Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: രാഹുലും ജഡേജയും തിരിച്ചെത്തി, ഭരത് തുടരും! ഇന്ത്യയുടെ ടെസ്റ്റ് ടീം ഇതാ

മുംബൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ശേഷിക്കുന്ന മൂന്ന് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് 28 റണ്‍സും രണ്ടാം മത്സരത്തില്‍ ഇന്ത്യ 106 റണ്‍സിനും ജയിച്ചതോടെ അഞ്ച് മത്സര പരമ്പരയില്‍ 1-1 എന്ന നിലയിലാണ്. ശേഷിക്കുന്ന മൂന്ന് മത്സരത്തിനുള്ള ടീമിനെ ഇന്ത്യ വലിയ സര്‍പ്രൈസുകളോട് പ്രഖ്യാപിക്കുമെന്നാണ് കരുതിയത്. എന്നാല്‍ വലിയ മാറ്റങ്ങള്‍ ഇന്ത്യ വരുത്തിയിട്ടില്ല.

പരിക്കേറ്റ് രണ്ടാം ടെസ്റ്റ് കളിക്കാതിരുന്ന കെ എല്‍ രാഹുലും രവീന്ദ്ര ജഡേജയും ടീമിലേക്ക് മടങ്ങിയെത്തിയെന്നതാണ് എടുത്തു പറയേണ്ടത്. രണ്ട് പേരുടേയും തിരിച്ചുവരവ് ഇന്ത്യക്ക് കരുത്തേകുന്ന കാര്യമാണ്. രാഹുല്‍ മധ്യനിരയിലേക്കെത്തുന്നത് ഇന്ത്യക്ക് ആശ്വാസമാവും. ഇത് രോഹിത് ശര്‍മയുടെ സമ്മര്‍ദ്ദവും കുറക്കും. ജസ്പ്രീത് ബുംറക്ക് ഇന്ത്യ വിശ്രമം നല്‍കുമെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും വൈസ് ക്യാപ്റ്റനായി ബുംറയും ശേഷിക്കുന്ന മത്സരങ്ങളിലും ഉള്‍പ്പെട്ടിട്ടുണ്ട്.

അതേ സമയം എല്ലാവരും വിരാട് കോലിയുടെ തിരിച്ചുവരവ് പ്രതീക്ഷിച്ചിരുന്നെങ്കിലും താരം മടങ്ങിയെത്താന്‍ വൈകും. കോലി ശേഷിക്കുന്ന മത്സരങ്ങള്‍ക്കും ഉണ്ടാകില്ലെന്ന് വ്യക്തമാക്കിയാണ് താരം തഴയപ്പെട്ടിരിക്കുന്നത്. കോലിയുടെ അഭാവം ഇന്ത്യയെ സംബന്ധിച്ച് വലിയ വിടവുതന്നെയാണ്. മോശം ഫോമിലായിരുന്ന ശ്രേയസ് അയ്യരെ ഇന്ത്യ ഒഴിവാക്കിയിട്ടുണ്ട്. താരത്തിന് പരിക്കാണെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നതെങ്കിലും മോശം ഫോമാണ് ശ്രേയസിനെ ഒഴിവാക്കാന്‍ കാരണമെന്നുറപ്പ്.

അതേ സമയം രണ്ടാം ടെസ്റ്റിലെ നിര്‍ണ്ണായക സെഞ്ച്വറി പ്രകടനത്തോടെ ശുബ്മാന്‍ ഗില്‍ ടീമില്‍ തുടരും. ശ്രേയസ് അയ്യര്‍ക്ക് പകരം ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ എന്നിവരിലൊരാളെ ഇന്ത്യ പരിഗണിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഇന്ത്യ ഇവരെ തിരിച്ചുവിളിക്കാന്‍ തയ്യാറായിട്ടില്ല. പകരം സര്‍ഫറാസ് ഖാനും രജത് പാട്ടീധാറും തുടരും. രജത് രണ്ടാം ടെസ്റ്റ് കളിച്ചിരുന്നെങ്കിലും കാര്യമായ പ്രകടനം നടത്തിയിരുന്നില്ല. എന്നാല്‍ ഫീല്‍ഡിങ്ങിനിറങ്ങിയ സര്‍ഫറാസ് മിന്നല്‍ നീക്കങ്ങളുമായി കൈയടി നേടിയിരുന്നു.

മൂന്നാം ടെസ്റ്റില്‍ സര്‍ഫറാസ് ഇന്ത്യയുടെ പ്ലേയിങ് 11ലേക്കെത്തുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. രജത്തും സര്‍ഫറാസും പ്രതിഭാശാലികളാണ്. രണ്ട് പേരും ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ കൂടുതല്‍ അവസരം അര്‍ഹിക്കുന്നു. വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് നിന്ന് ഇന്ത്യ കെ എസ് ഭരത്തിനെ പുറത്താക്കി പകരം സഞ്ജുവിനെ പരിഗണിക്കുമെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ രഞ്ജി ട്രോഫിയില്‍ സഞ്ജു നിരാശപ്പെടുത്തുന്ന പ്രകടനമാണ് നടത്തുന്നത്.

virat kohli

അതുകൊണ്ടുതന്നെ ഇന്ത്യ മോശം ഫോമിലുള്ള കെ എസ് ഭരത്തിനെ ടീമില്‍ നിലനിര്‍ത്തി. എന്നാല്‍ ഫോം പരിഗണിച്ച് ഭരത്തിനെ പുറത്തിരുത്തി ദ്രുവ് ജുറേല്‍ മൂന്നാം ടെസ്റ്റില്‍ അരങ്ങേറ്റം നടത്താന്‍ സാധ്യതയുണ്ട്. രവീന്ദ്ര ജഡേജ മടങ്ങിയെത്തുന്നത് മധ്യനിരയിലെ ബാറ്റിങ്ങിനേയും സ്പിന്‍ ബൗളിങ്ങിനേയും ശക്തിപ്പെടുത്തും. ജഡേജ പ്ലേയിങ് 11ലേക്ക് മടങ്ങിയെത്തുമ്പോള്‍ കുല്‍ദീപ് യാദവ് പുറത്തിരിക്കേണ്ടി വരും. രണ്ടാം ടെസ്റ്റില്‍ മികച്ച ബൗളിങ് പ്രകടനം കാഴ്ചവെക്കാന്‍ കുല്‍ദീപിനായിരുന്നു.

രണ്ടാം ടെസ്റ്റില്‍ നിന്ന് വിശ്രമമെടുത്ത മുഹമ്മദ് സിറാജ് ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. ഇതോടെ ബുംറക്കൊപ്പം വീണ്ടും സിറാജ് തന്നെ പ്ലേയിങ് 11ല്‍ കളിച്ചേക്കും. മോശം പ്രകടനം നടത്തിയെങ്കിലും മുകേഷ് കുമാര്‍ ടീമില്‍ നിലനിര്‍ത്തപ്പെട്ടു. വലം കൈയന്‍ മീഡിയം പേസര്‍ ആകാശ് ദീപിനെ ഇന്ത്യ ടീമിലേക്ക് വിളിച്ചിട്ടുണ്ട്. എന്നാല്‍ കളിക്കാന്‍ അവസരം ലഭിക്കുക പ്രയാസമായിരിക്കും.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (c) ജസ്പ്രീത് ബുംറ (vc), യശ്വസി ജയ്‌സ്വാള്‍, ശുബ്മാന്‍ ഗില്‍, കെ എല്‍ രാഹുല്‍, രജത് പാട്ടീധാര്‍, സര്‍ഫറാസ് ഖാന്‍, ദ്രുവ് ജുറേല്‍, കെ എസ് ഭരത്, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ആകാശ് ദീപ്.

Story first published: Saturday, February 10, 2024, 11:55 [IST]
Other articles published on Feb 10, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+