Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ഇത്ര ഫോമിലായിട്ടും ശ്രേയസില്ലേ? ടീമില്‍ നിന്നും ഒഴിവാക്കേണ്ടവനല്ല, ദാദ കലിപ്പില്‍!!

ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ടീമില്‍ നിന്നും നിന്നും സ്റ്റാര്‍ ബാറ്റര്‍ ശ്രേയസ് അയ്യരെ ഒഴിവാക്കിയതിനെതിരേ രംഗത്തു വന്നിരിക്കുകയാണ് മുന്‍ ക്യാപ്റ്റനും ഇതിഹാസവുമായ സൗരവ് ഗാംഗുലി. ടീമില്‍ നിന്നും ഒഴിവാക്കപ്പെടേണ്ടയാളായിരുന്നില്ല ശ്രേയസെന്നും ദാദ ചൂണ്ടിക്കാട്ടി. ആഭ്യന്തര ക്രിക്കറ്റിലും ഇന്ത്യക്കു വേണ്ടി ഏകദിനത്തിലും ഏറ്റവും അവസാനമായി ഐപിഎല്ലിലുമെല്ലാം കസറിയ താരമാണ് ശ്രേയസ്.

അതുകൊണ്ടു തന്നെ ഇംഗ്ലണ്ട് പര്യടനത്തില്‍ അദ്ദേഹം ഉറപ്പായും ടീമിലുണ്ടാവുമെന്നും പ്രതീക്ഷിക്കപ്പെട്ടിരുന്നു. പക്ഷെ അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി ടീമിനെ തിരഞ്ഞെടുത്തപ്പോള്‍ ശ്രേയസിന്റെ പേര് അക്കൂട്ടത്തില്‍ കണ്ടില്ല. ദാദയെ ക്ഷുഭിതനാക്കുന്നതും ഇതു തന്നെയാണ്.

SJREYAS IYER

ശ്രേയസ് മിന്നുന്ന ഫോമില്‍

എല്ലാ ഫോര്‍മാറ്റുകളിലും ശ്രേയസ് അയ്യര്‍ ഒരുപോലെ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നതെന്നും ഇങ്ങനെയൊരാളെ ഒരിക്കലും ഒഴിവാക്കാന്‍ പാടില്ലായിരുന്നുവെന്നും സൗരവ് ഗാംഗുലി അഭിപ്രായപ്പട്ടു. റെവ്‌സ്‌പോര്‍ട്‌സിനോടു (Revsportz) സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ഒരു വര്‍ഷായി ശ്രേയസ് അയ്യര്‍ അവന്റെ ഏറ്റവും മികച്ച ക്രിക്കറ്റാണ് കാഴ്ചവയ്്ക്കുന്നത്. ഇംഗ്ലണ്ട് പര്യടനത്തില്‍ അവന്‍ തീര്‍ച്ചയായും ഇന്ത്യന്‍ ടീമില്‍ വേണ്ടതായിരുന്നു. അത്യുജ്വലമായിട്ടാണ് ശ്രേയസ് ഇപ്പോള്‍ കളിച്ചുകൊണ്ടിരിക്കുന്നത്. ടീമില്‍ നിന്നു പുറത്താവേണ്ടിയിരുന്ന താരം അവനല്ല.

സമ്മര്‍ദ്ദഘട്ടങ്ങളിലും സ്‌കോര്‍ ചെയ്യാന്‍ ശ്രേയസിനു കഴിയുന്നു, ഉത്തരവാദിത്വം ഏറ്റെടുക്കുന്നുണ്ട്, ഷോര്‍ട്ട് ബോളുകളെ നന്നായി കളിക്കുകയും ചെയ്യുന്നു. ടെസ്റ്റ് ക്രിക്കറ്റ് വ്യത്യസ്തമാണെങ്കിലും ഇംഗ്ലണ്ടുമായുള്ള ഈ പരമ്പരയില്‍ ശ്രേയസിനെയും ഞാന്‍ ടീമില്‍ ആഗ്രഹിച്ചിരുന്നു. അവനു എന്തു ചെയ്യാന്‍ കഴിയുമെന്നു കാണാനാഗ്രഹിച്ചതായും ഗാംഗുലി വ്യക്തമാക്കി.

നേരത്തേ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ടീം ഡയറക്ടറായിരിക്കെ ശ്രേയസിനൊപ്പം വളരെ അടുത്തു പ്രവര്‍ത്തിച്ചയാളാണ് ദാദ. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ പ്രതിഭയെയും നേതൃമികവിനെയും കുറിച്ചുമെല്ലാം ഗാംഗുലിക്കു വ്യക്തമായ ധാരണയുമുണ്ട്. ഇതാണ് ഇംഗ്ലണ്ട് പര്യടനത്തില്‍ നിന്നും ശ്രേയസിനെ തഴഞ്ഞതിനെ അദ്ദേഹം ചോദ്യം ചെയ്യാനുള്ള കാരണം.

ഇതിഹാസ താരങ്ങളായ രോഹിത് ശര്‍മയുടെയും വിരാട് കോലിയുടെയും അടുത്തടുള്ള വിരമിക്കലിനു ശേഷം ഇന്ത്യയുടെ ആദ്യത്തെ റെഡ് ബോള്‍ പരമ്പര കൂയിയാണ് ഇംഗ്ലണ്ടിലേത്. ദീര്‍ഘകാലമായി ഇന്ത്യന്‍ ബാറ്റിങിലെ നെടുംതൂണുകളായ ഇരുവരുടെയും അഭാവം ഇപ്പോള്‍ ടീമിലുളളവര്‍ക്കു നികത്താന്‍ സാധിക്കുമോയെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ചോദ്യം.

നിലവിലെ ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പില്‍ ഏറ്റവും അനുഭവസമ്പത്തുള്ള രണ്ടു കളിക്കാര്‍ കെഎല്‍ രാഹുലും റിഷഭ് പന്തുമാണ്. ഇംഗ്ലീഷ് മണ്ണില്‍ ചരിത്രം വിജയം കുറിച്ച് നാട്ടിലേക്കു മടങ്ങണമെങ്കില്‍ ഇവരില്‍ നിന്നും വലിയ സംഭാവനകള്‍ ടീമിനു ആവശ്യമാണ്.

SOURAV GANGULY

ഇന്ത്യ ജയിക്കുമോ?

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ടീമിനു വിജയസാധ്യതയുണ്ടോയെന്ന ചോദ്യത്തിനും തീരച്ചയായുമെന്നാണ് സൗരവ് ഗാംഗുലിയുടെ ആത്മവിശ്വാസത്തോടെയുള്ള മറുപടി. അതെ, തീര്‍ച്ചയായും നമുക്കു ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിക്കാന്‍ കഴിയും. ഇതിനു വേണ്ടി വെറും രണ്ടു കാര്യങ്ങളാണ് നമുക്കു ആവശ്യം.

ഇതില്‍ ആദ്യത്തേതു നന്നായി ബാറ്റ് ചെയ്യുകയെന്നതാണ്. രണ്ടാമത്തേത് ജസ്പ്രീത് ബുംറ ഫിറ്റായിരിക്കണമന്നതുമാണ്. 2020-21ല്‍ വിരാട് കോലിയും രോഹിത് ശര്‍മയുമെല്ലാം ഇല്ലാതെ ഓസ്‌ട്രേലിയക്കെതിരേ മെല്‍ബണ്‍ ടെസ്റ്റില്‍ യുവ ബാറ്റിങ് നിരയെ വച്ച് നമ്മള്‍ ജയിച്ചിട്ടുള്ളതാണ്. അതുകൊണ്ടു തന്നെ എന്തുകൊണ്ടു നമുക്കു ഇത്തവണയും ജയിക്കാന്‍ കഴിയില്ലെന്നു തനിക്കു മനസ്സിലാക്കാന്‍ കഴിയുന്നില്ലെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, June 11, 2025, 14:14 [IST]
Other articles published on Jun 11, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+