Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗില്ലിനു കാണികളുടെ കൂവല്‍!! സ്റ്റോക്‌സ് ചെയ്തത്‌ ഇങ്ങനെ, ആ 'ഷോയ്ക്ക്' ഇത്ര പ്രതീക്ഷിച്ചില്ല?

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ട് പര്യടനത്തിലൂടെ ഉഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനായി ചുമതലയേറ്റ യുവ സൂപ്പര്‍ താരം ശുഭ്മന്‍ ഗില്‍ ഇപ്പോള്‍ ശരിക്കും പുലിവാല്‍ പിടിച്ചിരിക്കുകയാണ്. കളിക്കളത്തും പുറത്തും വെറുക്കപ്പെട്ടവനായി അദ്ദേഹം മാറിയിട്ടുണ്ട്. അനാവശ്യമായി ഇംഗ്ലീഷ് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിന്റെയും മറ്റു താരങ്ങളുടെയും അതൃപ്തി പിടിച്ചുപറ്റിയ ഗില്ലിനോടു ഇംഗ്ലണ്ട് ആരാധകര്‍ക്കും ഇപ്പോള്‍ വെറുപ്പാണ്.

നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യദിനം അദ്ദേഹത്തിനു നേരിട്ട അപമാനം ഇതുതന്നെയാണ് ശരിവയ്ക്കുന്നത്. ലോര്‍ഡ്‌സിലെ കഴിഞ്ഞ ടെസ്റ്റില്‍ നടത്തിയ പരിധിവ വിട്ട പെരുമാറ്റമാണ് ഗില്ലിനു ഈ തരത്തില്‍ വില്ലന്‍ പരിവേഷം നേടിക്കൊടുത്തത്. കഴിഞ്ഞ ദിവസം അദ്ദേഹത്തിനു മാഞ്ചസ്റ്ററില്‍ നേരിടേണ്ടിവന്ന തിരിച്ചടികളെ കുറിച്ചറിയാം.

SHUBMAN GILL

കൂവലോടെ വരവേല്‍പ്പ്

ഇംഗ്ലീഷ് കാണികള്‍ക്കു ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ ഇപ്പോള്‍ എത്ര മാത്രം വെറുക്കപ്പെട്ടവനായി മാറിയെന്നു തെളിയിച്ചിരിക്കുകയാണ് മാഞ്ചസ്റ്റര്‍ ടെസ്റ്റ്. കൂവി വിളിച്ചു കൊണ്ടായിരുന്നു ഇംഗ്ലീഷ് കാണികള്‍ മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡിലെ ഗ്രൗണ്ടിലേക്കു അദ്ദേഹത്തെ വരവേറ്റത്.

ആദ്യദിനം ലഞ്ച് ബ്രേക്കിനു ശേഷം രണ്ടാം സെഷനിലാണ് ഗില്‍ ബാറ്റിങിനാി ക്രീസിലെത്തിയത്. ലിയാം ഡോസണെറിഞ്ഞ 41ാം ഓവറിലെ ആദ്യ ബോളില്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ (58) മടങ്ങിയതോടെ നാലാമനായി ഗില്‍ ക്രീസിലെത്തുകയായിരുന്നു. പക്ഷെ ഇംഗ്ലീഷ് കാണികളുടെ ഭാഗത്തു നിന്നും വലിയ രീതിയിലുള്ള കൂവലുകളാണ് അദ്ദേഹത്തിനു നേരിടേണ്ടി വന്നത്.

ഒരു ഇന്ത്യന്‍ ക്യാപ്റ്റന്‍ ഇംഗ്ലണ്ടില്‍ ഈ തരത്തില്‍ അധിക്ഷേപിക്കപ്പെടുന്നത് ഇങ്ങനെ കാണാറില്ല. മുന്‍ ക്യാപ്റ്റന്‍ വിരാട് കോലി കളിക്കളത്തില്‍ വളരെ അഗ്രസീവായി പലപ്പോഴും പെരുമാറിയിട്ടുണ്ടെങ്കിലും അദ്ദേഹത്തിനു പോലും ഈ തരത്തില്‍ അപമാനം നേരിടേണ്ടി വന്നിട്ടില്ല. കൈയടികളോടെയാണ് കാണികള്‍ കോലിയെ വരവേല്‍ക്കാറുള്ളത്. എന്നാല്‍ സ്ഥിരം ക്യാപ്റ്റനായി നാലാം ടെസ്റ്റില്‍ തന്നെ ഗില്‍ കാണികളുടെ അനിഷ്ടവും വെറുപ്പുമെല്ലാം സമ്പാദിച്ചിരിക്കുകയാണ്.

സ്റ്റോക്‌സും വെറുതെവിട്ടില്ല

മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ മല്‍സരം കാണാനെത്തിയ ഇംഗ്ലീഷ് ആരാധകര്‍ മാത്രമല്ല ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സും വളരെ അഗ്രസീവായിട്ടുള്ള ഒരു യാത്രയയപ്പാണ് പുറത്തായപ്പോള്‍ ശുഭ്മന്‍ ഗില്ലിനു നല്‍കിയത്. വെറും 23 ബോളുകളുടെ ആയുസ് മാത്രമേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ.

23 ബോളില്‍ ഒരു ഫോറടക്കം 12 റണ്‍സെടുത്ത ഗില്ലിനെ 50ാം ഓവറിലെ ആദ്യബോളില്‍ സ്‌റ്റോക്‌സ് വിക്കറ്റിനു മുന്നില്‍ കുരുക്കി. നിരുപദ്രവകാരിയെന്നു കരുതി ഗില്‍ ഒഴിവാക്കിയ ബോള്‍ അകത്തേക്കു കയറി പാഡില്‍ കൊള്ളുകയായിരുന്നു. അംപയറുടെ വിധിക്കെതിരേ ഗില്‍ റിവ്യു എടുത്തെങ്കിലും തേര്‍ഡ് അംപയറും ഇതു ശരിവച്ചു.

ഈ തീരുമാനം വന്നതിനു പിന്നാലെ ഗില്ലിനു നേരെ ആക്രോശിച്ചുകൊണ്ടായിരുന്നു സ്‌റ്റോക്‌സും ചില ഇംഗ്ലീഷ് താരങ്ങളും ആഹ്ലാദ പ്രകടനം നടത്തിയത്. ഒന്നും മിണ്ടാതെ തലതാഴ്ത്തി ഇന്ത്യന്‍ ക്യാപ്റ്റന്‍ ഗ്രൗണ്ട് വിടുകയും ചെയ്തു.

BEN STOKES

ലോര്‍ഡ്‌സിലെ കഴിഞ്ഞ ടെസ്റ്റിനിടെ ഇംഗ്ലീഷ് താരങ്ങളെ അധിക്ഷേപിച്ചതാണ് ഗില്ലിനു വിനയായി മാറിയത്. രണ്ടാമിന്നിങ്‌സില്‍ ഇംഗ്ലീഷ് ഒാപ്പണര്‍മാരായ ബെന്‍ ഡക്കെറ്റും സാക്ക് ക്രോളിയും മനപ്പൂര്‍വ്വം പല കാരണങ്ങളാല്‍ കളി വൈകിപ്പിക്കാന്‍ ശ്രമിച്ചത് ഗില്ലിനെ ക്ഷുഭിതനാക്കുകയായിരുന്നു. മൂന്നാംദിനം അവസാന സെഷനിലായിരുന്നു നാടകീയ രംഗങ്ങള്‍.

ഇതേ തുടര്‍ന്നു ക്രോളിക്കു നേരേ കൈയടിച്ച് പരിഹസിച്ചു കൊണ്ട് ഓടിയടുത്ത ഗില്‍ അസഭ്യവും പറഞ്ഞിരുന്നു. ഡക്കെറ്റിനെതിരേയും ഗില്‍ മോശം വാക്കുകള്‍ ഉപയോഗിച്ചു. ഇതോടെ ഇംഗ്ലീഷ് ടീമാകെ രോഷാകുലരാവുകയും ഇന്ത്യന്‍ ടീം റണ്‍ചേസിനു ഇറങ്ങിയപ്പോള്‍ അവരും ശക്തമായി തിരിച്ചടിക്കുകയായിരുന്നു.

Story first published: Thursday, July 24, 2025, 8:07 [IST]
Other articles published on Jul 24, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+