For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: കോലിയാവാന്‍ നോക്കി ഗില്‍, പക്ഷെ നേരിട്ടത് നാണക്കേട്!! ആരുടെ തെറ്റ്? സംഭവമറിയാം

ലോര്‍ഡ്‌സ്: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് വളരെ ആവേശകരമായ ക്ലൈമാക്‌സിലേക്കാണ് നീങ്ങുന്നത്. കളി മൂന്നു ദിവസം പിന്നിട്ടപ്പോള്‍ രണ്ടു ടീമുകള്‍ക്കും മുന്‍തൂക്കമൊന്നും അവകാശപ്പെടാനില്ല. ഈ മല്‍സരം എവിടെയാണോ തുടങ്ങിയത് ഇപ്പോഴും അവിടെ തന്നെയാണുള്ളത്.

ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സ് ടോട്ടലായ 387 റണ്‍സിനു മറുപടിയില്‍ ഇന്ത്യയും മൂന്നാം ദിനം അതേ സ്‌കോറില്‍ പുറത്താവുകയായിരുന്നു. തുടര്‍ന്നു വീണ്ടുമിറങ്ങിയ ഇംഗ്ലണ്ട് മൂന്നാംദിനം നിര്‍ത്തുമ്പോള്‍ രണ്ടാമിന്നിങ്‌സില്‍ വിക്കറ്റ് നഷ്ടമില്ലാതെ രണ്ടു റണ്‍സെടുത്തിട്ടുണ്ട്. അവരുടെ ലീഡും രണ്ടു റണ്‍സ് തന്നെ.

അതിനിടെ മൂന്നാം ദിനത്തിലെ അവസാന സെഷനില്‍ കളിക്കളത്തിലുണ്ടായ നാടകീയ രംഗങ്ങളാണ് ഇപ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ ഏറെ ചര്‍ച്ചയായിരിക്കുന്നത്. ഇതിന്റെ പേരില്‍ ഇന്ത്യന്‍ നായകന്‍ ശുഭ്മന്‍ ഗില്‍ വിമര്‍ശനങ്ങളും പരിഹാസങ്ങളുമെല്ലാം നേരിടുകയാണ്. എന്താണ് സംഭവമെന്നറിയാം.

GILL CRAWLEY

നാടകീയ രംഗങ്ങള്‍

മൂന്നാം ദിനത്തിലെ കളി തീരാന്‍ മിനിറ്റുകള്‍ മാത്രം ശേഷിക്കെയാണ് കളിക്കളത്തില്‍ ഇന്ത്യയുടെയും ഇംഗ്ലണ്ടിന്റെയും താരങ്ങള്‍ കൊമ്പുകോര്‍ത്തത്. ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് 387 റണ്‍സില്‍ അവസാനിച്ചതിനു പിന്നാലെ ഇംഗ്ലണ്ടിന്റെ ഇന്നിങ്‌സ് ആരംഭിക്കേണ്ടതായിരുന്നു. കാരണം കുറഞ്ഞത് രണ്ടോവറുകളെങ്കിലും കളിക്കാനുള്ള സമയം മാത്രമേ ശേഷിച്ചിരുന്നുള്ളൂ.

പക്ഷെ ഇംഗ്ലീഷ് ഓപ്പണിങ് ജോടികളായ സാക്ക് ക്രോളിയും ബെന്‍ ഡക്കെറ്റും അല്‍പ്പം വൈകിയാണ് ബാറ്റിങിനായി ക്രീസിലേക്കു വന്നത്. ഇതോട കുറഞ്ഞത് മൂന്ന്- നാല് മിനിറ്റുകളെങ്കിലും പാഴാവുകയും ചെയ്തു. ഇംഗ്ലണ്ടിന്റെ പ്ലാന്‍ വളരെ വ്യക്തമായിരുന്നു.ഒരോവര്‍ മാത്രമേ അവര്‍ മൂന്നാം ദിനം ബാറ്റ് ചെയ്യാന്‍ ആഗ്രഹിച്ചിരുന്നുള്ളൂ.

വിക്കറ്റ് നഷ്ടമില്ലാതെ ജസ്പ്രീത് ബുംറയുടെ ഓവര്‍ ഏതു വിധേനയും പൂര്‍ത്തിയാക്കി നാലാം ദിനം ബാറ്റിങ് തുടരാനായിരുന്നു അവരുടെ പ്ലാന്‍. ഇതിനായി ക്രീസിലെത്തിയ ശേഷവും ഇരുവരും മനപ്പൂര്‍വ്വം സമയം പാഴാക്കുകയെന്ന ലക്ഷ്യത്തോടെ സ്‌ട്രൈക്ക് നേരിടുന്നത് വൈകിപ്പിച്ച് കൊണ്ടിരിക്കുകയും ചെയ്തു.

എന്നാല്‍ കുറഞ്ഞത് രണ്ടോവറുകളെങ്കിലും ബൗള്‍ ചെയ്ത് ഇംഗ്ലണ്ടിന്റെ ഒരു വിക്കറ്റെങ്കിലും വീഴ്ത്താമെന്ന കണക്കുകൂട്ടലിലായിരുന്നു ഇന്ത്യ. പക്ഷെ ഇംഗ്ലണ്ടിന്റെ മെല്ലെപ്പോക്ക് നായകന്‍ ശുഭ്മന്‍ ഗില്ലിനെയും ബൗളര്‍ ബുംറയെയുമെല്ലാം ഒരുപോലെ അലോസരപ്പെടുത്തി. രണ്ടു ബോളുകള്‍ക്കു ശേഷം സൈറ്റ് സ്‌ക്രീനില്‍ പ്രശ്‌നമുണ്ടെന്നു കാണിച്ച് ക്രോളി കളി നിര്‍ത്തിയത് ബുംറയെ ക്ഷുഭിതനാക്കി.

ഗില്ലും ഇന്ത്യന്‍ താരങ്ങളുമെല്ലാം അതില്‍ രോഷം പ്രകടിപ്പിക്കുകയും ചെയ്തു. സ്ലിപ്പില്‍ നിന്നും ഗില്‍ പലതും വിളിച്ചു പറയുന്നതും കേള്‍ക്കാമായിരുന്നു. കളി പുനരാരംഭിച്ച ശേഷം അഞ്ചാമത്തെ ബോള്‍ നേരിടവെ അതു നേരെ ക്രോളിയുടെ ഗ്ലൗസുകിലാണ് പതിച്ചത്. പിന്നാലെ വേദന കാരണം അദ്ദേഹം ഗ്ലൗസൂരുകയും കൈ കുടയകയും ചെയ്തു.

INDIA TEST TEAM

ഇതോടെ ഗില്ലിന്റെയും ഇന്ത്യന്‍ താരങ്ങളുടെയും നിയന്ത്രണം വിട്ടു. അവര്‍ എല്ലാവരും കൂടി ഇംഗ്ലീഷ് ഓപ്പണര്‍മാരെ വളയുകയും ചെയ്തു. കൈയടിച്ചാണ് ക്രോളിയെ അവര്‍ പരിഹസിച്ചത്. ഗില്ലാണ് ഏറ്റവും ക്ഷുഭിതനായി കാണപ്പെട്ടത്. കൈവിരല്‍ ചൂണ്ടി ക്രോളിക്കു അരികിലേക്കു പാഞ്ഞടുത്ത അദ്ദേഹം അധിക്ഷേപിക്കുകയും ചെയ്തു. ക്രോളിയും പ്രതികരിച്ചതോടെ അതു ഏറ്റുമുട്ടലിന്റെ വക്കിലെത്തി.

ഇതിനിടെ നോണ്‍ സ്‌ടൈക്കറായ ഡക്കെറ്റും ഗില്ലിനു അരികിലേക്കു വരികയും ശക്തമായി തിരിച്ചടിക്കുകയും ചെയ്തു. ഡക്കെറ്റിന്റെ ഇടപെടലിനു പിന്നാലെ ഗില്‍ പതിയെ പിന്‍മാറി. എങ്കിലും അല്‍പ്പം ദൂരെ നിന്നും അധിക്ഷേപിക്കുന്ന തരത്തില്‍ ഇരുവരെയും നോക്കി മോശം വാക്കുകള്‍ ഉപയോഗിക്കുന്നതും തുടര്‍ന്നു.

അല്‍പ്പസമയം കളി മുടങ്ങിയ ശേഷം വീണ്ടും മല്‍സരം പുനരാരംഭിക്കുകയും ഇംഗ്ലണ്ട് ആഗ്രഹിച്ചതു പോലെ തന്നെ ബുംറയുടെ ഈ ഓവറിനു ശേഷം മൂന്നാംദിനത്തിലെ കളിയും അവസാനിക്കുകയായിരുന്നു.

Story first published: Sunday, July 13, 2025, 7:58 [IST]
Other articles published on Jul 13, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+