന്‍സൂര്‍ അലിഖാന്‍ പട്ടൗഡി എന്നിവരാണ് ഡബിള്‍ സെഞ്ച്വറി ക്ലബ്ബിലുള്ള മറ്റു ഇന്ത്യന്‍ നായകര്‍. ഇവരില്‍ കോലിയൊഴികെ മറ്റുള്ളവരെല്ലാം ഓരോ ഡബിള്‍ സെഞ്ച്വറികള്‍ വീതമാണ് നേടിയത്. കോലിയാവട്ടെ ഏഴു ഡബിളുകളുമായി ബഹുദൂരം മുന്നിലാണ്.

അതേസമയം, കോലിയുട പേരിലുള്ള ഒരു വമ്പന്‍ റെക്കോര്‍ഡും എഡ്ബാസ്റ്റണ്‍ ടെസ്റ്റില്‍ ഗില്‍ പഴങ്കഥയാക്കിയിരിക്കുകയാണ്. ടെസ്റ്റില്‍ ഒരു ഇന്ത്യന്‍ നായകന്റെ ഏറ്റവുമുയര്‍ന്ന വ്യക്തിഗിത സ്‌കോറെന്ന റെക്കോര്‍ഡാണ് അദ്ദേഹം കൈക്കലാക്കിയത്.

2019ല്‍ സൗത്താഫ്രിക്കയ്‌ക്കെതിരേ കോലി പുറത്താവാതെനേടിയ 254 റണ്‍സായിരുന്നു നേരത്തേയുള്ള ഓള്‍ടൈം ഇന്ത്യന്‍ റെക്കോര്‍ഡ്. ഈ മല്‍സരത്തില്‍ 255 റണ്‍സിലെത്തി നില്‍ക്കവെ ഗില്‍ ഇതു തിരുത്തുകയായിരുന്നു.

Story first published: Thursday, July 3, 2025, 20:22 [IST]
Other articles published on Jul 3, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+