For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: 'അയ്യര്' ഷോ, ടി20 മോഡല്‍ വെടിക്കെട്ട്; തിരിച്ചുവരവില്‍ മിന്നിച്ച് ശ്രേയസ്

നാഗ്പൂര്‍: ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യക്കായി മിന്നും ബാറ്റിങ് പ്രകടനവുമായി ശ്രേയസ് അയ്യര്‍. ഇടവേളക്ക് ശേഷം ഇന്ത്യയുടെ ഏകദിന ടീമിലേക്ക് മടങ്ങിയെത്തിയ ശ്രേയസ് 59 റണ്‍സോടെയാണ് മിന്നിച്ചത്. നാലാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തിയ ശ്രേയസ് തുടക്കം മുതല്‍ കടന്നാക്രമിച്ച് കളിക്കുന്ന ബാറ്റിങ് പ്രകടനമാണ് പുറത്തെടുത്തത്. 36 പന്ത് നേരിട്ട് 9 ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെയാണ് 59 റണ്‍സോടെ ശ്രേയസ് കസറിയത്.

വെറും 30 പന്തിലാണ് താരം അര്‍ധ സെഞ്ച്വറി നേടിയത്. ഇംഗ്ലണ്ടിന്റെ പേസര്‍മാരേയും സ്പിന്നര്‍മാരേയും ഒരുപോലെ കടന്നാക്രമിച്ചാണ് ശ്രേയസ് കസറിയത്. സൂപ്പര്‍ പേസര്‍ ജോഫ്രാ ആര്‍ച്ചര്‍ അതിവേഗ പന്തുകളുമായി തുടക്കത്തില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ വിറപ്പിച്ചിരുന്നു. എന്നാല്‍ ആര്‍ച്ചറെ തുടര്‍ച്ചയായി രണ്ട് സിക്‌സുകള്‍ പായിച്ചാണ് ശ്രേയസ് കരുത്തുകാട്ടിയത്. ഷോര്‍ട്ട് ബോള്‍ ശ്രേയസിന്റെ ദൗര്‍ബല്യമാണെന്ന് കരുതി ഷോര്‍ട്ട് ബോള്‍ ആക്രമണം നടത്തിയ ഇംഗ്ലണ്ട് പേസര്‍മാരെ ശ്രേയസ് അടിച്ചു പറത്തിയിരിക്കുകയാണ്.

ഇന്ത്യയുടെ വിശ്വസ്തനായ ഏകദിന താരം

അവസാന ഏകദിന ലോകകപ്പില്‍ നാലാം നമ്പറില്‍ തകര്‍പ്പന്‍ പ്രകടനം നടത്താന്‍ ശ്രേയസ് അയ്യര്‍ക്ക് സാധിച്ചിരുന്നു. എന്നാല്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന്റെ ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന നിര്‍ദേശം അവഗണിച്ചതിന് പിന്നാലെ ശ്രേയസ് അയ്യര്‍ തഴയപ്പെടുകയായിരുന്നു. മടങ്ങിവരവില്‍ ശ്രേയസ് തന്റെ മികവ് നഷ്ടമായിട്ടില്ലെന്ന് തെളിയിക്കുകയാണ് ചെയ്തത്. ശ്രേയസിന്റെ നാട്ടിലെ അവസാന ആറ് ഏകദിനത്തിലെ പ്രകടനങ്ങള്‍ കാണുമ്പോള്‍ തന്നെ താരം ഏകദിനത്തില്‍ എത്രത്തോളം മികവ് കാട്ടുന്നുണ്ടെന്ന് വ്യക്തമാവും.

82, 77, 128*, 105, 4, 59 എന്നിങ്ങനെയാണ് ശ്രേയസിന്റെ സ്‌കോറുകള്‍. ഇന്ത്യക്ക് തുടക്കത്തിലേ തന്നെ രോഹിത് ശര്‍മയേയും (2) യശ്വസി ജയ്‌സ്വാളിനേയും (15) നഷ്ടമായിരുന്നു. ഇംഗ്ലണ്ട് ബൗളര്‍മാര്‍ ഇന്ത്യക്ക് മുകളില്‍ ആധിപത്യം കാട്ടാനൊരുങ്ങവെയാണ് ശ്രേയസിന്റെ കടന്നാക്രമണം. ഇംഗ്ലണ്ട് പേസര്‍മാരേയും സ്പിന്നര്‍മാരേയും ഒരുപോലെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രേയസിന് സാധിച്ചു. സ്പിന്നര്‍മാര്‍ക്കെതിരേ സ്വിച്ച് ഹിറ്റ് ഉള്‍പ്പെടെ കളിച്ചാണ് ശ്രേയസ് കൈയടി നേടിയത്.

shreyas iyer

നിരാശപ്പെടുത്തി രോഹിത് ശര്‍മ

ശ്രേയസ് അയ്യര്‍ ഇന്ത്യക്ക് പുതു ജീവന്‍ നല്‍കി വിജയത്തിലേക്ക് അടുപ്പിച്ചപ്പോള്‍ ഓപ്പണറും നായകനുമായ രോഹിത് ശര്‍മ തീര്‍ത്തും നിരാശപ്പെടുത്തി. ഏറെ നാളുകളായുള്ള മോശം പ്രകടനം രോഹിത് ശര്‍മ തുടരുകയാണ്. അവസാന 10 ഇന്നിങ്‌സില്‍ നിന്ന് വെറും 20 റണ്‍സാണ് ഹിറ്റ്മാന്റെ സമ്പാദ്യം. മികച്ച ടൈമിങ് കണ്ടെത്താന്‍ സാധിക്കാത്ത രോഹിത് പവര്‍പ്ലേയിലടക്കം പതറുന്നതാണ് കാണാനാവുന്നത്. രോഹിത്തിന്റെ സമീപകാല പ്രകടനങ്ങള്‍ ടീമിന് ബാധ്യതയാണെന്ന് നിസംശയം പറയാം.

രോഹിത് ശര്‍മ വലിയ സമ്മര്‍ദ്ദത്തിലൂടെയാണ് കടന്ന് പോകുന്നതിന്റെ തെളിവാണ് രോഹിത് ഇന്ന് ആദ്യം സ്‌ട്രൈക്ക് ചെയ്യാനിരുന്നത്. നായകനായ രോഹിത് ശര്‍മ ഓപ്പണറായി ഇറങ്ങിയ 45 ഏകദിനത്തിലും ആദ്യം രോഹിത്താണ് സ്‌ട്രൈക്ക് ചെയ്തത്. ഇതാദ്യമായാണ് രോഹിത് നോണ്‍സ്‌ട്രൈക്കറാവുന്നത്. യശ്വസി ജയ്‌സ്വാളാണ് ഇന്ത്യക്കായി സ്‌ട്രൈക്ക് ചെയ്തത്. ന്യൂബോളില്‍ പേസര്‍മാരെ നേരിടാന്‍ രോഹിത്തിന് ആത്മവിശ്വാസമില്ലെന്ന് തന്നെ വിലയിരുത്താം.

ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പ് ഇന്ത്യക്ക് അല്‍പ്പം ആശ്വാസം

ചാമ്പ്യന്‍സ് ട്രോഫി ആരംഭിക്കാനിരിക്കെ ഇന്ത്യക്ക് അല്‍പ്പം ആശ്വാസം നല്‍കുന്ന പ്രകടനമാണ് ശ്രേയസ് അയ്യര്‍ നടത്തിയത്. ആധിപത്യം പുലര്‍ത്തുന്ന ബാറ്റിങ് പ്രകടനത്തോടെ ചാമ്പ്യന്‍സ് ട്രോഫിയിലും നാലാം നമ്പര്‍ ശ്രേയസ് ഉറപ്പിച്ചെന്ന് പറയാം. ശുബ്മാന്‍ ഗില്ലും തകര്‍പ്പന്‍ പ്രകടനത്തോടെ കസറി. വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്കെത്തിയ ശുബ്മാന്‍ ഗില്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് കളിക്കുന്നതാണ് കാണാനാവുന്നത്. അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തിയ അക്ഷര്‍ പട്ടേലും ഭേദപ്പെട്ട പ്രകടനം നടത്തിയത് ഇന്ത്യക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്ന കാര്യമാണ്.

Story first published: Thursday, February 6, 2025, 20:08 [IST]
Other articles published on Feb 6, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+