Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ഗില്ലിനെ അപമാനിച്ചു!! ഇംഗ്ലീഷ് കാണികളുടെ കൂവല്‍, കളിയാക്കലിന് ഈ കാരണം

എഡ്ബാസ്റ്റണ്‍: ഇന്ത്യന്‍ ക്യാപ്റ്റനായ ശേഷമുള്ള തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലും സെഞ്ച്വറിയോടെ കസറിയിരിക്കുകയാണ് ശുഭ്മന്‍ ഗില്‍. ആദ്യദിനം ഇന്ത്യയെ അഞ്ചു വിക്കറ്റിനു 310 റണ്‍സെന്ന മികച്ച ടോട്ടലിലെത്താന്‍ സഹായിച്ചത് അദ്ദേഹം പുറത്താവാതെ നേടിയ 114 റണ്‍സാണ്. 216 ബോളുകള്‍ നേരിട്ട ഗില്ലിന്റെ ഇന്നിങ്‌സില്‍ 13 ഫിഫ്റ്റികളുമുണ്ടായിരുന്നു.

ആദ്യദിനം തകര്‍പ്പന്‍ ഇന്നിങ്‌സുമായി ഇന്ത്യന്‍ ബാറ്റിങിലെ ഹീറോയായി മാറിയിട്ടും ഗില്ലിനു എഡ്ബാസ്റ്റണിലെത്തിയ ഇംഗ്ലീഷ് കാണികളുടെ ഭാഗത്തു നിന്നും കൂവല്‍ നേരിട്ടുവെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം. ആദ്യദിനം അവസാന സെഷനിലായിരുന്നു നാടകീയ സംഭവം. എന്തിനാണ് ഗില്ലിനെ അവര്‍ പരിഹസിച്ചതെന്നു നോക്കാം.

SHUBMAN GILL

ഗില്ലിനെ എന്തിന് കളിയാക്കി ?

നാലാം നമ്പറില്‍ ക്രീസിലെത്തിയ ശേഷം വളരെ ക്ഷമയോടെ ബാറ്റ് വീശിയാണ് ശുഭ്മന്‍ ഗില്‍ തന്റെ സെഞ്ച്വറി കണ്ടെത്തിയത്. ഇംഗ്ലീഷ് ബൗളര്‍മാരില്‍ നിന്നും വലിയ സമ്മര്‍ദ്ദം അദ്ദേഹത്തിനു നിരന്തരം നേരിടേണ്ടി വന്നെങ്കിലും അവയെ അതിജീവിച്ച് മുന്നോട്ടു പോവുകയായിരുന്നു.

ദീര്‍ഘനേരം ക്രീസില്‍ നില്‍ക്കേണ്ടി വന്നതിനാല്‍ തന്നെ അവസാന സെഷനാവുമ്പോഴേക്കും ശാരീരികമായ ബുദ്ധിമുട്ടുകളും ഗില്ലിനു നേരിടേണ്ടി വന്നു. ഇതേ തുടര്‍ന്നു പല തവണ മെഡിക്കല്‍ സംഘത്തിന്റെ സഹായവും അദ്ദേഹം തേടി. പുറം ഭാഗത്തു നിന്നുള്ള വേദനയാണ് ഗില്ലിനെ അലട്ടിക്കൊണ്ടിരുന്നത്. അടുത്ത ബ്രേക്ക് എപ്പോഴാണെന്നു അദ്ദേഹം അംപയര്‍മാരോടു ചോദിക്കുകയും ചെയ്തു.

കുറച്ചു ഓവറുകള്‍ക്കു ശേഷം വേദവ കലശമായതോടെ ടീമിന്റെ ഫിസിയോയോട് ഗ്രൗണ്ടിലേക്കു വരാന്‍ ഗില്ലിനു ആവശ്യപ്പെടേണ്ടിയും വന്നു. 76ാമത്തെ ഓവറിനു ശേഷമായിരുന്നു ഇത്. തുടര്‍ന്ന് ഗില്ലിന്റെ പുറംഭാഗത്ത് ഫിസിയോ ശക്തിയോടെ അമര്‍ത്തുന്നതും കാണാമായിരുന്നു. നേരത്തേ ഹെഡിങ്‌ലേയിലെ ആദ്യ ടെസ്റ്റിലും ഇതേ ഭാഗത്തു ഗില്ലിനു ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നു.

ഗില്‍ ചികില്‍സ തേടിയതോടെ നാല്- അഞ്ച് മിനിറ്റോളം മല്‍സരം തടസ്സപ്പെട്ടു. ഇതാണ് ഇംഗ്ലണ്ടിന്റെ കാണികളെ അസ്വസ്ഥരാക്കിയത്. കൂവി വിളിച്ചായിരുന്നു ഇന്ത്യന്‍ നായകനെ അവര്‍ പരിഹസിച്ചത്. കാര്യങ്ങള്‍ വേഗത്തിലാക്കൂയെന്നും മല്‍സരം പുനരാരംഭിക്കൂയെന്നും അവര്‍ വിളിച്ച് പറയുകയും ചെയ്യുന്നുണ്ടായിരുന്നു. ചികില്‍സയ്‌ക്കൊടുവില്‍ അധികം വൈകാതെ തന്നെ ഗില്‍ ബാറ്റിങും പുനരാരംഭിക്കുകയായിരുന്നു.

പക്ഷെ ഇംഗ്ലണ്ടിന്റെ കാണികകളുടെ ഭാഗത്തു നിന്നുണ്ടായ കൂവലൊന്നും ഗില്ലിന്റെ ആത്മവിശ്വാസത്തെ അല്‍പ്പം പോലും ബാധിച്ചില്ല. മികച്ച രീതിയില്‍ തന്നെ ബാറ്റിങ് തുടര്‍ന്ന അദ്ദേഹം മൂന്നോവറുകള്‍ക്കു ശേഷം തന്റെ സെഞ്ച്വറിയും കുറിക്കുകയായിരുന്നു. കരിയറിലെ ഏഴാം ടെസ്റ്റ് സെഞ്ച്വറി കൂടിയാണ് ഗില്‍ കണ്ടെത്തിയത്.

SHUBMAN GILL

സെഞ്ച്വറി കുറിച്ചതിനു പിന്നാലെ നേരത്തേ ഗില്ലിനെ കൂവി വിളിച്ച് കളിയാക്കിയ ഇംഗ്ലണ്ട് ആരാധകര്‍ നിശബ്ധരാവുകയും ചെയ്തു. ഒരു കൂവല്‍ പോലും പിന്നീട് കാണികളുടെ ഭാഗത്തു നിന്നുമുയര്‍ന്നില്ല. അതു മാത്രമല്ല, ഇടിമുഴക്കത്തോടെയുള്ള കരഘോഷങ്ങളെയും ഉച്ചത്തിലുള്ള ആര്‍പ്പുവിളികളോടെയുമാണ് ഗില്ലിന്റെ സെഞ്ച്വറികളെ ആരാധകര്‍ അഭിനന്ദിച്ചത്. ഇതിനു പിന്നിലാവട്ടെ ടീമിന്റെ ആരാധകക്കൂട്ടായ്മയായ ഭാരത് ആര്‍മിയുമായിരുന്നു.

ഈ മല്‍സരത്തിലെ സെഞ്ച്വറി നേട്ടത്തത്തോടെ എലൈറ്റ് ഇന്ത്യന്‍ ക്യാപ്റ്റന്‍മാരുടെ ലിസ്റ്റിലും ഗില്‍ ഇടം നേടിയിരിക്കുകയാണ്. ക്യാപ്റ്റനായ ശേഷം തുടര്‍ച്ചയായി രണ്ടാം ടെസ്റ്റിലും സെഞ്ചറിയടിച്ച നാലാമത്തെ ഇന്ത്യന്‍ താരമെന്ന അപൂര്‍വ്വനേട്ടമാണ് അദ്ദേഹത്തെ തേടിയെത്തിയത്. വിജയ് ഹസാരെ, സുനില്‍ ഗവാസ്‌കര്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍, വിരാട് കോലി എന്നിവരാണ് നേരത്തേ ഈ വമ്പന്‍ നേട്ടം കുറിച്ചിട്ടുള്ള ക്യാപ്റ്റന്‍മാര്‍.

Story first published: Thursday, July 3, 2025, 9:26 [IST]
Other articles published on Jul 3, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+